കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ രാക്ഷസമുഖം മറന്നിട്ടില്ല, പിണറായി മഴുവെറിഞ്ഞല്ല കേരളം ഉണ്ടാക്കിയത്! വികൃതമനസ്സിന് മറുപടി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിവിട്ട് ചെലവഴിക്കുന്നു എന്ന് ആക്ഷേപം ഉന്നയിച്ച കെഎം ഷാജി എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ചുട്ടമറുപടി നല്‍കിയിരുന്നു. ചിലരുടെ വികൃതമനസ്സാണ് ഇങ്ങനെ പറയുന്നത് എന്നായിരുന്നു പിണറായി പറഞ്ഞത്.

ഇപ്പോഴിതാ, പിണറായി വിജയന് മറുപടിയായി കെഎം ഷാജി രംഗത്ത് വന്നിരിക്കുകയാണ്. എംകെ മുനീറിന്റെ വസതിയില്‍ വച്ചാണ് ഷാജി മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.

ഇതുപോലെ വികൃത മനസുകള്‍ നമ്മുടെ സമൂഹത്തിലുണ്ടാകും; കെഎം ഷാജിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍ഇതുപോലെ വികൃത മനസുകള്‍ നമ്മുടെ സമൂഹത്തിലുണ്ടാകും; കെഎം ഷാജിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

പിണറായി വിജയന്‍ മഴുവെറിഞ്ഞല്ല കേരളം ഉണ്ടായത് എന്നാണ് ഷാജി പറയുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഷാജി ചോദിക്കുന്നുണ്ട്. തനിക്ക് വികൃതമനസ്സാണോ സുകൃത മനസ്സാണോ എന്ന് നാട്ടുകാരാണ് തീരുമാനിക്കേണ്ടത് എന്നും ഷാജി പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊടുക്കുക മാത്രമല്ല, ചോദിക്കുകയും ചെയ്യും

കൊടുക്കുക മാത്രമല്ല, ചോദിക്കുകയും ചെയ്യും

ശമ്പളമില്ലാത്ത എംഎല്‍എ ആയിട്ടും താന്‍ കഴിഞ്ഞ പ്രളയകാലത്ത് ഒരു മാസത്തെ ശമ്പളം നല്‍കിയ ആളാണ് എന്നാണ് ഷാജി പറയുന്നത്. നേര്‍ച്ചപ്പെട്ടിയില്‍ ഇടുന്ന പൈസ പോലെ അല്ല. വാങ്ങി വച്ചാല്‍ മാത്രം പോരെ, കണക്ക് ചോദിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് ജനാധിപത്യ രാജ്യമാണ്, കമ്യൂണിസ്റ്റ് ഭരണമല്ലെന്നും ഷാജി പറഞ്ഞു.

സിപിഎം എംഎല്‍എയ്ക്കും രാഷ്ട്രീയ നേതാവിനും

സിപിഎം എംഎല്‍എയ്ക്കും രാഷ്ട്രീയ നേതാവിനും

ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമെടുത്ത് ഒരു സിപിഎം എംഎല്‍എയുടെ കുടുംബത്തിനും എല്‍ഡിഎഫ് നേതാവിന്റെ കുടുംബത്തിനും കടം വീട്ടാന്‍ നല്‍കിയിട്ടുണ്ട് എന്നാണ് ഷാജി പറയുന്ന മറ്റൊരു കാര്യം. എന്നാല്‍ പൊതു ജനത്തിന്റെ കൈയ്യില്‍ നിന്നുള്ള പണമെടുത്തിട്ട് കടം വീട്ടാന്‍ പൈസ കൊടുക്കാന്‍ പാടില്ലെന്നാണ് ഷാജിയുടെ പക്ഷം.

പിടിവിട്ട ആരോപണം

പിടിവിട്ട ആരോപണം

ഷുക്കൂറിന്റെ കേസ് വാദിക്കാന്‍ 2 കോടി രൂപ ചെലവിട്ടാണ് വക്കീലിനെ കൊണ്ടുവന്നത് എന്ന് ഷാജി പറയുന്നത്. ഈ പണം എവിടെ നിന്നാണ് സര്‍ക്കാര്‍ എടുത്ത് കൊടുക്കുന്നത്. ഷുക്കൂറിന്റേയും കൃപേഷിന്റേയും ശരത് ലാലിന്റേയും മരണാനന്തര ചടങ്ങുകള്‍ക്ക് വാങ്ങിയ സാധനങ്ങളുടെ നികുതിയില്‍ നിന്നുകൂടിയുള്ള പണമാണ് സര്‍ക്കാര്‍ ചെലവിട്ടത് എന്നും ഷാജി പറയുന്നു.

ആ കണ്ണുനീരിനോളം വരില്ല

ആ കണ്ണുനീരിനോളം വരില്ല

കൊറോണ കാലത്ത് രാഷ്ട്രീയത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ എന്നാണ് ഷാജിയുടെ മറ്റൊരു ചോദ്യം. പ്രളയമല്ല എന്ത് തന്നെ വന്നാലും അത് ഷുക്കൂറിന്റേയും ഷുഹൈബിന്റേയും കൃപേഷിന്റേയും മാതാക്കളുടെ കണ്ണിനീരിനോളം വരില്ലെന്നും വൈകാരികമായി ഷാജി പറയുന്നുണ്ട്.

വികൃത മനസ്സോ സുകൃത മനസ്സോ

വികൃത മനസ്സോ സുകൃത മനസ്സോ

വികൃത മനസ്സാണ് തനിക്ക് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തനിക്ക് വികൃത മനസ്സാണോ സുകൃത മനസ്സാണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കട്ടേ എന്നാണ് ഷാജി ഇതിനോട് പ്രതികരിച്ചത്. ഒരു കാര്യം ഉറപ്പുണ്ട്, തന്റെ മനസ്സുകൊണ്ട് ഒരു അമ്മയ്ക്കും കണ്ണുനീര്‍ പൊഴിക്കേണ്ടി വന്നിട്ടില്ല, ഒരു മകനും അച്ഛനില്ലാതായി പോയിട്ടില്ല, ഏതെങ്കിലും ഒരു വീട്ടില്‍ ഒരുനേരം പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല.

രാക്ഷസമുഖം മറന്നിട്ടില്ല

രാക്ഷസമുഖം മറന്നിട്ടില്ല

ഒരു ദുരന്ത കാലത്ത് എല്ലാവരും ഒന്നിച്ചിരിക്കുമ്പോള്‍, തോളില്‍ കൈയ്യിട്ട് ചിരിക്കുന്നു എന്ന് വച്ചിട്ട്, പഴയ ആ ദ്രംഷ്ട്രങ്ങളുള്ള രാക്ഷസന്റെ മുഖഭാവങ്ങളൊക്കെ മലയാളി മറന്നു എന്ന് സഖാവ് പിണറായി വിജയന്‍ വിചാരിക്കരുത് എന്നും ഷാജി പറയുന്നുണ്ട്.

അതില്‍ സന്തോഷം

അതില്‍ സന്തോഷം

കുലംകുത്തി, നികൃഷ്ടജീവി, പരനാറി തുടങ്ങിയ കുറേ പ്രയോഗങ്ങളുണ്ട് പിണറായി വിജയന്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് തനിക്കെതിരെയുള്ള വികൃതജീവി പ്രയോഗം. എന്തായലും ആദ്യം പറഞ്ഞ മൂന്ന് പേരും നല്ല മനുഷ്യരാണ്. അവരുടെ കൂട്ടത്തില്‍ തന്നെ കൂടി കൂട്ടിയതില്‍ സന്തോഷമുണ്ടെന്നും ഷാജി പറഞ്ഞു.

പിണറായി മഴുവെറിഞ്ഞുണ്ടാക്കിയതല്ല

പിണറായി മഴുവെറിഞ്ഞുണ്ടാക്കിയതല്ല

പിണറായി വിജയന്‍ മഴുവെറിഞ്ഞുണ്ടാക്കിയതല്ല കേരളം എന്നതാണ് ഷാജിയുടെ അടുത്ത പ്രയോഗം. ഒരപാട് കാലത്തെ രാഷ്ട്രീയ പ്രക്രിയകളിലൂടെ ഉരുത്തിരിഞ്ഞ് വന്നതാണ്. കേരളത്തിന്റെ ഈ നേട്ടത്തേയും നന്മകളേയും എല്ലാം ഒരു പിആര്‍ ഗ്രൂപ്പിനെ കൈയ്യില്‍ വച്ച് ഒറ്റയടിക്ക് സ്വന്തമാക്കി കളയാം എന്ന് വിചാരിക്കേണ്ട എന്നും ഷാജി പറയുന്നുണ്ട്.

ഷാജി മോശം, ലീഗ് നല്ലത്

ഷാജി മോശം, ലീഗ് നല്ലത്

ഇതിനിടയില്‍ തന്നേയും പാര്‍ട്ടിയേയും തമ്മില്‍ തല്ലിക്കാന്‍ പിണറായി വിജയന്‍ നോക്കേണ്ടെന്നും ഷാജി പറയുന്നുണ്ട്. ഷാജി മോശമെന്ന് പറയാനെങ്കിലും ലീഗ് നന്നായല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. തനിക്കും പാര്‍ട്ടിയ്ക്കും വിവാദത്തില്‍ ഭിന്നാഭിപ്രായം ഇല്ലെന്നും ആവര്‍ത്തിച്ചു.

English summary
KM Shaji's reply to Pinarayi Vijayan's last day remarks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X