Get Updates
Get notified of breaking news, exclusive insights, and must-see stories!

വാൾത്തലയേക്കാൾ ശക്തമാണ് വോട്ട്; വടകരയിൽ കെകെ രമയെ സ്ഥാനാർത്ഥിയാക്കണമെന്ന് കെഎം ഷാജി

അഴീക്കോട്: വടകരയിൽ ഇടത് സ്ഥാനാർത്ഥി പി ജയരാജനെതിരെ കെ കെ രമയെ സ്ഥാനാർത്ഥിയാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. 51 വെട്ട് വെട്ടാൻ ഉപയോഗിച്ച വാൾത്തലയെക്കാൾ ശക്തമാണ് ജനാധിപത്യത്തിൽ വോട്ടിംഗ് എന്ന് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത വേട്ടക്കാർക്ക്‌ മനസ്സിലാക്കികൊടുക്കാൻ കെ കെ രമ സ്ഥാനാർത്ഥിയായി വരണമെന്ന് ആഗ്രഹിക്കുന്നതായി ഫേസ് ബുക്ക് കുറിപ്പിലൂടെ കെ എം ഷാജി വ്യക്തമാക്കി.

കെ എം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വടകരയിൽ "ഇരയും വേട്ടക്കാരനും " തമ്മിലാകുമോ അങ്കം !!
വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാൾ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തിൽ. വടകരയിൽ പി ജയരാജനെതിരെ കെ കെ രമ തന്നെയാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി വരുന്നതെങ്കിൽ (അങ്ങനെ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു).
51 വെട്ട് വെട്ടാൻ ഉപയോഗിച്ച വാൾത്തലയെക്കാൾ ശക്തമാണ് ജനാധിപത്യത്തിൽ വോട്ടിംഗ് എന്ന് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത വേട്ടക്കാർക്ക്‌ മനസ്സിലാക്കികൊടുക്കാൻ!!

shaji

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും?ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു . തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നു!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+