കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീ സേട്ടന്‍മാര്‍ മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയും ചൊരുക്ക് തീര്‍ക്കുന്നു; രൂക്ഷ മറുപടിയുമായി കെഎം ഷാജി

Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലിം ലീഗിനെ വര്‍ഗീയ കക്ഷിയെന്ന് വിളിച്ച ബിജെപി സംസ്ഥാന അധ്യകക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കം വി മുരളീധരന്‍ എംപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് എംഎല്‍എ കെഎം ഷാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ബിജെപി നേതാക്കള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

<strong>കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെ; 14 സീറ്റുകള്‍ നേടും, ഇടതിന് 6, രണ്ടിടത്ത് ബിജെപിയെന്നും സര്‍വെ</strong>കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെ; 14 സീറ്റുകള്‍ നേടും, ഇടതിന് 6, രണ്ടിടത്ത് ബിജെപിയെന്നും സര്‍വെ

പ്രതിമക്കു വേണ്ടി 3000 കോടി ചെലവിടുന്ന പാർട്ടിയിലെ ജീവനുള്ള പ്രതിമകളാകേണ്ടി വരുന്നതിന്റെ നിരാശയാണ് ശ്രീധരൻ പിള്ളയുടേയും വി മുരളീധരന്റെയുമൊക്കെ അസുഖമാണെന്നാണ് ഷാജി വിമര്‍ശിക്കുന്നു. ഫേസ്ബുക്കിലെ അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ജീവനുള്ള പ്രതിമകള്‍

ജീവനുള്ള പ്രതിമകള്‍

പ്രതിമക്കു വേണ്ടി 3000 കോടി ചെലവിടുന്ന പാർട്ടിയിലെ ജീവനുള്ള പ്രതിമകളാകേണ്ടി വരുന്നതിന്റെ നിരാശയാണ് ശ്രീധരൻ പിള്ളയുടേയും വി മുരളീധരന്റെയുമൊക്കെ അസുഖം. കാലങ്ങളായി കാത്ത് സൂക്ഷിക്കുന്ന മോഹങ്ങളൊക്കെ മറ്റുള്ളവർ കൊണ്ടു പോകുന്നതിന്റെ പ്രശനമാണത്.

ഒരു നടൻ

ഒരു നടൻ

നേരത്തെ ഒരു നടൻ ഫീൽഡിൽ നിന്ന് നേരിട്ട് വന്ന് എം പി സ്ഥാനം അടിച്ചോണ്ട് പോയതും, കണ്ണന്താനം നേരെ ഫ്ളൈറ്റെടുത്ത് ഐ എസ്സ് സെൻറിൽ വന്ന് മന്ത്രി സ്ഥാനം തള്ളി കൊണ്ടു പോയതും അവസാനത്തെ എച്ചിൽ വാരാൻ തുഷാർ വെള്ളാപ്പള്ളി മുമ്പിൽ നിൽക്കുന്നതിന്റെയുമൊക്കെ ചൊരുക്ക് ജീ സേട്ടന്മാർ മാന്യമായി പൊതുപ്രവർത്തനം നടത്തുന്നവരെ നോക്കി, മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയുമൊക്കെ തീർക്കുകയാണ്.

ചിരി വരുന്നത്

ചിരി വരുന്നത്

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ ദേശക്കൂറിന് വിലയിടാൻ വരുന്നവരുടെ ജാതകം പരിശോധിക്കുമ്പോഴാണ് സത്യത്തിൽ ചിരി വരുന്നത്. ഈ രാജ്യത്തെ ജനങ്ങൾ മുഴുവൻ ഒറ്റക്കെട്ടായി നിന്നു കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ ശ്രമിക്കുമ്പോൾ ദേശീയ സമരങ്ങളെയും ദേശീയ നേതാക്കളെയും പലതവണ ഒറ്റിയ പാരമ്പര്യമാണ് നിങ്ങൾക്കുള്ളത്.

രാഷ്ട്ര പിതാവിന് നേരെ

രാഷ്ട്ര പിതാവിന് നേരെ

ആറു തവണയാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവിന് നേരെ 1934 മുതൽ വധ ശ്രമം നടന്നത്. എല്ലാം നിങ്ങളുടെ കേന്ദ്രങ്ങളിൽ നിന്ന് തന്നെ. അഹിംസയുടെ മന്ത്രമുയർത്തിയ ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് ഗോഡ്‌സെയെന്ന ഭീകരൻ വെടിയുതിർത്ത വാർത്തയറിഞ്ഞപ്പോൾ കേരളത്തിൽ പോലും മധുര വിതരണം നടത്തിയാണ് നിങ്ങളുടെ കൂട്ടർ അതാഘോഷിച്ചത് എന്ന് മലയാളത്തിന്റെ മഹാ കവി ഒ. എൻ. വി പോലും എഴുതിയത് മറക്കേണ്ട.

അംബേദ്കറെ എത്തിച്ചത്

അംബേദ്കറെ എത്തിച്ചത്

സ്വാതന്ത്ര്യം നേടിയ ശേഷം ഈ മഹത്തായ രാജ്യത്തിന് ഒരു ഭരണ ഘടന വേണമായിരുന്നു. ആ ചരിത്ര ദൗത്യത്തിൽ പങ്കു വഹിച്ച പാർട്ടിയാണ് മുസ്ലിം ലീഗ് . ഡോക്റ്റർ അംബേദ്കറെ ഭരണഘടനയുടെ നിർമ്മാണ സഭയിലേക്ക് എത്തിച്ചത് മുസ്ലിം ലീഗിന്റെ പരിശ്രമം ഒന്ന് മാത്രമാണ്.

മുസ്ലിം ലീഗിന്റെ നേതാക്കളായിരുന്നു

മുസ്ലിം ലീഗിന്റെ നേതാക്കളായിരുന്നു

പോരാ, ജനാധിപത്യ, മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഭരണ ഘടനയുടെ കരട് തയ്യാറാക്കിയപ്പോൾ അതിന്റെ താഴെ ഒപ്പ് വെച്ച രണ്ടു പേർ മുസ്ലിം ലീഗിന്റെ നേതാക്കളായിരുന്നു. നിങ്ങളുടെ നേതാക്കളും പ്രസിദ്ധീകരണങ്ങളും ഈ സമയമത്രയും ഇന്ത്യയുടെ ഭരണഘടനയെ പരിഹസിക്കുകയായിരുന്നു.
ഈ രാജ്യത്തിന്റെ ത്രിവർണ്ണ പതാകയെ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു.

ഒരൊറ്റ പ്രസ്താവന പോലും

ഒരൊറ്റ പ്രസ്താവന പോലും

കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഈ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരുന്നു. പാര്ലമെന്റിലും നിയമ നിർമ്മാണ സഭകളിലും പ്രാതിനിധ്യം വഹിച്ചു കൊണ്ട് ജനാധിപത്യത്തെ പരിപോഷിപ്പിച്ചു വരുന്നു. ഈ രാജ്യത്തെ വിവിധ സമുദായങ്ങൾക്കിടയിലെ മത മൈത്രിക്ക് ഭംഗം വരുത്തുന്ന ഒരൊറ്റ പ്രസ്താവന പോലും ലീഗിനെതിരെ നിങ്ങൾക്ക് ചൂണ്ടി കാണിക്കാൻ കഴിയില്ല.

മറുവശത്ത് നിങ്ങൾ

മറുവശത്ത് നിങ്ങൾ

മറുവശത്ത് നിങ്ങൾ ചെയ്ത് പോരുന്നതോ. ഈ ജനങ്ങളുടെ മത മൈത്രിയെ ഊട്ടിയുറപ്പിക്കുന്ന ഒരു പ്രസ്താവന പോലും നിങ്ങളുടേതായി ചരിത്രത്തിൽ എവിടെയും ഇല്ലെന്ന് മാത്രമല്ല, സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന എമ്പാടും പ്രസ്താവനകൾ ദിനേന പുറപ്പെടുവിക്കുന്നു.

ഭരണഘടന എന്താണോ പറയുന്നത്

ഭരണഘടന എന്താണോ പറയുന്നത്

ഇന്ത്യയിൽ നടന്ന നൂറു കണക്കിന് കലാപങ്ങളുടെയെല്ലാം ഒരു വശത്ത് നിങ്ങളായിരുന്നു. ആഹാരത്തിൽ പോലും കയ്യിട്ട് വാരി മനുഷ്യനെ കൊല്ലുന്നു. ഇന്ത്യയുടെ ഭരണഘടന എന്താണോ പറയുന്നത്, അതിന്റെയൊക്കെ മറുവശത്ത് നിങ്ങളെ കാണാം.

എന്ത് ധാർമ്മികതയാണുള്ളത്

എന്ത് ധാർമ്മികതയാണുള്ളത്

എന്നിട്ട്, ഈ ചോരച്ചാലുകളുടെ മുഴുവൻ പാപക്കറയിൽ ചവിട്ടി നിന്ന് കൊണ്ട് ഈ രാജ്യത്തിന്റെ അന്തസത്ത കാത്ത് സൂക്ഷിച്ച് പോരുന്ന മുസ്ലിം ലീഗെന്ന രാഷ്ട്രീയ കക്ഷിക്കെതിരെ വർഗ്ഗീയത ആരോപിക്കുമ്പോൾ മുഴുവൻ വിരലുകളും നിങ്ങളുടെ നേരെയാണ് എന്നോർക്കുക. അല്ലെങ്കിൽ തന്നെ നിങ്ങൾക്ക് ഇത് ചോദിക്കുവാനുള്ള എന്ത് ധാർമ്മികതയാണുള്ളത്.

ഐക്യ രാഷ്ട്ര സഭയിലും

ഐക്യ രാഷ്ട്ര സഭയിലും

നൂറു കോടി ഇന്ത്യക്കാരെ പ്രതിനിധികരിച്ചു കൊണ്ട് ഐക്യ രാഷ്ട്ര സഭയിലും വിദേശ രാജ്യങ്ങളിലും ഈ രാജ്യത്തിന്റെ ശബ്ദം മുഴക്കാൻ നിയുക്തനായ മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് സാഹിബ് നിങ്ങളുടെ കാലത്ത് പോലും ആ ദൗത്യം നിറവേറ്റി പോന്നിട്ടുണ്ട്.

അതിൽ പരം ബഹുമതി

അതിൽ പരം ബഹുമതി

ആ ചരിത്രമൊക്കെ ഓർമ്മപ്പെടുത്തി നിങ്ങളുടെ സർട്ടിഫിക്കറ്റ് വാങ്ങേണ്ട ആവശ്യവും മുസ്ലിം ലീഗിനില്ല. കാരണം ഇന്ത്യയിലെ ഏറ്റവും വലിയ വർഗ്ഗീയ കക്ഷിയുടെ വിമർശനമേറ്റു വാങ്ങുകയെന്നാൽ അതിൽ പരം ബഹുമതി ലീഗെന്ന പാർട്ടിക്ക് വേറെയെന്ത്‌ ലഭിക്കാനാണ്.

വല്ലതും തടയുമെന്ന ചിന്ത

വല്ലതും തടയുമെന്ന ചിന്ത

കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തിൽ മൃദുവായി പറഞ്ഞിരുന്ന വർഗ്ഗീയത രൂക്ഷമാക്കിയത് കൊടും വിഷം ചീറ്റുന്ന ഉത്തരേന്ത്യൻ നേതാക്കളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനാണ്. അങ്ങനെങ്കിലും ഭാവിയിൽ എന്നെങ്കിലും വല്ലതും തടയുമെന്ന ചിന്തയാണ്.

എസ് ആർ പിള്ള തിരുമേനിയോടും

എസ് ആർ പിള്ള തിരുമേനിയോടും

കേറുന്നവരെ പോലെ സീറ്റ് കിട്ടുന്നില്ല എന്നത് ചില്ലറ കാര്യമല്ലല്ലോ. വാളയാർ ചെക്ക് പോസ്റ്റിന് അപ്പുറത്ത് ലീഗിന്റെ സഖ്യത്തിൽ വോട്ട് ചോദിക്കുന്ന ബൃന്ദ കാരാട്ടിനോടും എസ് ആർ പി പിള്ള തിരുമേനിയോടും കൂടിയാണ് ഈ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

കെഎം ഷാജി

ലോക്സഭ തിരഞ്ഞെടുപ്പ്; കേരളത്തിലെ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
km shaji mla against bjp leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X