• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'തനി ടിപ്പിക്കൽ കമ്യൂണിസ്റ്റായ പിണറായ്‌ സഖാവ്', ലീഗ് എംഎൽഎ കെഎം ഷാജിയുടെ കുറിപ്പ് വൈറൽ!

കോഴിക്കോട്: പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്ഥാന സർക്കാരിന് തലവേദനയായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ വിദേശത്ത് നിന്ന് വരുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതാണ് സർക്കാരിനെ വിവാദത്തിലാക്കിയിരിക്കുന്നത്.

പ്രവാസി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ആ നാട്‌ അവരെ നിരാകരിക്കുന്നു എന്ന് അവരറിയുമ്പോൾ; സഹായമോ ഇല്ലെന്നത്‌ പോകട്ടെ, ഉപദ്രവിക്കുക കൂടി ചെയ്യുന്നു എന്നറിയുമ്പോൾ ഹൃദയം പൊട്ടിയാണു അവിടെ പലരും മരിക്കുന്നത്‌ എന്ന് കെഎം ഷാജി രോഷം കൊളളുന്നു. കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

തനി ടിപ്പിക്കൽ കമ്യൂണിസ്റ്റ്

തനി ടിപ്പിക്കൽ കമ്യൂണിസ്റ്റ്

'' ഇന്നലെ ആയിരുന്നു ജൂൺ 18; കഴിഞ്ഞ വർഷം അഴീക്കോട്ടെ സാജൻ ആത്മഹത്യ ചെയ്ത ദിവസം!! എന്നാൽ, വർഷം ഒന്ന് കഴിയുമ്പോഴും നാം കാണുന്നത് പ്രവാസിയുടെ മരണ വാർത്തയും കാത്തിരിക്കുന്ന നിസ്സംഗനായ അതേ മുഖ്യമന്ത്രിയെ തന്നെയാണ്‌!! കോവിഡിനും പ്രളയങ്ങൾക്കുമൊന്നും മാറ്റാനാവാത്ത,

ആർദ്രതയും സഹാനുഭൂതിയും സ്നേഹവും കരുണയും വിട്ടുവീഴ്ച്ചയും വിട്ടുകൊടുക്കലും ഇല്ലാത്ത, മനുഷ്യ സഹജമായൊരു വികാര വിചാരവുമില്ലാത്ത തനി ടിപ്പിക്കൽ കമ്യൂണിസ്റ്റായ പിണറായ്‌ സഖാവിനെയാണു!!!

കേമുവിന്റെ ക്ലാസ്സ്‌!!

കേമുവിന്റെ ക്ലാസ്സ്‌!!

അങ്ങിനെ അല്ലെങ്കിൽ ഒരാൾക്കെങ്ങിനെയാണ് ദിനം പ്രതി പ്രവാസലോകത്തു നിന്നു മരണ വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ രണ്ടു 'മിണ്ടാ പ്രാണികളെ' ഇടത്തും വലത്തും ഇരുത്തി വൈകുന്നേരം ടി വിയിൽ വന്നു ഇത്ര നിസ്സംഗമായി ഇങ്ങനെ സംസാരിക്കാനാവുക?!! പിണറായിയുടെ കണക്കിൽ പെടാത്ത 7 പ്രവാസ മലയാളികൾ (പിരിവ്‌ കാലത്തു മത്രം ഓർമ്മ വരുന്ന) മരിച്ച ഇന്നലത്തെ ദിവസത്തെ 'വാർത്താ വായനയിൽ' സമീകൃതാഹരത്തെ കുറിച്ചായിരുന്നു കേമുവിന്റെ ക്ലാസ്സ്‌!!

cmsvideo
  പിണറായിയുടെ മകളെ പര്‍ദ്ദ ഇടിയിക്കുന്നവരോട്... | Oneindia Malayalam
  വിശപ്പ്‌ കൊണ്ട്‌ ആരും മരിക്കില്ല!

  വിശപ്പ്‌ കൊണ്ട്‌ ആരും മരിക്കില്ല!

  ഒരു മായവുമില്ലാത്ത , ഗുണമേന്മയുള്ള നല്ല ഭക്ഷണം ഇവിടുത്തേക്കാൾ മികച്ചത് കിട്ടുന്ന ഇടത്തു തന്നെയാണു നമ്മുടെ പ്രവാസികൾ ഉള്ളത്‌; അത് കൊണ്ട് തന്നെ എന്തു ദാരിദ്ര്യം ഉണ്ടായാലും മലയാളത്തിന്റെ സുകൃതമായ കെ എം സി സി പോലുള്ള സംഘടനകൾ ഉള്ള അവിടെ വിശപ്പ്‌ കൊണ്ട്‌ ആരും മരിക്കില്ല!! പിന്നെ എന്ത് കൊണ്ടായിരിക്കും അവിടെ ആളുകൾ ഇങ്ങനെ മരിക്കുന്നത്‌ എന്ന്‌ ഈ കേമു മനസ്സിലാക്കിയിട്ടുണ്ടോ?!!

  നാട്ടിലെ മണ്ണിന്റെ മണം

  നാട്ടിലെ മണ്ണിന്റെ മണം

  ഇവരെ മരണത്തിലേക്ക്‌ നയിക്കുന്നതിലെ പ്രധാന കാരണം കോവിഡിനേക്കാൾ ഇവർ അഭിമുഖീകരിക്കുന്ന നിസ്സഹായതയും നിരാശ്രയത്വവും സമ്മാനിക്കുന്ന ആധിയും വ്യാധിയുമൊക്കെയാണു എന്നു എല്ലാ വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നു. എന്തു പ്രയാസവും സ്ങ്കടവും ഉണ്ടെങ്കിലും സ്വന്തം വീടും കുടുംബവും നാട്ടിലെ മണ്ണിന്റെ മണവും മതിയാകും അവർക്കെല്ലാം തീരാൻ !!!

  ഹൃദയം പൊട്ടിയാണ് മരിക്കുന്നത്

  ഹൃദയം പൊട്ടിയാണ് മരിക്കുന്നത്

  ആ നാട്‌ അവരെ നിരാകരിക്കുന്നു എന്ന് അവരറിയുമ്പോൾ; സഹായമോ ഇല്ലെന്നത്‌ പോകട്ടെ, ഉപദ്രവിക്കുക കൂടി ചെയ്യുന്നു എന്നറിയുമ്പോൾ ഹൃദയം പൊട്ടിയാണു അവിടെ പലരും മരിക്കുന്നത്‌ !!! അത്ര മൃദുലമാണ് പിണറായീ അവരുടെ ഹൃദയം!!!പേമാരിയിൽ കുത്തിയൊലിച്ചു പോകുമായിരുന്ന നമ്മുടെ നാടിനെ അവരുടെ വിയർപ്പിന്റെ ചിറ കെട്ടിയാണവർ തടുത്തത്‌ !!!

  "കൂറ " കയറിയ ഐസക്കിന്റെ ഖജനാവ്

  സ്വന്തം വീട്ടിലെ ദരിദ്ര്യം മറന്നവർ മറ്റുള്ള്വന്റെ ക്യാൻസറും കിഡ്‌നിയും ഒക്കെ സ്വന്തം സങ്കടമയി എടുത്തത്കൊണ്ട്‌ തന്നെയാണു നാം ഇന്നിങ്ങനെ ഒക്കെ ആയത്‌; അല്ലാതെ "കൂറ " കയറിയ ഐസക്കിന്റെ ഖജനാവിന്റെ ബലം കൊണ്ടല്ലെന്ന് ആർക്കാണറിയാത്തത്‌?! ആരോടാണിതൊക്കെ പറയേണ്ടത്‌!! ആഞ്ഞു വെട്ടുമ്പോൽ ചിതറിതെറിക്കുന്ന മാംസം കലർന്ന ചോരയും ആർത്തലച്ച കരച്ചിലും ഉന്മത്തരാക്കുന്ന കൂട്ടരോടൊ?!

  പ്രവാസികൾ ഈ കാലവും മറികടക്കും!!

  പ്രവാസികൾ ഈ കാലവും മറികടക്കും!!

  ഇക്കിളിയിട്ട്‌ കൈ കുഴ‌ഞ്ഞാൽ പോലും ചിരി വരാത്തവന്റെ ചുണ്ടിൽ ഒരു ഇളിയൊക്കെ വരുത്താൻ ലക്ഷങ്ങൾ വാങ്ങുന്ന പി ആർ ഗ്രൂപിനു ആവുമായിരിക്കും; പക്ഷെ, ഹൃദയത്തിൽ കരുണയുള്ളോരു വികാരമുണ്ടാവാൻ അതൊന്നും മതിയാവില്ല!! ജനാധിപത്യത്തിന്റെ കരുത്തിനാൽ ഈകാലത്തെയും നാം അതിജയിക്കും ഇതിലും വലിയ സങ്കടകടലുകൾ നീന്തികയറിയ പ്രവാസികൾ ഈ കാലവും മറികടക്കും!!''.

  English summary
  KM Shaji MLA slams Pinarayi Vijayan regarding expats issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X