ടീച്ചറമ്മയുടെ പാലത്തായിയിലെ പീഡനവാര്‍ത്ത ഏത് ഭാവപ്പകര്ച്ചയിലാണു മുഖ്യന് കേള്‍ക്കാതെ പോയത്;കുറിപ്പ്
തിരുവനന്തപുരം: കണ്ണൂര്‍ പാനൂരിനടുത്ത് പാലത്തായിയില്‍ സ്കൂളില്‍ വച്ച് നാലാം ക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് സര്‍ക്കാര്‍ നേരിടുന്നത്. കേസില്ഡ പ്രതിയായ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജന്റെ അറസ്റ്റാണ് സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരത്തിനൊരുങ്ങുന്നുണ്ട്.
ഇപ്പോഴിതാ സംഭവത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെഎം ഷാജി എംഎല്‍എ. മലയാളികള്‍ക്കിടയിലും തിമര്ത്തോടിയ വിക്രമിന്റെ തമിഴ് സിനിമയാണു അന്യന്. അത്ര സൂക്ഷിക്കാതെ നോക്കിയാല്‍ തന്നെ കാണാം വിക്രമിന്റെ കഥാപാത്രത്തെ വെല്ലുന്ന ഈ ഭാവപകര്‍ച്ചകള്‍ നമ്മുടെ മുഖ്യമന്ത്രിയിലും കാണാമെന്ന് കെഎം ഷാജി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് കെഎം ഷാജിയുടെ വിമര്‍ശനം. കുറിപ്പ് വായിക്കാം.

ഭാവപകര്‍ച്ചകള്‍
മലയാളികള്‍ക്കിടയിലും തിമര്ത്തോടിയ വിക്രമിന്റെ തമിഴ് സിനിമയാണു അന്യന്. അത്ര സൂക്ഷിക്കാതെ നോക്കിയാല്‍ തന്നെ കാണാം വിക്രമിന്റെ കഥാപാത്രത്തെ വെല്ലുന്ന ഈ ഭാവപകര്‍ച്ചകള്‍ നമ്മുടെ മുഖ്യമന്ത്രിയിലും. ബിജെപി ക്കാരെ കാണുമ്പോള്‍ ആരും കാണാതെ ലൈറ്റ് ഓഫ് ചെയ്തും കണ്ണിറുക്കിയും തൊട്ട് തലോടിയുമൊരു ലാസ്യ ഭാവം. കോവിഡ്, പ്രളയകാലത്തെ പത്ര സമ്മേളനങ്ങളിലെ ഒരു ശാന്ത ഭാവം; ചോര ചിതറുന്ന കൊലപാതക രാഷ്ട്രീയങ്ങളില്‍ പക്ഷം പിടിക്കുന്ന ക്രൗര്യം നിറഞ്ഞ ക്രൂര ഭാവം !

മുഖ്യന് കേള്‍ക്കാതെ പോയത്
മുഖ്യന്റെ തൊട്ടടുത്ത മണ്ഡലത്തിലെ ടീച്ചറമ്മയുടെ പാലത്തായിയില്‍ ഒന്‍പത് വയസ്സുള്ളൊരു കൊച്ചു മകള്‍ക്കെതിരെയുള്ള പീഡന വാര്‍ത്ത ഇതിലേതു ഭാവപ്പകര്ച്ചയിലാണു മുഖ്യന് കേള്‍ക്കാതെ പോയത് ....?എല്ലാ തെളിവുകളുമുണ്ട്.ആ കൊച്ചുമകളെ പിന്നെയും പിന്നെയും ചോദിച്ചു ചോദിച്ചു (നിര്‍ദ്ദാക്ഷിണ്യം ) മൊഴിയെടുത്തിട്ടുണ്ട്, സകല പത്രങ്ങളിലും വന്നിട്ടുണ്ട്, മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്, മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിയുണ്ട്, സഹപാഠിയും ലോകത്തോട് പറഞ്ഞിട്ടുണ്ട്, ക്രൈം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സായാഹ്ന തള്ള്
ടീച്ചര്‍ ഇന്നലെ ലൈവില്‍ പറഞ്ഞത് കൊറോണ വൈറസില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള ഓട്ടപ്പാച്ചിലില്‍ ഇതു ശ്രദ്ധയില്‍ പെട്ടില്ലത്രെകോവിഡ് കാലത്ത് നിയമ വാഴ്ച്ചക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടൊ നിങ്ങള്‍?!കാക്കയ്ക്കും പൂച്ചക്കും കരുതലുണ്ടായിരുന്ന സായാഹ്ന തള്ള് നടത്തുമ്പോള്‍ മുഖ്യന്റെ തൊട്ടടുത്തില്ലെ നിങ്ങള്‍?!നിങ്ങളുടെ മണ്ഡലത്തില്‍ കളിച്ചു ചിരിച്ചു നടന്നൊരു പാവം പെണ്‍കുഞ്ഞിനെ അപ്പോഴൊന്നും ഓര്‍ത്തില്ലെ നിങ്ങള്‍ (ഒരു മാസമായി സംഭവം നടന്നിട്ട് എന്നിട്ടാണു).

സുരേന്ദ്രന്റെ സുഖിപ്പിക്കല്‍
നാട്യ വിഷാരദന് മുഖ്യന്റെ ബിജെപ്പിക്കു മുന്നിലുള്ള തൊമ്മി ഭാവവും സുരേന്ദ്രന്റെ സുഖിപ്പിക്കല്‍ പ്രസ്താവനയും വെറുതെയല്ലെന്നു ആര്‍ക്കും മനസ്സിലാവും.നിങ്ങളുടെ പരസ്പരം താങ്ങിയുള്ള ഈ കളിയില്‍ അല്ലെങ്കിലും അത്ര അത്ഭുതം എന്തിരിക്കുന്നു?!രണ്ടു പേരുടെയും ശത്രു കോണ്‍ഗ്രസ്സാണു .

പിഞ്ചു കുഞ്ഞിന്റെ കണ്ണുനീര്
ഇവിടെ സി പി എമ്മിന് കോണ്‍ഗ്രസ്സിനെ തകര്‍ക്കണം, ബി ജെ പിക്ക് ഇന്ത്യ കോണ്‍ഗ്രസ് മുക്തവുമാക്കണംപിന്നെ അല്ലറ ചില്ലറ ലാവ്ലിന് കേസും (സുരേന്ദ്രാ ഇത്തരം ഒത്തുതീര്‍പ്പുകൊണ്ട് കോണ്‍ഗ്രസ്സിനെ തകര്‍ത്ത് ഇവിടെ നിലം തൊടാമെന്നു വെറുതെ മോഹിക്കരുത് )പക്ഷെ, മുഖ്യമന്ത്രീ ഇത്തരം വലിയ വലിയ സ്വപ്നങ്ങള്‍ക്കു ഒരു പിഞ്ചു കുഞ്ഞിന്റെ കണ്ണുനീരിനെ വളമാക്കാം എന്നു വിചാരിക്കരുത്. ആ കുഞ്ഞും കുടുംബവും ഒറ്റക്കല്ല ഞങ്ങളെല്ലാമുണ്ട് അവര്‍ക്കൊപ്പം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications