എല്‍ഡിഎഫില്‍ വിവരമുള്ളത് ഇപിക്ക് മാത്രം, അതാണ് ജാഥയില്‍ പങ്കെടുക്കാത്തത്; പരിഹാസവുമായി ഷാജി
എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥയില്‍ ഇപി ജയരാജന്‍ ഇതുവരെ പങ്കെടുത്തിട്ടില്ല. ഉദ്ഘാടന ചടങ്ങിനും എല്‍ഡിഎഫ് കണ്‍വീനര്‍ പോയിരുന്നില്ല.

കോഴിക്കോട്: എല്‍ ഡി എഫില്‍ വിവരമുള്ള ഏക മനുഷ്യന്‍ ഇ പി ജയരാജനാണ് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. അതുകൊണ്ടാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് എന്നും കെ എം ഷാജി പറഞ്ഞു.
യൂത്ത് ലീഗ് കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ആയിരുന്നു കെ എം ഷാജിയുടെ പ്രതികരണം. പലപ്പോഴും ഇ പി ജയരാജനെ ട്രോളാറുണ്ട്. എന്നാല്‍ എല്‍ ഡി എഫ് കണ്‍വീനറായിട്ട് പോലും ഇ പി ജയരാജന്‍ ഇതുവരെ ജാഥയില്‍ പങ്കെടുത്തിട്ടില്ല.
മനുഷ്യന്‍മാര്‍ക്കിടയില്‍ ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ രീതി അദ്ദേഹത്തിന്റെ ജീവിതത്തിലും ഭാഷയിലുമുണ്ട് എന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു. ഇതുപോലുള്ള ഒരു ഭരണത്തെ കുറിച്ച് എങ്ങനെയാണ് ജനങ്ങളോട് പറയുക എന്ന് കരുതിയാണ് ഇ പി ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും കെ എം ഷാജി പറഞ്ഞു.

എം വി ഗോവിന്ദന്റെ യാത്രയില്‍ ആളില്ലാത്തത് കൊണ്ട് ദഫ് മുട്ടും കോല്‍ക്കളിയുമെല്ലാം നടത്തി ആളെക്കൂട്ടാന്‍ ശ്രമിക്കുകയാണ് എന്നും കുത്ത് റാത്തീബല്ലാത്ത എല്ലാം ഇന്നലെ നടന്ന ജാഥയിലുണ്ട് എന്നും അദ്ദേഹം പരിഹസിച്ചു. ഒരു ജനകീയ സമരത്തിന്റെ അവസ്ഥയാണിത് എന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി.
യൂത്ത് ലീഗ് എത്ര രൂക്ഷമായി സമരം നടത്തിയാലും അതിനൊരു ജനകീയ മുഖമുണ്ടാകും കെ എം ഷാജി അവകാശപ്പെട്ടു. അതിനെയാണ് പൊലീസിനെ ഉപയോഗിച്ച് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. എല്ലാത്തിനും നികുതി കൂട്ടി എന്നും ഇനി ജലപീരങ്കിയില്‍ ഉപയോഗിക്കാന്‍ പോലും വെള്ളം കിട്ടാതാവുമെന്നും കെ എം ഷാജി പറഞ്ഞു.
അതേസമയം ജാഥ അംഗമല്ലെന്നും മുന്‍ നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉണ്ടായിരുന്നുതിനാലാണ് ജാഥയില്‍ പങ്കെടുക്കാനാകാത്തത് എന്നുമാണ് ഇ പി ജയരാജന്റെ പ്രതികരണം. നേരത്തെ ഇ പി ജയരാജന് എപ്പോള്‍ വേണമെങ്കിലും ജാഥയുടെ ഭാഗമാകാം എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇ പി എത്തിയിട്ടില്ല.












Click it and Unblock the Notifications