Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

ഫറൂഖ് കോളേജില്‍ ലിംഗസമത്വത്തിന് വേണ്ടി ഇറങ്ങിയവര്‍ ഭാര്യയെ കൂട്ടിക്കൊടുക്കുന്നവരെന്ന് ലീഗ് എംഎല്‍എ

Posted by:
Published: Thursday, December 31, 2015, 11:26 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്: ഫാറൂഖ് കോളേജ് വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജി രംഗത്ത്. ദുബായ് കോഴിക്കോട് കെഎംസിസി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കെഎം ഷാജിയുടെ പരാമര്‍ശങ്ങള്‍.

ഫാറൂഖ് കോളേജില്‍ ലിംഗ സമത്വത്തിന് വേണ്ടി വാദിയ്ക്കുന്നവര്‍ ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്‍മാരാണെന്നാണ് ഷാജി പറയുന്നത്. കേരളത്തിലെ ഒരു രക്ഷിതാവും അംഗാകരിയ്ക്കാത്ത കാര്യമാണ് ഫാറൂഖ് കോളേജിന് മേല്‍ അടിച്ചേല്‍പിയ്ക്കാന്‍ ശ്രമിച്ചതെന്നും ഷാജി പറഞ്ഞു.

ഇതുകൊണ്ടൊന്നും ഷാജി നിര്‍ത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ മറ്റ് പല പരാമര്‍ശങ്ങളും കൂടി കേള്‍ക്കേണ്ടതുണ്ട്.

ഇടകലര്‍ന്നിരിയ്ക്കാന്‍

ഫാറൂഖ് കോളേജില്‍ ആണും പെണ്ണും ഇടകലര്‍ന്നിരിയ്ക്കണം എന്ന് പറയുന്നത് സ്വന്തം ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്‍മാരാണെന്നാണ് കെഎം ഷാജിയുടെ അഭിപ്രായം.

അള്ളാഹു രക്ഷിച്ചു

ഫാറൂഖ് കോളേജിനെതിരെ പ്രചാരണം നടത്തിയവന്‍ സമൂഹത്തിന് മുന്നില്‍ നാറുന്നത്, അള്ളാഹുവിന്റെ സഹായത്താല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാണാനായി എന്നും ഷാജി പറയുന്നുണ്ട്.

കോളേജിലെങ്കില്‍ കക്കൂസിലും വേണം

ഏറെ പുരോഗമിച്ച രാജ്യങ്ങള്‍ എന്ന് പറയുന്ന സ്ഥലങ്ങളില്‍ പോലും ആണിനും പെണ്ണിനും വെവ്വേറെ ബാത്ത് റൂമുകളാണ് ഉള്ളത്. ലിംഗസമത്വത്തിന്റെ കാര്യം പറയുമ്പോള്‍ കോളേജ് വേറെ, ബാത്ത് റൂം വേറെ എന്ന് പറയാന്‍ പറ്റില്ല.

രാഹുലും രശ്മിയും ആണ് പ്രശ്‌നം

ഫറൂഖ് കോളേജ് വിഷയത്തില്‍ രാഹുല്‍ പശുപാലന്‍-രശ്മി ആര്‍ നായര്‍ സംഭവം ആണ് ഷാജി കൂട്ടിക്കെട്ടുന്നത്. രാഹുല്‍ ഈ വിഷയത്തില്‍ എന്ത് സമരമാണ് നടത്തിയതെന്ന് ഷാജി പറയുന്നില്ല.

മദ്രസയെ പറഞ്ഞാല്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മദ്രസകളിലെ പീഡനത്തിന്റെ കാര്യം പറയുമ്പോള്‍ ഷാജിയുടെ നിലപാട് മാറും. ചുംബന സമരത്തെ രാദുല്‍ പശുപാലനിലേയ്ക്ക് ജനറലൈസ് ചെയ്ത ഷാജി, മദ്രസാധ്യാപകരുടെ പീഡനത്തിന്റെ കാര്യം ഒറ്റപ്പെട്ട സംഭവമാണെന്ന് വിശദീകരിയ്ക്കും.

ഒന്നോ രണ്ടോ പേര്‍...

ഒന്നോ രണ്ടോ പേര്‍ ചെയ്ത തോന്നിവാസത്തിന്റെ പേരില്‍ മദ്രസകളെ ആശ്രയിക്കുന്ന പാവങ്ങളെയെല്ലാം കുഴപ്പക്കാരാണെന്ന് ചിത്രീകരിയ്ക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് ഷാജിയുടെ വാദം.

പൂജാരിമാരും വൈദികരും

അമ്പലത്തിലെ പൂജാരിമാരും ക്രിസ്ത്യന്‍ പള്ളികളിലെ വൈദികരും പിടിയ്ക്കപ്പെടുന്നില്ലേ എന്നാണ് ഷാജിയുടെ ചോദ്യം.

ഷാജിയുടെ പ്രസംഗം കേള്‍ക്കാം

ഇതാണ് ഷാജി ദുബായില്‍ നടത്തിയ പ്രസംഗം

English summary
KM Shaji MLA criticise Gender Equality strikes in Farook College.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like