കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജി എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്; വീട് നിര്‍മാണത്തില്‍ ഭാര്യയ്ക്ക് നോട്ടീസ്

Google Oneindia Malayalam News

കണ്ണൂര്‍/കോഴിക്കോട്: പ്ലസ് ടു കോഴ വിവാദത്തില്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. അടുത്താഴ്ച ഷാജിക്ക് നോട്ടീസ് നല്‍കും. അതേസമയം, വീട് നിര്‍മാണത്തിലെ അപാകതയില്‍ വിശദീകരണം തേടി ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് അയച്ചു. വിശദീകരണം നല്‍കാന്‍ സമയം അനുവദിക്കണമെന്ന് ഭാര്യ ആശ ആവശ്യപ്പെട്ടു. വേങ്ങേരി വില്ലേജില്‍ ഭൂമി കൈയ്യേറി വീട് നിര്‍മിച്ചു എന്നാണ് കണ്ടെത്തല്‍. ഷാജിയുടെ ഭാര്യയുടെ പേരിലാണ് വീട് നില്‍ക്കുന്ന സ്ഥലം. അതുകൊണ്ടാണ് അവര്‍ക്ക് നോട്ടീസ് അയച്ചത്.

k

ഡിസംബര്‍ 17നകം ഹാജരായി പ്രതികരണം അറിയിക്കണമെന്നാണ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നത്. വീട് നില്‍ക്കുന്ന സ്ഥലം കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അളന്ന് പരിശോധിച്ചിരുന്നു. ഇതേ വിഷയത്തില്‍ മുസ്ലിം ലീഗ് എംഎല്‍എ എംകെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിടപാട് സംബന്ധിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഷാജിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് ചോദ്യം ചെയ്യാന്‍ പോകുന്നത്.

കോട്ടയത്ത് മേല്‍ക്കൈ നേടാന്‍ യുഡിഎഫിന്റെ അറ്റകൈ നീക്കം; വിടാതെ എല്‍ഡിഎഫ്, 4 നഗരസഭകള്‍കോട്ടയത്ത് മേല്‍ക്കൈ നേടാന്‍ യുഡിഎഫിന്റെ അറ്റകൈ നീക്കം; വിടാതെ എല്‍ഡിഎഫ്, 4 നഗരസഭകള്‍

അഴീക്കോട് മണ്ഡലത്തില്‍ സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റാണ് ഷാജിയെ ചോദ്യം ചെയ്യുക. ഷാജിക്കെതിരെ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് അദ്ദേഹത്തിനെതിരെ സ്വീകരിക്കുന്നതെന്നും ലീഗ് കുറ്റപ്പെടുത്തി. നേരത്തെ പല തവണ ചോദ്യം ചെയ്ത സംഭവത്തില്‍ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിവാദമുണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ ആണ് എന്നാണ് ലീഗിന്റെ പ്രതികരണം.

തിരിച്ചുവരവിന് കോണ്‍ഗ്രസ്; 140 മണ്ഡലങ്ങളില്‍ ബൃഹദ് പദ്ധതി ഇങ്ങനെ... കെ മുരളീധരന് മുഖ്യ ചുമതലതിരിച്ചുവരവിന് കോണ്‍ഗ്രസ്; 140 മണ്ഡലങ്ങളില്‍ ബൃഹദ് പദ്ധതി ഇങ്ങനെ... കെ മുരളീധരന് മുഖ്യ ചുമതല

മൂന്ന് മുസ്ലിം ലീഗ് നേതാക്കളാണ് അഴിമതിയിലും കേസിലും ഉള്‍പ്പെട്ടിരിക്കുന്നത്. പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്, കാസര്‍കോട്ടെ ജ്വല്ലറി തട്ടിപ്പ് കേസില്‍ ഖമറുദ്ദീന്‍ എംഎല്‍എ, കൈക്കൂലിക്കേസില്‍ കെഎം ഷാജി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇബ്രാഹിം കുഞ്ഞും ഖമറുദ്ദീനും അറസ്റ്റിലായിട്ടുണ്ട്.

കോട്ടയത്ത് വന്‍ രാഷ്ട്രീയ മാറ്റമെന്ന് സൂചന; എന്‍സിപി പരിപാടിയുടെ ഉദ്ഘാടകന്‍ ഉമ്മന്‍ ചാണ്ടികോട്ടയത്ത് വന്‍ രാഷ്ട്രീയ മാറ്റമെന്ന് സൂചന; എന്‍സിപി പരിപാടിയുടെ ഉദ്ഘാടകന്‍ ഉമ്മന്‍ ചാണ്ടി

English summary
KM Shaji MLA will be questioned by Vigilance in Plus Two Bribery Case in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X