Get Updates
Get notified of breaking news, exclusive insights, and must-see stories!

നികേഷ് ഇറങ്ങിയ കിണറ്റിന്‍ കരയില്‍നിന്നും വീഡിയോയുമായി കെ എം ഷാജി

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊടിപാറിയ മത്സരം നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ നിന്നും കഴിഞ്ഞദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ പുറത്തുവിട്ട വീഡിയോയ്ക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ എം ഷാജി രംഗത്തെത്തി. നികേഷ് കുമാര്‍ മലിനജലമെന്നു കാട്ടിയ കിണറ്റിന്‍ കരയില്‍ നിന്നുമാണ് ഷാജിയുടെ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

കിണറ്റില്‍ നിന്നും തൊട്ടിയില്‍ വെള്ളം കോരിയ ശേഷം കിണറ്റിലിറങ്ങതെയും വെള്ളമെടുക്കാമെന്ന് പറഞ്ഞാണ് ഷാജിയുടെ വീഡിയോ തുടങ്ങുന്നത്. നികേഷ് കുമാര്‍ ഉപ്പുവെള്ളമുണ്ടെന്ന് പറയുന്ന കിണറ്റിലെ ജലത്തില്‍ ഉപ്പില്ലെന്നും ഈ വീട്ടുകാര്‍ വര്‍ഷങ്ങളായി കുടിക്കുന്ന ജലം ഇതുതന്നെയാണെന്നും ഷാജി പറയുന്നു.

km-shaji

ഉപ്പുവെള്ളത്തിന്റെ പ്രശ്‌നമല്ല ഇവിടെയുള്ളത്. സിപിഎം കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫാക്ടറിയില്‍ നിന്നുള്ള ചായം കലര്‍ന്ന വെള്ളം ഇതിലൂടെ പോകുന്നുണ്ടെന്നും മാരകമായ രോഗമുണ്ടാക്കുന്ന ഈ സ്ഥിതിക്കെതിരെ ആളുകള്‍ സമരം ചെയ്യുന്നുണ്ടെങ്കിലും കിണറ്റിലിറങ്ങിയ ഇതേ സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിക്കാരുടെ ഫാക്ടറിയായതിനാല്‍ അത് പരിഹരിക്കപ്പെടുന്നില്ലെന്നും ഷാജി കുറ്റപ്പെടുത്തുന്നു.

പഞ്ചായത്ത് ഭരിക്കുന്നത് സിപിഐഎമ്മാണ്. വാര്‍ഡ് മെമ്പറും സിപിഎമ്മാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് മെംബറും സിപിഎമ്മാണ്. എംപിയും അതെ. ഒരു എംഎല്‍എ മാത്രമാണ് യുഡിഎഫിനുള്ളതെന്ന് ഷാജി പറയുന്നു. എന്തായാലും നികേഷ് ചൂണ്ടിക്കാണിക്കുന്നിടത്തൊക്കെ തന്റെ ഇടപെടലുണ്ടായെന്ന് തെളിയിച്ചുകൊണ്ടാണ് ഷാജി തെരഞ്ഞെടുപ്പ് പ്രചരണം മുന്നോട്ടു കൊണ്ടുപോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+