കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയില്‍ കെഎം ഷാജിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം; പ്രതിഷേധിച്ച് പിന്‍വലിപ്പിച്ച് ഭരണപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധം. പൗരത്വ രജിസ്റ്ററിനും സെന്‍സസ് നടപടികള്‍ക്കുമെതിരെ അടിയന്ത്ര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കെഎം ഷാജിയുടെ വിവാദ പരാമര്‍ശം.

ഒരു പെണ്ണായ മമതയുടെ ശൗര്യം പോലും മുഖ്യമന്ത്രി പിണറായി വിജയനില്ല എന്ന കെഎം ഷാജിയുടെ വാക്കുകളാണ് സഭയില്‍ ബഹളത്തിന് ഇടയാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

താരതമ്യം

താരതമ്യം

പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ കേന്ദ്ര നയങ്ങളെ എതിര്‍ക്കുന്നതില്‍ ബംഗാള്‍ മുഖ്യമന്ത്രിയേയും മമതാ ബാനര്‍ജിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനേയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഷാജിയുടെ പ്രസ്താവന.

'അവിടെ പെണ്ണാണ്'

'അവിടെ പെണ്ണാണ്'

എന്‍പിആറുമായി ബന്ധപ്പെട്ട് കേന്ദ്രം മീറ്റിങ് വിളിച്ചപ്പോള്‍ ബംഗാളില്‍ നിന്ന് ആരുംപോയിരുന്നില്ല. കാരണം അവിടെ പെണ്ണാണ് ഭരിക്കുന്നതെങ്കിലും ആണിനേക്കാള്‍ ശൗര്യമുള്ള പെണ്ണാണ് ഭരിക്കുന്നതെന്നും ഷാജി പറഞ്ഞു. ഇതോടെ ഭരണപക്ഷ നിരയില്‍ നിന്ന് പ്രതിഷേധം ഉയരുകയായിരുന്നു.

പെണ്ണ് ഭരിച്ചാല്‍ എന്താണ് കുഴപ്പം

പെണ്ണ് ഭരിച്ചാല്‍ എന്താണ് കുഴപ്പം

പെണ്ണ് ഭരിച്ചാല്‍ എന്തായിരുന്നു കുഴപ്പമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ചോദിച്ചു. ‘പെണ്ണാണു ഭരിക്കുന്നതെങ്കിലും, എന്താണ് പെണ്ണിന് കുഴപ്പം? ആണിന്റെ അന്തസ്സു കാണിച്ചുന്ന് ഷാനിമോള്‍ ഉസ്മാന്റെ അടുത്തുനിന്ന് പറയാന്‍ ലജ്ജയില്ലേ,' കെ കെ ശൈലജ ചോദിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്നു

സ്ത്രീത്വത്തെ അപമാനിക്കുന്നു

കെഎം ഷാജി സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നായിരുന്നു എം സ്വരാജ് എംഎല്‍എയുടെ പ്രതികരണം. ആണത്തം, പെണ്ണ് തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയിട്ട് സ്ത്രീത്വത്തെ അപമാനിക്കുന്ന ആധുനിക സമൂഹത്തെ അപമാനിക്കുന്ന അപരിഷ്‌കൃതമായ ഒന്നാണ് ഇവിടെ പറഞ്ഞത്. അദ്ദേഹം അത് പരിശോധിച്ച് നീക്കം ചെയ്യണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.

പരാമര്‍ശം പിന്‍വലിച്ചു

പരാമര്‍ശം പിന്‍വലിച്ചു

കെഎം ഷാജിയുടെ വാക്കുകൾ എസ്ഡിപിഐയുടേതിന് സമാനമാണെന്നായിരുന്നു കൃഷിവകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാറിന്‍റെ വാദം. വിമര്‍ശനങ്ങള്‍ ശക്തമായതോടെ പരാമര്‍ശം താന്‍ പിന്‍വലിക്കുകയാണെന്ന് കെ​എം ഷാജി വ്യക്തമാക്കി.

കല്ല് അറബിക്കടലില്‍

കല്ല് അറബിക്കടലില്‍

ഡിറ്റന്‍ഷ്യന്‍ ക്യാമ്പിന് വേണ്ടി കേരളത്തില്‍ എവിടെ എങ്കിലും തറക്കല്ലിട്ടാല്‍ അതെടുത്ത് അറബി കടലില്‍ എറിയുമെന്നും അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയ കെഎം ഷാജി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ ഇവിടെ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി.

ചരിത്രം

ചരിത്രം

'ഇവിടെ പറഞ്ഞല്ലോ.. ഒരു കല്ലെടുത്ത് എറിയുന്ന കാര്യം, ആസാമില്‍ പോവാതിരുന്നത് നന്നായി. പോയെങ്കില്‍ ഈ സാധനം കണ്ടില്ല. അവിടെ 13/12/2011 ന് അന്നത്തെ യുപിഎ സര്‍ക്കാറിന്‍റെ ആഭ്യന്തര സഹമന്ത്രി ലോക്സഭയില്‍ നല്‍കിയ മറുപടി ഉണ്ട്. അതാരാണന്നൊക്കെ അവര്‍ അന്വേഷിച്ച് കണ്ടു പിടിക്കട്ടെ. അതില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ ആസാമില്‍ സ്ഥാപിച്ച കാര്യങ്ങള്‍ എടുത്തു പറയുന്നുണ്ട്'-പിണറായി പറഞ്ഞു

ഉറപ്പിച്ച് പറഞ്ഞ കാര്യം

ഉറപ്പിച്ച് പറഞ്ഞ കാര്യം

366 പേരെ ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിച്ച കാര്യവും പറയുന്നുണ്ട്. ഡിറ്റന്‍ഷന്‍ ക്യാമ്പ് കേരളത്തില്‍ സ്ഥാപിക്കില്ലെന്ന് കെഎം ഷാജിക്ക് നല്ല ഉറപ്പായിട്ട് പറയുവാണ്. കാരണം ഇവിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലേ ഉള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പിച്ചു പറഞ്ഞ കാര്യം അല്ലേ ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കല്ല് എടുത്ത് എറിയണമെങ്കില്‍

കല്ല് എടുത്ത് എറിയണമെങ്കില്‍

ഡിറ്റന്‍ഷന്‍ ക്യാമ്പുമായി ബന്ധപ്പെട്ട ഒരു നടപടികളും ഇവിടെ ഉണ്ടാവില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച കാര്യമാണ്. ഇപ്പോള്‍ പറഞ്ഞ കാര്യമല്ലല്ലോ. ഇനി ഒരു കല്ല് എടുത്ത് എറിയണമെങ്കില്‍ ഒരു കല്ലും ചുമന്ന് ഒരു സ്ഥലത്ത് പോയി, ഇതാണ് ആ കല്ല്.. ആ കല്ല് ഞാന്‍ എടുത്ത് എറിയുവാണെന്ന് പറഞ്ഞ് എറിയണമെന്നും പിണറായി പറഞ്ഞു.

വീഡിയോ

കെഎം ഷാജിക്ക് പിണറായി വിജയന്‍ മറുപടി നല്‍കുന്നു

 നടിയെ ആക്രമിച്ച കേസ്; നടൻ ലാലും കുടുംബത്തെയും വിസ്തരിച്ചു, അടച്ചിട്ട കോടതി മുറിയിൽ ദിലീപും! നടിയെ ആക്രമിച്ച കേസ്; നടൻ ലാലും കുടുംബത്തെയും വിസ്തരിച്ചു, അടച്ചിട്ട കോടതി മുറിയിൽ ദിലീപും!

 എന്റെ വീട് മുഖ്യമന്ത്രിയുടെ വസതിയാവും, 10 ദിവസത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് വരാമെന്ന് മനോജ് തിവാരി!! എന്റെ വീട് മുഖ്യമന്ത്രിയുടെ വസതിയാവും, 10 ദിവസത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് വരാമെന്ന് മനോജ് തിവാരി!!

English summary
km shaji mla's speech in niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X