കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരമാവധി സെന്‍ട്രല്‍ ജയില്‍ അല്ലേ, അങ്ങനത്തെ പേടിയൊന്നുമില്ലെന്ന് കെഎം ഷാജി; ചോദ്യം ചെയ്യലിന് ശേഷം പ്രതികരണം

Google Oneindia Malayalam News

കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴ കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തിരിക്കുകയാണ്. പ്ലസ് ടു കോഴക്കേസിലും അനധികൃത സ്വത്ത് സമ്പാദന കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കെഎം ഷാജിയെ നേരത്തേ ചോദ്യം ചെയ്തിരുന്നു.

ആ പ്രതികരണം സന്തോഷം പകരുന്നു എന്ന് കെഎം ഷാജി; അനാവശ്യ പ്രചാരണം ഇനി അവസാനിപ്പിക്കാംആ പ്രതികരണം സന്തോഷം പകരുന്നു എന്ന് കെഎം ഷാജി; അനാവശ്യ പ്രചാരണം ഇനി അവസാനിപ്പിക്കാം

അഴീക്കോട് ഷാജിയെ പൂട്ടാന്‍ നികേഷ് കുമാറില്ല? എം പ്രകാശനെ രംഗത്തിറക്കി മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ്അഴീക്കോട് ഷാജിയെ പൂട്ടാന്‍ നികേഷ് കുമാറില്ല? എം പ്രകാശനെ രംഗത്തിറക്കി മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ്

ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമാണ് ഷാജി ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ നിയമപരമായും രാഷ്ട്രീയ പരമായും കേസിനെ നേരിടുമെന്നും ഷാജി പറയുന്നുണ്ട്. ജയിലില്‍ പോകാനും പേടിയില്ലെന്നാണ് ഷാജി പറയുന്നത്. വിശദാംശങ്ങള്‍...

ഒരു കോണ്‍സ്റ്റബിള്‍ വിളിച്ചാലും

ഒരു കോണ്‍സ്റ്റബിള്‍ വിളിച്ചാലും

കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ തനിക്ക് ഒരു മടിയും ഇല്ലെന്നാണ് ഷാജി പറയുന്നത്. വിജിലന്‍സ് അല്ല, ഒരു പോലീസ് കോണ്‍സ്റ്റബിള്‍ വന്ന് ചോദ്യം ചെയ്താവും അതിന് വിധേയനാകാന്‍ താന്‍ നിയമപരമായി ബാധ്യസ്ഥനാണെന്നാണ് ഷാജി പറയുന്നത്. ഇതിന് മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ഷാജിയേയും ഭാര്യയേയും ചോദ്യം ചെയ്തിരുന്നു.

പ്രതികാര ബുദ്ധിയില്ല

പ്രതികാര ബുദ്ധിയില്ല

ചോദ്യം ചെയ്യപ്പെടുന്ന കാര്യത്തില്‍ തനിക്ക് ഒരു പ്രതികാര ബുദ്ധിയും ഇല്ലെന്നും ഷാജി പറയുന്നുണ്ട്. തന്നെ മാത്രം ചോദ്യം ചെയ്യാതിരിക്കുകയും ബാക്കിയുള്ളവരെ എല്ലാം ചോദ്യം ചെയ്യുകയും ആകാമെന്ന നിലപാട് തനിക്കില്ല. മാന്യമായ രീതിയില്‍ ആയിരുന്നു ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത് എന്നും ഷാജി പറയുന്നുണ്ട്.

ഓര്‍മയില്ലാത്ത കാര്യങ്ങള്‍

ഓര്‍മയില്ലാത്ത കാര്യങ്ങള്‍

ചോദ്യം ചെയ്യലില്‍ എല്ലാത്തിനും കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല എന്ന സൂചനയും ഷാജി നല്‍കുന്നുണ്ട്. പാസ്‌പോര്‍ട്ടിന്റേയും ആധാര്‍ കാര്‍ഡിന്റേയും നമ്പര്‍ എപ്പോഴും ഓര്‍ത്തിരിക്കില്ലല്ലോ എന്നാണ് വിശദീകരണം. എല്ലാ വിവരങ്ങളും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട് എന്നും ഷാജി വ്യക്തമാക്കി.

സെന്‍ട്രല്‍ ജയിലിലേക്കല്ലേ...

സെന്‍ട്രല്‍ ജയിലിലേക്കല്ലേ...

ഇതൊരു രാഷ്ട്രീയ പ്രേരിതമായ കേസ് ആണെന്നാണ് മറ്റൊരു ആരോപണം. അറസ്റ്റ് ചെയ്താല്‍ പരമാവധി സെന്‍ട്രല്‍ ജയിലിലേക്കല്ലേ കൊണ്ടുപോകൂ എന്നാണ് ഷാജിയുടെ ആശ്വാസം. അതൊക്കെ ഇവിടെ തന്നെ ഉള്ളതല്ലേ എന്നും അദ്ദേഹം പറയുന്നു. അതിനെയൊന്നും താന്‍ പേടിക്കുന്നില്ലെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഷാജി പറഞ്ഞു.

ഒളിച്ചോടിയിട്ടില്ല

ഒളിച്ചോടിയിട്ടില്ല

തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ കെഎം ഷാജി പ്രചാരണത്തില്‍ തീരെ സജീവമായിരുന്നില്ല എന്നൊരു ആക്ഷേപം ഉയര്‍ന്നിരുന്നു. നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇപ്പോള്‍ നിഷേധിക്കുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉണ്ടായിരുന്നു എന്നും പ്രസംഗങ്ങളെല്ലാം യൂട്യൂബില്‍ ഉണ്ടെന്നും ആണ് വിശദീകരണം.

മുഖ്യമന്ത്രിയ്ക്ക് വിമര്‍ശനം

മുഖ്യമന്ത്രിയ്ക്ക് വിമര്‍ശനം

ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരേയും വിമര്‍ശനം ഉന്നയിക്കുന്നുണ്ട് കെഎം ഷാജി. നാട്ടില്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ അല്ലേ പത്രസമ്മേളനം നടത്തിയത് എന്നാണ് ഷാജിയുടെ വിമര്‍ശനം. കൊവിഡ് ഒന്നും ഒരു ന്യായമല്ലെന്നും മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വീട്ടില്‍ പോകാന്‍ മുട്ടുവിറയ്ക്കും എന്നുമാണ് ആക്ഷേപം.

25 ലക്ഷത്തിന്റെ കോഴക്കേസ്

25 ലക്ഷത്തിന്റെ കോഴക്കേസ്

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം കൈപ്പറ്റി എന്ന പരാതിയില്‍ ആണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. 2014 ല്‍ നടന്ന സംഭവം 2017 ല്‍ ആണ് പുറത്ത് വന്നത്. മുസ്ലീം ലീഗ് നേതാക്കള്‍ തന്നെ ആയിരുന്നു ആദ്യം പരാതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്.

വീട് വിവാദം

വീട് വിവാദം

ഇതിനിടെയാണ് ഷാജിയുടെ കോഴിക്കോട്ടെ വീട് സംബന്ധിച്ച് പുതിയ വിവാദം ഉടലെടുത്തത്. അനധികൃത നിര്‍മാണമാണെന്നും നികുതി അടച്ചിട്ടില്ലെന്നും ആണ് കണ്ടെത്തിയത്. ഇതില്‍ കെഎം ഷാജിയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

യൂത്ത് ലീഗിന്റെ 'അടുക്കള ലഹളകള്‍'... കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ വിജയിക്കില്ല, മുമ്പും വിജയിച്ചിട്ടില്ലയൂത്ത് ലീഗിന്റെ 'അടുക്കള ലഹളകള്‍'... കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ വിജയിക്കില്ല, മുമ്പും വിജയിച്ചിട്ടില്ല

കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എം ഷാജിയുടെ ഒളിയമ്പ്; അധികാരം ഭ്രാന്തായി മാറരുത്, മുസ്ലീം ലീഗില്‍ തുറന്നപോര്കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എം ഷാജിയുടെ ഒളിയമ്പ്; അധികാരം ഭ്രാന്തായി മാറരുത്, മുസ്ലീം ലീഗില്‍ തുറന്നപോര്

കെഎം ഷാജി എംഎല്‍എയുടെ ഭാര്യക്ക്‌ നോട്ടീസ്‌ അയച്ച്‌ കോഴിക്കോട്‌ കോര്‍പ്പറേഷന്‍കെഎം ഷാജി എംഎല്‍എയുടെ ഭാര്യക്ക്‌ നോട്ടീസ്‌ അയച്ച്‌ കോഴിക്കോട്‌ കോര്‍പ്പറേഷന്‍

English summary
KM Shaji's reaction, after Vigilance interrogation on Plus Two bribe case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X