കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാക്കളെ വിജിലന്‍സ് വിളിപ്പിക്കും; ഷാജിക്കെതിരെ കടുത്ത നടപടിയിലേക്ക്

Google Oneindia Malayalam News

കണ്ണൂര്‍: കെഎം ഷാജി എംഎല്‍എക്കെതിരായ പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാക്കളെ വിജിലന്‍സ് വിളിപ്പിച്ചേക്കും. ഷാജിക്കെതിരായ ആക്ഷേപം ലീഗ് പ്രാദേശിക ഘടകം സംസ്ഥാന നേതാക്കളെ അറിയിച്ചു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരം അറിയുക എന്ന ലക്ഷ്യത്തോടെയാണ് വിജിലന്‍സ് നീക്കം. കേസില്‍ നിര്‍ണായക രേഖകള്‍ കിട്ടി എന്നാണ് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത് പറയുന്നത്. വ്യക്തമായ തെളിവുകള്‍ കിട്ടിയാല്‍ അറസ്റ്റ് രേഖപ്പെടുത്തും. ഷാജിയെ വരുംദിവസങ്ങളിലും ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു.

p

വിജിലന്‍സിന് ആവശ്യമായ രേഖകള്‍ നല്‍കി എന്നാണ് ചോദ്യം ചെയ്യലിന് ശേഷം ഷാജി പ്രതികരിച്ചത്. എല്ലാ രേഖകളും കൈമാറിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി. ഇനിയും ചോദ്യം ചെയ്യാന്‍ സാധ്യതയില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരിലെ വിജിലന്‍സ് ഓഫീസിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഷാജിയെ ചോദ്യം ചെയ്തത്.

ഞെട്ടിക്കുന്ന സംഭവം; രാജസ്ഥാനില്‍ 38 സ്ത്രീകളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി... പിന്നീട് നടന്നത്ഞെട്ടിക്കുന്ന സംഭവം; രാജസ്ഥാനില്‍ 38 സ്ത്രീകളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി... പിന്നീട് നടന്നത്

2014ല്‍ യുഡിഎഫ് ഭരണത്തിലുള്ളപ്പോഴാണ് കേസിന് ആസ്പദമായ സംഭവം. സിപിഎം നേതാവ് കുടുവന്‍ പത്മനാഭനാണ് ഷാജിക്കെതിരെ പരാതി നല്‍കിയത്. അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് പകരം മുസ്ലിം ലീഗിന്റെ പ്രാദേശിക ഓഫീസ് പണിയാന്‍ 25 ലക്ഷം രൂപ നല്‍കാമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് സമ്മതിച്ചിരുന്നുവത്രെ. എന്നാല്‍ ഈ പണം ലീഗ് നേതൃത്വം അറിയാതെ ഷാജി കൈവശപ്പെടുത്തി എന്നാണ് ആരോപണം. വിഷയം സൂചിപ്പിച്ച് ലീഗ് പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു. ഈ കത്ത് തെളിവാക്കിയാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്.

English summary
KM Shaji MLA Plus Two Bribe case: Vigilance will summons Muslim League Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X