കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ കസ്റ്റഡിയിലാണ് സ്പീക്കറുടെ ഓഫീസ്, തനിക്കെതിരെ രേഖകളുണ്ടാക്കാന്‍ അവര്‍ക്ക് കഴിയും

Google Oneindia Malayalam News

കോഴിക്കോട്: അഴീക്കോട് ഹയര്‍സെക്കന്ററി സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്ത സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് ഇടവെച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലാണ് നീക്കത്തിന് പിന്നിലെന്നായിരുന്നു കെഎം ഷാജിയുടെ ആദ്യ പ്രതികരണം. എന്നാല്‍ ഇപ്പോഴിതാ അന്വേഷണത്തില്‍ സ്പീക്കര്‍ അനുമതി നല്‍കിയതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ എം ഷാജി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഓഫീസ് അദ്ദേഹത്തിന്റെ കസ്റ്റഡിയില്‍ അല്ലെന്നും അത് നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസാണെന്നും കെഎം ഷാജി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഷാജിയുടെ പ്രതികരണം. വിശദാംശങ്ങളിലേക്ക്.

പിണറായിയെ പോലെ ശക്തിയുള്ള ആള്‍ സ്പീക്കറുടെ ഓഫീസ് നിയന്ത്രിക്കുന്നത് പിണറായി വിജയനെ പോലെ അത്ര ശക്തിയുള്ള ആളാണ്. ആ ഓഫീസില്‍ നിന്ന് തനിക്കെതിരെ പ്രയോഗിക്കാന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രേഖകള്‍ ഉണ്ടാക്കാനും പ്രയോഗിക്കാനുമൊക്കെ അവര്‍ക്ക് കഴിയും അതില്‍ ശ്രീരാമകൃഷ്ണന് നിസ്സഹാസവസ്ഥയാണെന്നും അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും കെഎം ഷാജി പറഞ്ഞു.

പിണറായിയെ പോലെ ശക്തിയുള്ള ആള്‍ സ്പീക്കറുടെ ഓഫീസ് നിയന്ത്രിക്കുന്നത് പിണറായി വിജയനെ പോലെ അത്ര ശക്തിയുള്ള ആളാണ്. ആ ഓഫീസില്‍ നിന്ന് തനിക്കെതിരെ പ്രയോഗിക്കാന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രേഖകള്‍ ഉണ്ടാക്കാനും പ്രയോഗിക്കാനുമൊക്കെ അവര്‍ക്ക് കഴിയും അതില്‍ ശ്രീരാമകൃഷ്ണന് നിസ്സഹാസവസ്ഥയാണെന്നും അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും കെഎം ഷാജി പറഞ്ഞു.

പിണറായിയെ പോലെ ശക്തിയുള്ള ആള്‍
സ്പീക്കറുടെ ഓഫീസ് നിയന്ത്രിക്കുന്നത് പിണറായി വിജയനെ പോലെ അത്ര ശക്തിയുള്ള ആളാണ്. ആ ഓഫീസില്‍ നിന്ന് തനിക്കെതിരെ പ്രയോഗിക്കാന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രേഖകള്‍ ഉണ്ടാക്കാനും പ്രയോഗിക്കാനുമൊക്കെ അവര്‍ക്ക് കഴിയും അതില്‍ ശ്രീരാമകൃഷ്ണന് നിസ്സഹാസവസ്ഥയാണെന്നും അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും കെഎം ഷാജി പറഞ്ഞു.

മറുപടി പറയാന്‍ കഴിയുന്നു

മറുപടി പറയാന്‍ കഴിയുന്നു

മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ശക്തരായ ഒരാള്‍ക്കെതിരെ എനിക്ക് മറുപടി പറയാന്‍ കഴിയുന്നു എന്ന ആത്മവിശ്വാസമാണ് അവര്‍ക്ക് സഹിക്കാത്തത്. എന്റെ രാഷ്ട്രീയപരമായ വാര്‍ത്താസമ്മേളനത്തിനും ഇടപെടലിനു ശേഷവും ഉണ്ടാക്കിയ അടിസ്ഥാനരഹിതമല്ലാത്ത കേസാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിലെ കുഞ്ഞാപ്പയുടെ കഥയൊക്കെ പറഞ്ഞ് സ്പീക്കര്‍ അവരുടെ വില കളയുകയാണെന്നും ഷാജി വ്യക്തമാക്കി.

സ്പ്രിഗ്‌ളര്‍ എന്ന കള്ളന്‍

സ്പ്രിഗ്‌ളര്‍ എന്ന കള്ളന്‍

കള്ളനെ പിടിക്കാന്‍ അയാളുടെ പിറകിലോടുന്നയാളെ കള്ളന്‍ എന്ന് വിളിച്ച് കള്ളനാക്കുന്ന ഒരു പഴങ്കഥയുണ്ട്. അതുപോലെയാണ് ഇപ്പോള്‍ തനിക്കെതിരെ നടക്കുന്നതെന്ന് ഷാജി പറഞ്ഞു. സ്പ്രിംഗ്‌ളര്‍ എന്ന കള്ളന്റെ പിറകെയോടുന്ന അല്ലെങ്കില്‍ അവരുടെ അഴിമതിയുടെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന തന്നെ കള്ളനാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് ഷാജി ആരോപിച്ചു.

ഒറ്റക്കെട്ടായ നിലപാട്

ഒറ്റക്കെട്ടായ നിലപാട്

യഥാര്‍ത്ഥ കള്ളനെ മറന്നുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. യഥാര്‍ത്ഥ കള്ളന്റെ പുറകെ പോകു്‌നതായിരിക്കും നല്ലത്. അല്ലാതെ തന്റെ പുറകെ നടക്കുകയല്ല. യുഡിഎഫിന് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും ഷാജി പറഞ്ഞു. തനിക്ക് ആവശ്യമായ എല്ലാ പിന്തുണയും യുഡിഎഫില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും ഷാജി വ്യക്തമാക്കി.

Recommended Video

cmsvideo
More details revealed on Vigilance case against KM Shaji MLA | Oneindia Malayalam
ബാലിശവും അപക്വവും

ബാലിശവും അപക്വവും

അതേസമയം, കെ എം ഷാജിക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. കെ എം ഷാജി എംഎല്‍എയുടെ നിലപാട് ബാലിശവും അപക്വവുമാണെന്ന് സ്പീക്കര്‍ പറഞ്ഞു. കേസിന്റെ നിയമപരമായ സാധുത സ്പീക്കര്‍ പരിശോധിക്കേണ്ടതില്ല. എന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കാന്‍ നില്‍ക്കേണ്ട. സ്പീക്കറുടെ പരിമിതി ദൗര്‍ബല്യമായി കാണരുതെന്നും നടപടികള്‍ക്ക് വിലങ്ങു തടിയാവാന്‍ സ്പീക്കര്‍ക്കാവില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

English summary
KM Shaji MLA Criticize Speaker P Sreeramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X