കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ വിമര്‍ശിച്ച സമസ്തക്ക് മറുപടി നല്‍കി കെഎം ഷാജി എംഎല്‍എ

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സമസതക്കെതിരെ കെ.എം ഷാജി എംഎല്‍എ രംഗത്ത്. ഇന്നലെ മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തിലാണ് ഷാജി ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.

ഒരുമയുടെ അടയാളം ദയവ് ചെയത് തല്ലികെടുത്തരുതെന്നും എവിടെയെങ്കിലും പ്രസംഗിച്ചാല്‍ ഇല്ലാതാവുന്നതാണോ ആദര്‍ശവും നിലപാടുമെന്ന് കെ എംഷാജി എംഎല്‍എ ചോദിച്ചു. മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച സമസ്ത നേതാവ് റഹ്മത്തുല്ല ഖാസിമിക്ക് പ്രസംഗത്തില്‍ മറുപടിയും അദ്ദേഹം നല്‍കി.

kmshaji

മുജാഹിദ് സമ്മേളനത്തില്‍ കെ.എം. ഷാജി എം.എല്‍.എ പ്രസംഗിക്കുന്നു.

ദല്‍ഹിയില്‍ നല്‍കുന്നത് കീറതുണിയാണെങ്കിലും കേരളത്തില്‍ നിന്നാണ് ശേഖരിക്കുന്നതെന്നും കേരളത്തിലേക്ക് കൊണ്ടുവരേണ്ട അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കീറട്രൗസര്‍ വാങ്ങി ബീഹാറില്‍ കൊടുത്ത് അതാണ് ജനസേവനമെന്ന് വിചാരിക്കുന്നവരുടെ കാലഘട്ടമാണിതെന്ന് റഹ്മത്തുള്ള ഖാസിമി പറഞ്ഞിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കുന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി തങ്ങള്‍, മുനവ്വറലി തങ്ങള്‍ എന്നിവര്‍ക്കെതിരെ സമസ്തയും എസ്.കെ.എസ്.എസ്.എഫിലെ ഒരു വിഭാഗം നേതാക്കളും അണികളും രംഗത്തെത്തിയിരുന്നു.

അതേ സമയം കേരള മുസ്ലിം ഐക്യ സംഘത്തിന്റെ പിന്‍മുറക്കാരായ മുജാഹിദ് പ്രസ്ഥാനത്തിന്റെ നവോത്ഥാന പരിശ്രമങ്ങളെ ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ പുരോഗതിയുടെ ശത്രുക്കളാണെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് വിവേകമല്ല. കേരളീയ മുസ്ലിം പുരോഗതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച നവോത്ഥാന ആശയങ്ങളെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടണം. നവോത്ഥാനത്തെ തള്ളിപ്പറയുന്നവര്‍ വികസനത്തിന്റെയും പുരോഗതിയുടെയും ശത്രുക്കളാണ്. നവോത്ഥാനത്തിന്റെ സദ്ഫലങ്ങളായ ഉന്നതവിദ്യാകേന്ദ്രങ്ങള്‍, അറബിക് കലാലയങ്ങള്‍, മദ്റസകള്‍, അനാഥാലയങ്ങള്‍ എന്നിവ തകര്‍ക്കാനുള്ള യാഥാസ്ഥിക - ഫാഷിസ്റ്റ് കൂട്ടുകെട്ടിനെ ചെറുത്തു തോല്‍പിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. പുതു തലമുറയുടെ വൈജ്ഞാനിക ദാഹം ശമിപ്പിക്കാന്‍ ഉതകുന്ന രൂപത്തില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നവീകരിക്കണമെന്ന് വിദ്യാഭ്യാസ വിചക്ഷണരോടും സമുദായ നേതാക്കളോടും സമ്മേളനം ആവശ്യപ്പെട്ടു.

ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശം റദ്ദ് ചെയ്ത് വൈവിധ്യങ്ങള്‍ തകര്‍ത്ത് ഏകശിലാസംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് സാംസ്‌കാരിക സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഏകീകൃത സിവില്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. 'മുത്വലാഖ്' പോലുള്ള വിഷയങ്ങള്‍ ഏക സിവില്‍ കോഡിന് വേണ്ടി വാശിപിടിക്കുന്നവരുടെ ചൂണ്ടയിലെ ഇരയായി മാറാതിരിക്കാന്‍ കരുതല്‍ വേണമെന്നും ഇസ്ലാമിക ശരീഅത്തിനെതിരെയുള്ള ഏതു നീക്കവും മുസ്ലിം സമുദായം ഒറ്റകെട്ടായി മത നിരപേക്ഷ കക്ഷികളുമായി ചേര്‍ന്ന് നേരിടണമന്നും സമ്മേളനം ആഹ്വാനം ചെയ്തു.

ഇസ്ലാമിന്റെ മൗലിക തത്വങ്ങള്‍ അവഗണിക്കുന്ന സൂഫി - ശീഈ ചിന്താധാരകളുടെ സ്വാധീനം സാംസ്‌കാരിക - വിദ്യാഭ്യാസ രംഗത്ത് വര്‍ധിച്ച് വരുന്നത് കരുതലോടെ കാണണമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. മുസ്ലിം ലോകത്തോട് പരസ്യമായ യുദ്ധം പ്രഖ്യാപിച്ച ശീഈ മിലീഷ്യകളെ തിരിച്ചറിയണമെന്നും ശീഈ സായുധ സംഘങ്ങളുടെ ദുഷ്ടലക്ഷ്യങ്ങള്‍ സമൂഹം മനസ്സിലാക്കണമെന്നും അത് പുറത്ത് കൊണ്ടു വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഇസ്ലാമിക പ്രബോധനം കുറ്റകൃത്യമായി കണ്ട് പ്രബോധകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ വിവേചന പൂര്‍ണമായ നടപടികള്‍ സ്വീകരിക്കുന്നതിനെ സമ്മേളനം അപലപിച്ചു. മതവും നിറവും നോക്കി യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുന്നത് ഹീനമായ നടപടിയാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്ന വര്‍ഗ്ഗീയ ഭ്രാന്ത് ഭീരുത്വമാണെന്നും നിര്‍ബന്ധമത പരിവര്‍ത്തനം ഇസ്ലാമിന് അന്യമാണെന്നും തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹം തിരിച്ചറിയണമെന്നും മുജാഹിദ് സമ്മേളനം ഓര്‍മ്മപ്പെടുത്തി.

ഓഖി ദുരന്തം: 142 പേരെ കാത്ത് തീരം.. ഇത്തവണ പുതുവർഷാഘോഷമില്ല.. 1000 തിരി തെളിയിക്കാൻ സർക്കാർഓഖി ദുരന്തം: 142 പേരെ കാത്ത് തീരം.. ഇത്തവണ പുതുവർഷാഘോഷമില്ല.. 1000 തിരി തെളിയിക്കാൻ സർക്കാർ

English summary
KM Shaji MLA responded to Samastha's criticize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X