കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യന്റെ പിആർ വർക്കിന് എന്താണ് ചെലവ്?'; തോമസ് ഐസകിന് നേരെ 15 ചോദ്യങ്ങൾ, 'മറുപടി പറയണം'

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് പ്രതിസന്ധ തീർത്തതോടെ സാലറി ചാലഞ്ചുമായി മുന്നോട്ട് പോകാൻ തിരുമാനിച്ചിരിക്കുകയാണ് സർക്കാർ. ഇതിനെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷ നേതാക്കൾ ഉയർത്തുന്നത്. കഴിഞ്ഞ ദിവസം നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് പ്രളയകാലത്ത് ഉള്ളത് പോലുള്ള സാമ്പത്തിക നഷ്ടമില്ലെന്നായിരുന്നു വിടി ബൽറാം ചൂണ്ടിക്കാട്ടിയത്. എന്നാൽ വിടിയ്ക്ക്തോമസ് ഐസക് മറുപടി നൽകുകയും ചെയ്തു.

ഇപ്പോൾ ഇതാ തോമസ് ഐസകിനോട് 15 ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കെഎം ഷാജി. ഫേസ്ബുക്കിലൂടെയാണ് ഷാജി ചോദ്യങ്ങൾ പങ്കുവെച്ചത്. പോസ്റ്റ് വായിക്കാം.

 ഒട്ടും കാമ്പില്ലാതെ ആണെങ്കിലും!

ഒട്ടും കാമ്പില്ലാതെ ആണെങ്കിലും!

പ്രിയപ്പെട്ട തോമസ് ഐസക് സാർ,
അതേതായാലും നന്നായി; താങ്കൾ എം എൽ എ മാരുടെ 'വിവരക്കേടിന്' മറുപടി പറഞ്ഞുവല്ലോ; ഒട്ടും കാമ്പില്ലാതെ ആണെങ്കിലും!!സാർ, ഞങ്ങൾ ചോദ്യം ചോദിക്കും; അതിനാണ് ജനങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്!!സാമ്പത്തിക ആസൂത്രണ വിദഗ്ദൻ എന്ന് അറിയപ്പെടാനാണല്ലോ താങ്കൾക്ക് ആഗ്രഹം; അങ്ങിനെയെങ്കിൽ ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയണം സാർ!!

 നടപടി ആകില്ലേ ഇത്?

നടപടി ആകില്ലേ ഇത്?

1- ഒരു സാമ്പത്തികാസൂത്രകൻ എന്ന നിലയിൽ കഴിഞ്ഞ രണ്ടു പ്രളയങ്ങൾക്കു ശേഷം അത്തരം സാഹചര്യങ്ങളെ നേരിടാൻ ജോലിക്കാരുടെ ശമ്പളം പിടുങ്ങുക എന്ന പദ്ധതി അല്ലാതെ എന്ത് സാമ്പത്തിക പദ്ധതി ആണ് ഈ സർക്കാർ ആസൂത്രണം ചെയ്തത്?!2- കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ എക്കാലത്തെയും നട്ടെല്ല് എന്ന് പറയുന്നത് പ്രവാസികളാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലേതിന് സമാനമായതോ അതിലും മോശമായതോ ആയ സാമ്പത്തിക പ്രതിസന്ധി പ്രവാസികൾക്ക് സംഭവിക്കുക വഴി അവരുടെ 'വാങ്ങൽ ശക്തി' കുറയുന്നതോടെ നടുവൊടിയാൻ പോകുന്ന കമ്പോളത്തിന്റെ മുതുക് കൂടി ഒടിയുന്ന നടപടി ആകില്ലേ ഇത്?ഈ രണ്ടു വിഭാഗത്തിനും ചിലവഴിക്കാൻ കഴിയാതെ വന്നാൽ പിന്നെ എങ്ങിനെയാണ് അങ്ങ് പറഞ്ഞ ചെറുകിട കച്ചവടക്കാർ / ക്യാഷൽ ജോലിക്കാർ എന്നിവർക്കു വരുമാനത്തിന് ഒരു മാർഗം ഉണ്ടാവുക?!

 വരുമാന മാർഗം എന്തായിരുന്നു?

വരുമാന മാർഗം എന്തായിരുന്നു?

3- എന്തായിരുന്നു മുഖ്യമന്ത്രിയുടെ 20000 കോടിയുടെ പാക്കേജ്?!അതിൽ ബഡ്ജറ്റഡ് അല്ലാത്ത ഇനങ്ങൾ എന്തൊക്കെയാണ്?!ബഡ്ജറ്റഡ് അല്ലാത്ത ഇനങ്ങൾക്ക് സാലറി ചലഞ്ചു വഴി സ്വരൂപിക്കാനുദ്ദേശിക്കുന്ന പണം എത്ര? അതിനുള്ള വരുമാന മാർഗം എന്തായിരുന്നു?എന്തിനു വേണ്ടിയാണ് ആ കോടികൾ എന്നതിന്റെ ഇനം തിരിച്ചുള്ള കണക്കെന്താണ്?4- ഞങ്ങൾ ജനപ്രതിനിധികൾ ഉന്നയിച്ച പ്രധാന വിഷയമായ ദുർവ്യയവും ധൂർത്തും സംബന്ധിച്ചു താങ്കളുടെ മറുപടി എന്താണ്?അത്തരം നടപടികൾ ഇനി ഉണ്ടാകില്ല എന്ന് ഉറപ്പ് തരാനും തിരുത്താൻ പറ്റുന്നവ തിരുത്താനും ഈ സർക്കാർ തയ്യാറാകുമോ?

 ഒരു വർഷം വരുന്ന ചിലവ് എത്രയാണ് ?

ഒരു വർഷം വരുന്ന ചിലവ് എത്രയാണ് ?

5- രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാൻ കോടികൾ സുപ്രീം കോടതിയിൽ മുടക്കുന്ന ഇടപാട് നിങ്ങൾ നിർത്തുമോ?!ഷുക്കൂറും കൃപേശും ശരത് ലാലും ഷുഹൈബും അടക്കമുള്ളവരുടെ കേസുകളെ കുറിച്ചാണ് ചോദ്യം!!6- ജനങ്ങൾ തള്ളിയ ഒരാളെ ഡൽഹിയിൽ നിയമിച്ചു മാസാമാസം കോടികൾ ചിലവഴിക്കുന്നത് നിർത്തുമോ?! മിനിമം അവർക്കും ഈ സാലറി ചലഞ്ചു ബാധകം ആണോ എന്നെങ്കിലും ഒന്ന് പറയുമോ?!7- ഭരണപരിഷ്കരണ കമ്മീഷൻ എന്ന വെള്ളാനക്ക് ഒരു വർഷം വരുന്ന ചിലവ് എത്രയാണ് ?

 മുഖ്യമന്ത്രിയുടെ PR വർക്കിന്‌ എന്താണ് ചെലവ്

മുഖ്യമന്ത്രിയുടെ PR വർക്കിന്‌ എന്താണ് ചെലവ്

കേരളത്തിലെ നികുതിദായകർക്കു ആ കമ്മീഷന്റെ റിട്ടേൺ എന്താണ്?അനാരോഗ്യം കാരണം പാർട്ടിയിൽ ഇനിയൊരു ഗ്രൂപ്പിന് അദ്ദേഹം വരില്ല എന്ന് ഉറപ്പുള്ള സ്ഥിതിക്ക് അത് പിരിച്ചു വിട്ട് ആ ദുർവ്യയം നിർത്തലാക്കാൻ ഉള്ള നടപടി എടുക്കുമോ?8- അകമ്പടി വാഹനങ്ങൾ ഇനിയുണ്ടാവില്ല എന്ന് പറഞ്ഞു അധികാരത്തിൽ വന്ന നിങ്ങളുടെ സർക്കാർ ഇപ്പോൾ ഓരോ മന്ത്രിക്കും എത്ര വണ്ടികളാണ് അകമ്പടി സേവിക്കുന്നത്?9- മുഖ്യമന്ത്രിയുടെ PR വർക്കിന്‌ എന്താണ് ചെലവ് എന്ന് ഒന്ന് പറയാമോ?ആളുകൾ പറയുന്നത് കോടികൾ മാസത്തിൽ വരുമെന്നാണ്. 'ടൈഡ്' എന്ന് പറയുന്ന കമ്പനിയുമായി കേരള ഗവണ്മെന്റ് കരാർ ഉണ്ടാക്കിയിട്ടുണ്ട് എന്ന് കേൾക്കുന്നത് സത്യമാണോ?എങ്കിൽ, എത്രയാണ് കരാർ തുക?10- ഇനിയൊരു ദുരന്തം ഉണ്ടായാലും (അങ്ങിനെ വരാതിരിക്കട്ടെ ) ഇതേ മാർഗം തന്നെയാവുമോ നാം പിന്തുടരുക?

 വല്ല പ്ലാനുകളും ഉണ്ടോ?

വല്ല പ്ലാനുകളും ഉണ്ടോ?

11- ശശി തരൂരിനെ പോലെയുള്ള എംപി മാർ റാപിഡ് ടെസ്റ്റിനുള്ള കിറ്റുകൾ കേരളത്തിൽ എത്തിച്ചു അവരുടെ ഭാഗം കൃത്യമായി ചെയ്യുന്നു (25000 രൂപ ചിലവെന്നു അങ്ങ് പറഞ്ഞ ടെസ്റ്റിന് ഇതോടെ പത്തായിരം പോലും ഇനി വരില്ല എന്നാണു അറിഞ്ഞത്). അത്തരം എന്തെങ്കിലും ക്രീയേറ്റീവ് ആയ ഒരു നീക്കം കേരള ഗവർമെന്റിൽ നിന്നും ഉണ്ടായിട്ടുണ്ടോ? അത്തരം വല്ല പ്ലാനുകളും ഉണ്ടോ?12- യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പോലെയുള്ള യുവജന സംഘടനകളെ സാമൂഹ്യ സേവനത്തിൽ നിന്നും നിങ്ങൾ വിലക്കുകയാണ്. അവർ സ്വയം പണം കണ്ടെത്തി സഹായം എത്തിച്ചിരുന്ന വലിയ ഒരു വിഭാഗം കേരളത്തിൽ ഉണ്ട്. അവരെ മുടക്കുന്നതിലൂടെ ആ അധിക ഭാരം കൂടി സർക്കാരിന്റെ തലയിലാവുകയാണ്. ആ വിഡ്ഢിത്ത തീരുമാനം പിൻവലിച്ചു അവരുടെ കൂടി സഹായം തേടുമോ?

 സർക്കാർ തയാറാകുമോ?

സർക്കാർ തയാറാകുമോ?

13- രാഷ്ട്രീയ പക പോക്കാൻ ഇപ്പോഴും മുഖ്യമന്ത്രി അവസരം കണ്ടെത്തുകയാണ്. പത്തനം തിട്ടയിലെ കോൺഗ്രസ് നേതാവിന്റെ കേസ്/ കൊയിലാണ്ടിയിലെ msf നേതാവിന്റെ കേസ് ഒക്കെ ഉദാഹരണം. ഇത്തരം പക പോക്കലുകൾ സർക്കാരുമായി സഹകരിക്കുന്നതിൽ നിന്നും ആളുകളെ തടയുകയാണ്. ഇതൊക്കെ ഒന്ന് നിർത്താൻ പറയുമോ?14- മന്ത്രിമാരുടെയും അവരുടെ പരിവാരങ്ങളുടെയും സാലറിയും ഈ ചലഞ്ചിൽ പെടുത്തുന്നുണ്ടോ?15- ഈ വറുതി കാലത്തു മുഖ്യമന്ത്രിയുടെ ആകാശസഞ്ചാരത്തിനു വേണ്ടി ഉള്ള ഹെലികോപ്ടർ വാടക ഇനത്തിൽ വരുന്ന അനാവശ്യ അധിക ബാധ്യത ഇല്ലാതാക്കാൻ സർക്കാർ തയാറാകുമോ?

 ഞങ്ങൾ ആവശ്യപ്പെടുന്നത്!

ഞങ്ങൾ ആവശ്യപ്പെടുന്നത്!

ഇത് പോലുള്ള ചോദ്യങ്ങൾക്ക് ജനങ്ങൾക്ക് മനസ്സിലാകുന്നതും ബോധ്യപ്പെടുന്നതുമായ മറുപടികളും അതിനനുസരിച്ചുള്ള പ്രവൃത്തികളും മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്!!
കൃത്യമായ പ്ലാനും സുവ്യക്തമായ പരിപാടികളും ദീര്ഘദൃഷ്ടിയോടു കൂടിയ ആസൂത്രണവുമായി ജനങ്ങളോട് സഹകരണം ആവശ്യപ്പെടൂ; അപ്പോൾ സാലറി ചലഞ്ചിന്റെ കൂടെയും അതിലും കടുത്ത നടപടികളുടെയും കൂടെ നിൽക്കാൻ ഞങ്ങൾ ജനപ്രതിനിധികൾ തയ്യാറാണ്; സാലറി ചലഞ്ചുകളിൽ അടക്കം ഞങ്ങൾ നിന്നിട്ടുമുണ്ട്!!

English summary
KM Shaji's 15 questions to Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X