• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'ജയരാജാ..നീ മനസ്സില്‍ കുറച്ചിട്ടോ...ഞങ്ങളുടെ ചങ്കില്‍ ചോരയുള്ള കാലത്തോളം' വൈറലായി ഷാജിയുടെ പ്രസംഗം

 • By
cmsvideo
  KM ഷാജിയുടെ പ്രസംഗം വൈറലാവുന്നു | Feature Video | Oneindia Malayalam

  മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് പട്ടുവം അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കഴിഞ്ഞ ദിവസമാണ് സിബിഐ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ടിവി രാജേഷ് എംഎല്‍എയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുകയാണ്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജന്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു പി ജയരാജനെതിരായ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

  ഇതോടെ മുന്‍പ് കെഎം ഷാജി എംഎല്‍എ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്. 2013ല്‍ കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകെ സാക്ഷി നിര്‍ത്തി കെഎം ഷാജി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരേയും നിയമത്തിന്‍റെ മുന്‍പില്‍ എത്തിക്കുമെന്ന് കെഎം ഷാജി അന്ന് പറഞ്ഞിരുന്നു. ഷാജിയുടെ വാക്കുകള്‍ ഇങ്ങനെ

   കോളിളക്കം സൃഷ്ടിച്ച കേസ്

  കോളിളക്കം സൃഷ്ടിച്ച കേസ്

  2012 ഫിബ്രവരിയിലാണ് പട്ടുവം അരിയില്‍ ഷുക്കൂര്‍ കൊലക്കത്തിക്ക് ഇരയായത്. പി ജയരാജനും ടിവി രാജേഷും സഞ്ചരിച്ചച്ച കാറിന് നേരേ ആക്രമണം ഉണ്ടായതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അന്ന് പ്രദേശത്ത് സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു.

   ജയരാജനെ ആക്രമിച്ചു

  ജയരാജനെ ആക്രമിച്ചു

  സ്ഥലം സന്ദര്‍ശിക്കാന്‍ കാറില്‍ ജയരാജനും ടിവി രാജേഷും എത്തിയതോടെ ചിലര്‍ പ്രശ്നമുണ്ടാക്കി. ഇരുവരുടേയും വാഹനം യൂത്ത് ലീഗുകാര്‍ തടഞ്ഞു. ഇതോടെ ജയരാജന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. എന്നാല്‍ സംഘം ജയരാജനെ കോളറിന് പിടിച്ച് ഭീഷണിപ്പെടുത്തി.

   പ്രാദേശിക നേതാക്കള്‍

  പ്രാദേശിക നേതാക്കള്‍

  പിന്നാലെ ജയരാജനവും സംഘവും മടങ്ങുകയും സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ​എന്നാല്‍ സംഭവം പെട്ടെന്ന് തന്നെ പ്രചരിച്ചു. സിപിഎം പ്രാദേശിക നേതാക്കള്‍ ഇതിന് ശക്തമായ മറുപടി നല്‍കാന്‍ തിരുമാനിച്ചു.

   ഫോട്ടോ ഉറപ്പിച്ച ശേഷം

  ഫോട്ടോ ഉറപ്പിച്ച ശേഷം

  പി ജയരാജനെ ആക്രമിച്ചത് ഷുക്കൂറും സംഘവുമാണെന്നാരോപിച്ച് സിപിഎമ്മുകാര്‍ ഷുക്കൂറിനെ പിന്തുടര്‍ന്നു. ഷുക്കൂറിന്‍റെ ഫോട്ടോ മൊബൈല്‍ വഴി പ്രചരിപ്പിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു കൊലപാതകം നടത്തിയത്.

   വയലില്‍ വെച്ച് വെട്ടി വീഴ്ത്തി

  വയലില്‍ വെച്ച് വെട്ടി വീഴ്ത്തി

  സമീപത്തെ വീട്ടില്‍ അഭയം പ്രാപിച്ച ഷുക്കൂറിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി വയലില്‍ വെച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. പാര്‍ട്ടി കോടതി വിചാരണ ചെയ്ത് കൊലപാതകം നടപ്പാക്കി എന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നു.

   ഗൂഢാലോചന

  ഗൂഢാലോചന

  ഇതോടെ 2016 ല്‍ കേസ് സിബിഐക്ക് വിട്ടു.കഴിഞ്ഞ ദിവസമാണ് ജയരാജനും രാജേഷിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ആശുപത്രിയില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് കേസ്.

   വീണ്ടും പ്രസംഗം

  വീണ്ടും പ്രസംഗം

  ഷുക്കൂര്‍ കൊലപാതകം വാര്‍ത്തകളില്‍ വീണ്ടും നിറഞ്ഞതോടെ സംഭവത്തില്‍ അന്ന് കെഎം ഷാജി എംഎല്‍എ നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്. അന്ന് കേസില്‍ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു.

   കോഴിക്കോട് വെച്ച്

  കോഴിക്കോട് വെച്ച്

  ഇതിന് പിന്നാലെ യൂത്ത് ലീഗ് യുവജന റാലിയില്‍ പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി കോഴിക്കോട് വെച്ച് നടന്ന പരിപാടിക്കിടെയായിരുന്നു ഷാജിയുടെ പ്രസംഗം. ഷാജിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

   യുദ്ധം അവസാനിക്കുന്നില്ല

  യുദ്ധം അവസാനിക്കുന്നില്ല

  'ജയരാജാ..നീ മനസ്സില്‍ കുറച്ചിട്ടോ...ഞങ്ങളുടെ ചങ്കില്‍ ചോരയുള്ള കാലത്തോളം പി.ജയരാജാ...ഇന്ത്യാ രാജ്യത്ത് കിട്ടാവുന്ന നിയമ വ്യവസ്ഥയുടെ ഏത് അറ്റം വരെ പോകേണ്ടി നന്നാലും നീ ചെയ്ത പാപത്തിന് ജയിലിലടക്കാതെ ഞങ്ങള്‍ ഈ യുദ്ധം അവസാനിപ്പിക്കില്ല.

   വിടില്ല ഞങ്ങള്‍

  വിടില്ല ഞങ്ങള്‍

  ആ വഴിയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്നാലും ഉറപ്പിച്ച് പറയുന്നു. ഞങ്ങള്‍ വിടില്ല. യൂത്ത് ലീഗ്കാരാ കാത്തിരിക്കുക. ഇരുട്ടിന്റെ മറവില്‍ കത്തിയുമായി ഈ യൂത്ത് ലീഗ് പ്രവര്‍ത്തകരും ജയരാജന് വേണ്ടി കാത്തിരിക്കില്ല.

   ജയരാജാ

  ജയരാജാ

  ഞങ്ങള്‍ കാത്തിരിക്കുന്നത് നിയമത്തിന്റെ ഇടവഴിയിലാണ്. ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ സത്യമുണ്ടെങ്കില്‍, റാം റാം എന്ന് ഉച്ചരിച്ച് ഇവിടുത്തെ മുസല്‍മാന് ജീവിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് കൊല്ലപ്പെട്ട ഗാന്ധിജിയുടെ വാക്കുകളില്‍ സത്യമുണ്ടെങ്കില്‍,ഷുക്കൂറിന്റെ ഉമ്മയുടെ കണ്ണുനീരില്‍ സത്യമുണ്ടെങ്കില്‍ ജയരാജാ നിന്നെ ഞങ്ങള്‍ വിടില്ല...'-

  English summary
  km shaji speech against p jayarajan getting viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more