• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

"ഖുർആൻ കൊണ്ടുള്ള ഏറാണെങ്കിൽ പിടിക്കുകയല്ലാതെ നിവൃത്തിയില്ല"; ജലീലിനെതിരെ കെഎം ഷാജി

തിരുവനന്തപുരം: മതഗ്രന്ഥവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി കെടി ജലീലിനും സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജി. "പെട്ടു എന്നു തോന്നുമ്പോഴെല്ലാം ഒരു ഉളുപ്പുമില്ലാതെ തള്ളിപറഞ്ഞതൊക്കെയും എടുത്തു പിടിക്കും ഇദ്ദേഹം. അതു സിമിയായാലും, ജമാഅത്തെ ഇസ്ലാമിയായാലും, ലീഗായാലും, ഇതാ ഇപ്പോൾ നെഞ്ചിൽ ചെർത്ത്‌ പിടിക്കുന്ന പാണക്കാട്ട്‌ തങ്ങളായാലും മതഗ്രന്ഥങ്ങളായാലും'- കെഎം ഷാജി ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അങ്ങാടിയിലൂടെ ഓടുന്നു

അങ്ങാടിയിലൂടെ ഓടുന്നു

മതവും അതിന്റെ തത്വങ്ങളും അധികാരം നിലനിർത്താനും ഏമാന്മാരെ പ്രീണിപ്പിക്കാനും വേണ്ടി പരിഹാസത്തോടെ എടുത്ത്‌ ഉപയോഗിച്ചിരുന്ന ഒരു മഹാ മാന്യനിതാ മതചിഹ്നങ്ങൾ കൊണ്ടുള്ള മേൽകുപ്പായമണിഞ്ഞ്‌ താൻ തട്ടിപ്പുകാരനല്ലാ എന്ന് വിളിച്ച്‌ കരഞ്ഞ്‌ അങ്ങാടിയിലൂടെ ഓടുന്നു!!

കള്ളങ്ങൾ കൊണ്ട്‌ മതിലു കെട്ടിയൊരു ജീവിതം

കള്ളങ്ങൾ കൊണ്ട്‌ മതിലു കെട്ടിയൊരു ജീവിതം

നൂണകൾ കൊണ്ട്‌ കൊട്ടാരം കെട്ടിപ്പൊക്കുകയെന്ന് കേട്ടിട്ടുണ്ട്‌. എന്നാൽ നുണകൾ കൊണ്ട് കെട്ടിയുണ്ടാക്കിയൊരു ജീവിതത്തിന്റെ തകർച്ചയാണു സ്വർണ്ണക്കടത്ത്‌ കേസിൽ പേരു ചേർക്കപ്പെടുക വഴി ജലീലിനു സംഭവിച്ചത്. കൂടെ നിന്നവർക്കും ഒന്നിച്ചു പ്രവർത്തിച്ചവർക്കും മാത്രം മനസ്സിലാവുന്ന, എന്നാൽ മറ്റുള്ളരോട്‌ പറഞ്ഞു ബോധ്യപ്പെടുത്താനാവാത്ത വണ്ണം കള്ളങ്ങൾ കൊണ്ട്‌ മതിലു കെട്ടിയൊരു ജീവിതം.

"പെട്ടു" എന്നു തോന്നുമ്പോഴെല്ലാം

"പെട്ടു" എന്നു തോന്നുമ്പോഴെല്ലാം ഒരു ഉളുപ്പുമില്ലാതെ തള്ളിപറഞ്ഞതൊക്കെയും എടുത്തു പിടിക്കും ഇദ്ദേഹം;

അതു സിമിയായാലും, ജമാഅത്തെ ഇസ്ലാമിയായാലും, ലീഗായാലും, ഇതാ ഇപ്പോൾ നെഞ്ചിൽ ചെർത്ത്‌ പിടിക്കുന്ന പാണക്കാട്ട്‌ തങ്ങളായാലും മതഗ്രന്ഥങ്ങളായാലും!!

ആരാണു കൊണ്ടുവന്നത്

ആരാണു കൊണ്ടുവന്നത്

'വിശുദ്ധഖുർആനിനെ വലിച്ചിഴക്കുന്നു' എന്നാണു ഇപ്പൊൾ ഖുർആൻ സ്നേഹത്താൽ വീർപ്പ്മുട്ടുന്ന മന്ത്രി പറയുന്നത്‌ ("സിറാത്തുൽ മുസ്തഖീം" എന്ന ഖുർആൻ വചനത്തെ കമ്യൂണിസ്റ്റ്‌ കയ്യടിക്കായി തള്ളിപ്പറഞ്ഞ മാന്യദേഹമാണിയാൾ ) ഇവിടെ ആരാണു ഖുർആനെ ഇത്തരമൊരു വിഷയത്തിലേക്കു കൊണ്ട്‌ വന്നത്‌?!

യുഎഇ വ്യക്തമാക്കി

യുഎഇ വ്യക്തമാക്കി

ഏതു സംഘടനയാണു, നേതാവാണു കുറച്ചു ഖുർആൻ എത്തിച്ചു തരണമെന്ന് ജലീലിനോട്‌ ആവശ്യപ്പെട്ടത്‌?! ഇനി ആരും പറയാതെ ഇങ്ങോട്ട്‌ അയച്ചതാണെന്നാണു വാദമെങ്കിൽ ഡിപ്ലോമറ്റിക്‌ ചാനൽ വഴി ഖുർആൻ ഇങ്ങനെ അയക്കുന്ന പതിവില്ലെന്നു യുഎഇ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു!!

"നിഷ്കു"

ഇനി ഈ ഖുർആൻ കൊടുത്തയച്ച വ്യക്തിയാണെങ്കിൽ സ്വർണ്ണക്കടത്തിൽ കമ്മീഷൻ പറ്റുന്ന ആളാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു!! അപ്പോൾ ആരും ആവശ്യപ്പെടാത്ത, എന്നാൽ ആരോ കൊടുത്ത ഖുർആൻ സർക്കാർ വണ്ടിയിൽ കൊണ്ട്‌ വന്ന് നാട്ടിൽ വിതരണം ചെയ്യുന്നതിനിടെ തികച്ചും "നിഷ്കു"ആയ എന്നെ ലീഗുകാർ പിടികൂടി തല്ലുന്നെ എന്ന ഈ മന്ത്രി പുംഗവന്റെ കരച്ചിൽ വിശ്വസിക്കാൻ മാത്രം അത്ര വിഡ്ഡികൾ ഒന്നുമല്ല സമുദായവും സമൂഹവും!!

ഖുർ ആൻ കൊണ്ടുള്ള ഏറാണെങ്കിൽ

ഖുർ ആൻ കൊണ്ടുള്ള ഏറാണെങ്കിൽ

"ഖുർ ആൻ കൊണ്ടുള്ള ഏറാണെങ്കിൽ പിടിക്കുകയല്ലാതെ നിവൃത്തിയില്ല" എന്ന് സമുദായം കരുതുന്നുവെങ്കിൽ അത്‌ അവരുടെ മനസ്സിന്റെ നിഷ്കളങ്കതയാണ്‌; അതിൽ കയറി രക്ഷപ്പെടാമെന്ന് കരുതരുത്‌!! ഹൈദരലി തങ്ങൾ ഞങ്ങളുടെ നേതാവാണ്‌; സിപിഎം ന്റെ അല്ല!! തങ്ങളാണു ശരി പറയുകയെന്നതിനു എന്തായാലും ജലീലിന്റെ സർട്ടിഫിക്കറ്റ്‌ തങ്ങൾക്കാവശ്യമില്ല. പ്രത്യേകിച്ചും "അപ്പപ്പോൾകാണുന്നവരെ അപ്പോൾ തോന്നുന്നത്‌ വിളിച്ചു " ശീലിച്ച തന്നെപ്പോലൊരുത്തന്റെ!!

മുണ്ടിടാതെ പോകാൻ പഠിക്ക്

മുണ്ടിടാതെ പോകാൻ പഠിക്ക്

ഇവിടെ സംഭവിച്ചത്‌ എന്തെന്നാൽ, വഴുതി പോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാൻ പാത്തും പതുങ്ങിയും കാത്തിരിക്കുകയായിരുന്ന കാലം ഒത്തു കിട്ടിയപ്പോൾ കടിച്ചു കുടഞ്ഞ്‌ വലിച്ചു പുറത്തിട്ട്‌ ജനങ്ങൾക്കു കാണിച്ചു കൊടുത്തു; അത്ര തന്നെ!!

കമന്റ്‌

--------

ഈ യുദ്ധത്തിൽ സത്യമെ ജയിക്കു എന്ന് ജലീൽ !!!

സത്യം ജയിപ്പിക്കാനുള്ള യുദ്ധത്തിനു പോകുമ്പോഴെങ്കിലും തലയിൽ മുണ്ടിടാതെ പോകാൻ പഠിക്ക്‌ ജലീൽ

ഡികെയ്ക്ക് പിന്നില്‍ ശക്തിയാര്‍ജ്ജിച്ച് കോണ്‍ഗ്രസ്; ഗ്രൂപ്പ് കളിയില്‍ ഇടറി ബിജെപി, യഡ്ഡിക്ക് തലവേദന

English summary
KM Shaji MLA about Minister KT Jaleel on holy quran issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X