കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പകപോക്കുന്നു; പണം സൂക്ഷിച്ചത് രേഖകളുള്ളതിനാല്‍, തിരിച്ചുതരേണ്ടിവരുമെന്ന് കെഎം ഷാജി

Google Oneindia Malayalam News

കോഴിക്കോട്: കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന പൂര്‍ത്തിയായി. 16 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡ് രാത്രി 11 മണിയോടെയാണ് പൂര്‍ത്തിയായത്. റെയ്ഡ് അവസാനിച്ചതിന് പിന്നാലെ കെഎം ഷാജി മാധ്യമങ്ങളെ കണ്ടു. വിജിലന്‍സിനെം ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പക പോക്കുകയാണെന്ന് കെഎം ഷാജി പറഞ്ഞു. തന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്ക് അവധി

ബാങ്ക് അവധി

മൂന്ന് ദിവസത്തെ അവധിയായതിനാല്‍ പണം ബാങ്കില്‍ അടയ്ക്കാനായില്ല. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് കരുതിയാണ് വിജിലന്‍സുകാര്‍ എത്തിയത്. ഇത് തനിക്ക് തിരിച്ചുതരുമെന്ന കാര്യം ഉറപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിരന്തരം വേട്ടയാടുന്നു

നിരന്തരം വേട്ടയാടുന്നു

പണത്തിന് രേഖയുള്ളതുകൊണ്ടാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്‍തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും പണം വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാക്കാനും തയ്യാറാണ്. അനധികൃതമായ ഒരു സ്വത്തും തന്റെ പേരിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നില്‍ പിണറായി വിജയന്‍

പിന്നില്‍ പിണറായി വിജയന്‍

വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ രേഖകള്‍ കയ്യിലുണ്ട്. അത് അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പില്‍ വിധേയമാക്കാന്‍ തയ്യാറാണ്. പിണറായി വിജയന്റെ പൊലീസ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ലെന്നും ഷാജി വ്യക്തമാക്കി.

 കുടുക്കാനുള്ള അവസാന ശ്രമം

കുടുക്കാനുള്ള അവസാന ശ്രമം

തന്നെ എങ്ങനെയെങ്കിലും കുടുക്കാനുള്ള അവസാനത്തെ ശ്രമമാണിത്. അതിന് മുന്നില്‍ മുട്ടുമുടക്കില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയാണ് ് വിജിലന്‍സ് പിടിച്ചെടുത്തത്. കണ്ണൂര്‍ അഴീക്കോട് ചാലാടുളള കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ആണ്പണം കണ്ടെത്തിയത്.

കെഎം ഷാജിക്ക് വൻ കുരുക്ക്, വിജിലൻസ് റെയ്ഡിൽ കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് അരക്കോടികെഎം ഷാജിക്ക് വൻ കുരുക്ക്, വിജിലൻസ് റെയ്ഡിൽ കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് അരക്കോടി

ബിഗ് ബോസ് ഹൗസിൽ വലിയ കൊടുങ്കാറ്റ് സംഭവിക്കും; അവർ എന്തോ പ്ലാൻ ചെയ്യുന്നുണ്ട്; മണിക്കുട്ടനോട് സൂര്യബിഗ് ബോസ് ഹൗസിൽ വലിയ കൊടുങ്കാറ്റ് സംഭവിക്കും; അവർ എന്തോ പ്ലാൻ ചെയ്യുന്നുണ്ട്; മണിക്കുട്ടനോട് സൂര്യ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് 2021: മമത ക്ലീൻ ബൗൾഡായി, അവരുടെ ടീമിന് കളം വിടാമെന്ന് പ്രധാനമന്ത്രിപശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് 2021: മമത ക്ലീൻ ബൗൾഡായി, അവരുടെ ടീമിന് കളം വിടാമെന്ന് പ്രധാനമന്ത്രി

Recommended Video

cmsvideo
ആഞ്ഞടിച്ച് രമേശ് ചെന്നിത്തല | Oneindia Malayalam

എന്റെ കാര്യത്തിൽ വിഷമമില്ല, അഥവാ ഉണ്ടെങ്കിൽ സജ്നയുടെ കാര്യത്തിൽ, മണിക്കുട്ടനോട് ഫിറോസ് ഖാൻഎന്റെ കാര്യത്തിൽ വിഷമമില്ല, അഥവാ ഉണ്ടെങ്കിൽ സജ്നയുടെ കാര്യത്തിൽ, മണിക്കുട്ടനോട് ഫിറോസ് ഖാൻ

English summary
KM Shaji MLA Says, Chief Minister Pinarayi Vijayan is taking revenge by using vigilance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X