കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയിൽ ആൾതാമസമുള്ള മലയാളി ഉണ്ടായതിനാൽ ഈ വിവരം നമ്മൾ അറിഞ്ഞു; പരിഹാസവുമായി കെഎം ഷാജി

Google Oneindia Malayalam News

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയര്‍പ്പിച്ച് ഓസ്ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ കൂറ്റന്‍ ബോര്‍ഡെന്ന പ്രചാരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. മെല്‍ബണിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ ക്യാംമ്പെയ്‌ന്റെ ഭാഗമായുള്ള ഡിസ്‌പ്ലെ ബോര്‍ഡാണ് പിണറായിക്ക് ആദരമെന്ന രീതിയില്‍ പ്രചരിച്ചത്.

Say Thanks എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പെയ്‌നിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കു വഹിച്ചവര്‍ക്ക് നന്ദി അറിയിക്കുകയാണ് ലക്ഷ്യം. 0484 എന്ന നമ്പറിലേക്ക് ഇഷ്ടമുള്ളവരുടെ പേര് നിര്‍ദ്ദേശിച്ചുകൊണ്ട് ആര്‍ക്കും സന്ദേശം അയയ്ക്കാം. ആ പേര് അല്‍പനേരം കെട്ടിടത്തിന് മുന്നിലെ ഡിസ്പ്ലേയില്‍ പ്രദര്‍ശിപ്പിക്കും.

'താങ്ക്‌സ് പിണറായി'

'താങ്ക്‌സ് പിണറായി'

അത്തരത്തില്‍ ആരോ പിണറായി വിജയന്‍റെ പേര് എസ്എംഎസ് വഴി അയച്ചതിനെ തുടര്‍ന്നാണ് 'താങ്ക്‌സ് പിണറായി' എന്ന് ബോര്‍ഡില്‍ തെളിഞ്ഞ് വന്നത്. ഇതായിരുന്നു പിണറായി വിജയന് ആദരമര്‍പ്പിച്ച് മെല്‍ബണ്‍ നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് എന്ന രീതിയില്‍ ദേശാഭിമാനി പത്രത്തിലടക്കം വാര്‍ത്തയായത്.

തന്‍റെ പേരും

തന്‍റെ പേരും

സംഭവത്തില്‍ സൈബര്‍ സഖാക്കളെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി. പിണറായി വിജയന്‍റെ പേര് തെളിഞ്ഞ അതേ സ്ഥാനത്ത് തങ്ങളുടെ പേര് തെളിയിച്ചാണ് പലരും മറുപടി നല്‍കുന്നത്. പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെഎം ഷാജിയും രംഗത്തെത്തിയിട്ടുണ്ട്. പിണറായിയുടെ പേര് തെളിഞ്ഞ അതേ സ്ഥാനത്ത് തന്‍റെ പേര് തെളിഞ്ഞ ചിത്രവും കെഎം ഷാജി പങ്കുവെക്കുന്നു.

സി പി എമ്മിന്റെ മുഖപത്രമാണല്ലോ

സി പി എമ്മിന്റെ മുഖപത്രമാണല്ലോ

ലോകത്തിനു മുന്നിൽ, ദേശാഭിമാനിക്ക്‌ എത്രയും തരം താഴാം കാരണം അത്‌ സി പി എമ്മിന്റെ മുഖപത്രമാണല്ലോ.പക്ഷെ മുഖ്യമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ. ദേശാഭിമാനി ആസ്ത്രേലിയയിൽ ആരും വായിക്കില്ല എന്ന് നമുക്ക്‌ സമാധാനിക്കാം. എന്നാൽ സൈബർ സഖാക്കൾ അതവിടെയും എത്തിക്കുമെന്നും ഷാജി ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ബിംബവൽക്കരണം

ബിംബവൽക്കരണം

ജനാധിപത്യത്തിൽ ബിംബവൽക്കരണം അപകടമുണ്ടാക്കും എന്നും ഡിക്റ്റേറ്റർഷിപ്പ്‌ നമ്മുടെ പല അവകാശങ്ങളും കവർന്നെടുക്കുമെന്നുമുള്ള മുന്നറിയിപ്പുകളാണു ഞങ്ങളൊക്കെ ഉറക്കെപറയാൻ ശ്രമിച്ചത്‌. ദേശീയ തലത്തിൽ അതൊരു ശരിയും സംസ്ഥാന തലത്തിൽ അത്‌ തെറ്റുമാവില്ല.

കളർ പട വാർത്ത

കളർ പട വാർത്ത

ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ വന്ന കളർ പട വാർത്തയാണു താഴെ കൊടുത്തിരിക്കുന്നത്‌. കോവിഡ്‌ പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു കൊണ്ട്‌ ആസ്ത്രേലിയയിലെ മെൽബൺ സിറ്റിയിൽ അവിടത്തെ ടെലഫോൺ സേവന ദാതാക്കൾ ബോർഡ്‌ സ്ഥാപിച്ചു എന്നാണ് വാർത്ത.

എന്റെ പേരും

എന്റെ പേരും

എന്താണു സത്യം? കോവിഡിനെ പ്രതിരോധിക്കാൻ എന്തെങ്കിലും ചെറിയ സഹായം ചെയ്ത ആരുടെ പേരും ആ ബോർഡിൽ വരും. സെക്കന്റുകൾക്കകം മാഞ്ഞു പോകും. അവിടെ ഉള്ള ആളുകൾക്ക്‌ ഒരു എസ്‌ എം എസ്‌ അയച്ചാൽ മതി. ഇത്‌ പ്രകാരം എന്റെ പേരും ഒരു സഹോദരൻ അയച്ചു, അതും വന്നു.

പിണറായി സി പി എം സ്തുതിയായി

പിണറായി സി പി എം സ്തുതിയായി

മലപ്പുറം ജില്ലയിലെ കൽപകഞ്ചേരിക്കാരനായ സുഹൃത്ത്‌ അനസ്‌ മറ്റു പല പേരുകളും അയച്ചു. അതും സെക്കന്റുകളിൽ വന്ന് മാഞ്ഞു പോയി. ഇതാണു ദേശാഭിമാനിയുടെ പ്രധാന വാർത്ത. വാഷിംഗ്‌ ടൺ പോസ്റ്റ്‌ പത്രത്തിൽ വന്ന ഒരു ലേഖനവും പറന്ന് നടന്നിരുന്നു. പിണറായി സി പി എം സ്തുതിയായി. വാഷിംഗ്‌ ടൺ പോസ്റ്റും തിരുത്തൽ കൊടുത്തു.

സാമാന്യ ബുദ്ധി

സാമാന്യ ബുദ്ധി

ഇന്ത്യയിൽ ഒട്ടേറെ സംസ്ഥാനങ്ങളിൽ കോവിഡ്‌ ഉണ്ട്‌. അവിടങ്ങളിൽ എല്ലാം മുഖ്യമന്ത്രിമാരുമുണ്ട്‌. ഒരു സാമാന്യ ബുദ്ധി വെച്ചാണു അവരെല്ലാം പ്രചരണം നടത്തുന്നത്‌. കേരളം വിവരമുള്ളവരുടെ നാടാണെന്ന് വീമ്പ്‌ പറയുന്ന നമ്മൾ ഇങ്ങനെ വഷളാവണോ ? ലോകത്തിനു മുന്നിൽ, ദേശാഭിമാനിക്ക്‌ എത്രയും തരം താഴാം കാരണം അത്‌ സി പി എമ്മിന്റെ മുഖപത്രമാണല്ലോ.

കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ

കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ

പക്ഷെ മുഖ്യമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ. ദേശാഭിമാനി ആസ്ത്രേലിയയിൽ ആരും വായിക്കില്ല എന്ന് നമുക്ക്‌ സമാധാനിക്കാം. എന്നാൽ സൈബർ സഖാക്കൾ അതവിടെയും എത്തിക്കും. ദേശാഭിമാനിയുടെ പേരിലാവില്ല. മലയാള പത്രങ്ങളെ സംബന്ധിച്ച്‌ ആസ്ത്രേലിയക്കാർ എന്തു കരുതും. അവിടെ എത്രയോ മലയാളികൾ ഉണ്ട്‌. അവർക്ക്‌ ആ നാട്ടിൽ ഇറങ്ങി നടക്കണ്ടേ.

Recommended Video

cmsvideo
പിണറായിയെ തേച്ചൊട്ടിച്ച് കെഎം ഷാജി | Oneindia Malayalam
മലയാളിയുടെ മാനം

മലയാളിയുടെ മാനം

നിങ്ങൾ പ്രതിമകൾ ഉണ്ടാക്കുമ്പോൾ മലകയറുന്നത്‌ മലയാളിയുടെ മാനമാണെന്ന് ആരെങ്കിലും പറഞ്ഞാൽ പിന്നെ തെറിയായി കൊലവിളിയായി കേസായി. തലയിൽ ആൾതാമസമുള്ള മലയാളി കുട്ടികൾ ഉണ്ടായതിനാൽ ഈ വിവരം നമ്മൾ അറിഞ്ഞു. അല്ലെങ്കിൽ ഇതൊക്കെ വിശ്വസിച്ച്‌ പാവം ജനത...?

 കോണ്‍ഗ്രസ് നേതാവ്‌ ബിന്ദു കൃഷ്ണ അറസ്റ്റില്‍; സ്റ്റേഷനില്‍ കുത്തിയിരുപ്പ് സമരം കോണ്‍ഗ്രസ് നേതാവ്‌ ബിന്ദു കൃഷ്ണ അറസ്റ്റില്‍; സ്റ്റേഷനില്‍ കുത്തിയിരുപ്പ് സമരം

 ആരാണ് ഉത്തരവാദി? ബിജെപിയെ പൊരിച്ച് 11 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്, മറുപടി പറയണം ആരാണ് ഉത്തരവാദി? ബിജെപിയെ പൊരിച്ച് 11 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്, മറുപടി പറയണം

English summary
km shaji talks about thanks pinarayi board in australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X