കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിരാമേട്ടൻ മാപ്പുപറയേണ്ട കാര്യമില്ലെന്ന് കെഎം ഷാജി; വധഭീഷണി മനപ്പൂർവ്വമല്ലെങ്കില്‍ ക്ഷമിക്കും

Google Oneindia Malayalam News

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ വധിക്കാന്‍ മുംബൈ അധോലോകത്തിന് ക്വട്ടേഷന്‍ കൊടുത്തു എന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന വാര്‍ത്ത. കെഎം ഷാജി ശബ്ദസന്ദേശം സഹിതം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

കെഎം ഷാജിയോട് ഞാന്‍ മാപ്പ് ചോദിക്കാം; തേജസിന്റെ അച്ഛന്‍ പറയുന്നു... അവനെ ആരോ കുടുക്കിയതാണ്കെഎം ഷാജിയോട് ഞാന്‍ മാപ്പ് ചോദിക്കാം; തേജസിന്റെ അച്ഛന്‍ പറയുന്നു... അവനെ ആരോ കുടുക്കിയതാണ്

കെഎം ഷാജി പെട്ടു! വീട് പൊളിക്കാൻ നോട്ടീസ്; 3,000 സ്വയര്‍ഫീറ്റിന് പകരം 5,260; കുരുക്കുമുറുക്കി ഇഡിയുംകെഎം ഷാജി പെട്ടു! വീട് പൊളിക്കാൻ നോട്ടീസ്; 3,000 സ്വയര്‍ഫീറ്റിന് പകരം 5,260; കുരുക്കുമുറുക്കി ഇഡിയും

പിന്നീട്, ആ ശബ്ദം തേജസ് എന്ന ചെറുപ്പക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു. തേജസിന്റെ പിതാവ് സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയും കെഎം ഷാജിയുടോ മാപ്പ് ചോദിക്കുകയും ചെയ്തു. ഇതിന് പിറകെയാണ് ഷാജിയുടെ പ്രതികരണം.

മദ്യലഹരിയില്‍ പറഞ്ഞതായിരിക്കാം

മദ്യലഹരിയില്‍ പറഞ്ഞതായിരിക്കാം

തേജസ് മദ്യലഹരിയില്‍ എങ്ങാനും പറഞ്ഞുപോയതായിരിക്കാം ആ വധഭീഷണി എന്നാണ് തേജസിന്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. മകന് അത്തരത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും ഈ വിഷയത്തില്‍ കെഎം ഷാജിയോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കുഞ്ഞിരാമേട്ടന്‍ മാപ്പുപറയണ്ട

കുഞ്ഞിരാമേട്ടന്‍ മാപ്പുപറയണ്ട

തേജസിന്റെ പിതാവ് കുഞ്ഞിരാമേട്ടന്‍ തന്നോട് മാപ്പ് പറയേണ്ട ഒരു കാര്യവും ഇല്ലെന്നാണ് ഷാജി ഇതിനോട് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ മാപ്പ് പറച്ചില്‍ വലിയ സങ്കടമുണ്ടാക്കിയെന്നും ഷാജി പറഞ്ഞു.

ക്ഷമിക്കാന്‍ തയ്യാര്‍

ക്ഷമിക്കാന്‍ തയ്യാര്‍

തേജസിനോടും അയാളുടെ കുടുംബത്തോടും തനിക്ക് ഒരു പ്രശ്‌നവും ഇല്ല. മനപ്പൂര്‍വ്വം അല്ല ഭീഷണിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞത് എങ്കില്‍ താന്‍ ക്ഷമിക്കാന്‍ തയ്യാറാണെന്നും കെഎം ഷാജി പറയുന്നുണ്ട്. ഗൗരവതരമായ വിഷയങ്ങള്‍ ഇല്ലെങ്കില്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നും കെഎം ഷാജി വ്യക്തമാക്കിയിട്ടുണ്ട്.

നേരിട്ടുകാണണം

നേരിട്ടുകാണണം

തേജസിന്റെ പിതാവിനെ താന്‍ നേരിട്ട് കാണും എന്ന് ഷാജി വ്യക്തമാക്കിയിട്ടുണ്ട്. തേജസ് ഒളിവില്‍ നിന്ന് പുറത്ത് വരികയാണെങ്കില്‍ അയാളേയും നേരിട്ട് കാണാം എന്നാണ് ഷാജി പറയുന്നത്. ഒരുതരത്തിലും ഈ പ്രശ്‌നം മനസ്സില്‍ സൂക്ഷിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

കെഎം ഷാജിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വളപട്ടണം സിഐയ്ക്കാണ് അന്വേഷണ ചുമതല. പരാതിയ്ക്ക് ശേഷം തേജസ് ഒളിവിലാണ് എന്നാണ് വിവരം. തേജസ് എവിടെയാണ് ഉള്ളത് എന്ന് തങ്ങൾക്കും അറിയില്ലെന്നാണ് പിതാവ് പറഞ്ഞത്.

ഷാജിയുടെ എതിർപ്പുകൾ

ഷാജിയുടെ എതിർപ്പുകൾ

നേരത്തേ ഈ കേസ് പോലീസ് ഗൌരവത്തോടെ കൈകാര്യം ചെയ്യുന്നില്ല എന്ന ആക്ഷേപവുമായി കെഎം ഷാജി രംഗത്ത് വന്നിരുന്നു. ഒരു പെറ്റി കേസ് പോലെയാണ് തന്റെ പരാതി അന്വേഷിക്കുന്നത് എന്നായിരുന്നു ഷാജി പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കില്ലെന്നും ഷാജി പറഞ്ഞിരുന്നു.

ഷാജിയ്‌ക്കെതിരെ അന്വേഷണം

ഷാജിയ്‌ക്കെതിരെ അന്വേഷണം

ഇതിനിടെ കെഎം ഷാജിയ്‌ക്കെതിരെ പ്ലസ് ടു കോഴക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാജിയുടെ കോഴിക്കോട്ടെ വീട് നിര്‍മാണത്തില്‍ നിയമലംഘനം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

വീട് പൊളിക്കല്‍ അസാധ്യമെന്ന് ഷാജി; നോട്ടീസ് കിട്ടിയിട്ടില്ല, വീടുണ്ടാക്കാന്‍ ഗതിയില്ലാത്ത ആളല്ലവീട് പൊളിക്കല്‍ അസാധ്യമെന്ന് ഷാജി; നോട്ടീസ് കിട്ടിയിട്ടില്ല, വീടുണ്ടാക്കാന്‍ ഗതിയില്ലാത്ത ആളല്ല

Recommended Video

cmsvideo
കൈക്കൂലി കേസില്‍ തുടങ്ങിയ അന്വേഷണം വീട് പൊളിയിലെത്തി | Oneindia Malayalam

English summary
KM Shaji says, he is ready to end legal action in Death Threat case, if it was not done purposefully
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X