കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജി പെട്ടു! വീട് പൊളിക്കാൻ നോട്ടീസ്; 3,000 സ്വയര്‍ഫീറ്റിന് പകരം 5,260; കുരുക്കുമുറുക്കി ഇഡിയും

Google Oneindia Malayalam News

കോഴിക്കോട്: അഴീക്കോട് എംഎല്‍എ കെഎം ഷാജി കോഴിക്കോട് നിര്‍മിച്ച ആഡംബര വീട് പൊളിക്കാന്‍ നോട്ടീസ് നല്‍കിയെന്ന് റിപ്പോര്‍ട്ട്. അനുമതി ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലാണ് വീട് നിര്‍മിച്ചത് എന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു.

കുരുക്കിൽ മുസ്ലീം ലീഗ്; മജീദിനെ ചോദ്യം ചെയ്തതിന് പിറകേ ഷാജിയുടെ വീട് അളപ്പിച്ച് ഇഡികുരുക്കിൽ മുസ്ലീം ലീഗ്; മജീദിനെ ചോദ്യം ചെയ്തതിന് പിറകേ ഷാജിയുടെ വീട് അളപ്പിച്ച് ഇഡി

ഇതിനിടെ കെഎം ഷാജിയ്‌ക്കെതിരെയുള്ള അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ ശക്തമാക്കി. അഴിമതി ആരോപണം ഉയരുന്നതിന് മുമ്പുള്ള ആസ്തി വിവരങ്ങളും ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

5,260 സ്വയര്‍ ഫീറ്റ് വീട്

5,260 സ്വയര്‍ ഫീറ്റ് വീട്

യുഡിഎഫിലെ ഹരിത എംഎല്‍എമാരുടെ സംഘത്തിലുള്ള കെഎം ഷാജി കോഴിക്കോട് നിര്‍മിച്ച വീട് ആണ് പുതിയ വിവാദം. കോര്‍പ്പറേഷനില്‍ നിന്ന് 3,000 സ്‌ക്വയര്‍ ഫീറ്റിന്റെ വീട് നിര്‍മിക്കാന്‍ ആയിരുന്നു അനുമതി. എന്നാല്‍ കെഎം ഷാജിയുടെ വീട് 5,260 സ്‌ക്വയര്‍ ഫീറ്റ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇഡിയുടെ നിര്‍ദ്ദേശം, കോര്‍പ്പറേഷന്റെ പരിശോധന

ഇഡിയുടെ നിര്‍ദ്ദേശം, കോര്‍പ്പറേഷന്റെ പരിശോധന

പ്ലസ് ടു കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കെഎം ഷാജിയ്‌ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഷാജിയുടെ വീടും സ്ഥലവും അളന്നുതിട്ടപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചത്. ഈ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തുകയും ചെയ്തു.

പൊളിച്ചുമാറ്റാന്‍ ഉത്തരവ്

പൊളിച്ചുമാറ്റാന്‍ ഉത്തരവ്

കെഎം ഷാജി അനധികൃതമായി നിര്‍മിച്ച വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് കൊടുത്തുകഴിഞ്ഞു. കെട്ടിട നിര്‍മാണ ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. വീട് സ്വയം പൊളിച്ചുമാറ്റിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും എന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്.

ആഡംബര വീട്, നികുതിയും അടച്ചില്ല

ആഡംബര വീട്, നികുതിയും അടച്ചില്ല

കെഎം ഷാജിയുടെ ആഡംബര വീടിന് മൂന്നര കോടിയിലധികം ആണ് മൂല്യം നിര്‍ണയിച്ചിരിക്കുന്നത് എന്നും വിവരമുണ്ട്. അങ്ങനെയെങ്കില്‍ കെഎം ഷാജി ആഡംബര നികുതി വെട്ടിപ്പ് നടത്തി എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഷാജി ഇതുവരെ കെട്ടിച നികുതിയോ ആഡംബര നികുതിയോ അടച്ചിട്ടില്ല എന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.

കുരുക്കുമുറുക്കി ഇഡിയും

കുരുക്കുമുറുക്കി ഇഡിയും

ഇതിനിടെ പ്ലസ് ടു കോഴക്കേസില്‍ കെഎം ഷാജിയ്‌ക്കെതിരെയുള്ള അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ ശക്തമാക്കി. കോഴ ആരോപണം ഉയരുന്നതിന് മുമ്പ വാങ്ങിയ ആസ്തികളുടെ രേഖകളും ഹാജരാക്കാന്‍ ഷാജിയോട് ഇഡി നിര്‍ദ്ദേശിച്ചു എന്നാണ് റിപ്പോര്‍ട്ട്.

കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടും

കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശപ്രകാരം ആണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഷാജിയുടെ വീടും സ്ഥലവും അളന്നത്. അനുമതിയില്‍ കൂടുതല്‍ വലിപ്പത്തിലാണ് വീട് നിര്‍മിച്ചത് എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇഡിയ്ക്ക് കൈമാറും. ഇത് ഷാജിയ്ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.

Recommended Video

cmsvideo
പാപ്പിനിശേരി സ്വദേശിയാണ് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്
പാസ്‌പോര്‍ട്ടും ഹാജരാക്കണം

പാസ്‌പോര്‍ട്ടും ഹാജരാക്കണം

കെഎം ഷാജിയോട് പാസ്‌പോര്‍ട്ടും ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനാണിത്. അഴിമതി ആരോപണത്തിന് മുമ്പ് കെഎം ഷാജി അഴീക്കോട് വാങ്ങിയ വില്ലയുടെ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
KM Shaji's Kozhikode house constructed illegally, Corporation sends notice to demolish
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X