India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വത്ത് കണ്ടുകെട്ടിയതിനെതിരെ കെ എം ഷാജിയുടെ ഭാര്യ: നിയമനടപടി സ്വീകരിക്കും

Google Oneindia Malayalam News

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള തീരുമാനത്തിനെതിരെ ആശാ ഷാജി നിയമനടപടിക്ക് ഒരുങ്ങുന്നു. ഇഡിയുടെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിയെയാണ് ആശാ ഷാജി സമീപിക്കുക. അവിടെ നിന്ന് പ്രതികൂല തീരുമാനം ഉണ്ടായാല്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാനും അവര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ രീതിയില്‍ മുന്നോട്ട് പോകാമെന്ന നിയമോപദേശമാണ് ആശാ ഷാജിക്ക് ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിക്കുന്ന നിയമനടപടികള്‍ രാജ്യതലസ്ഥാനത്താകും നടക്കുക.

വീട് വക്കാനായി ചെലവഴിച്ച തുകയുടെ ഉറവിടം അഡ്ജ്യൂഡിക്കേറ്റിംങ് അതോറിറ്റിക്ക് കൈമാറും. സ്വത്ത് കണ്ടു കെട്ടാനുള്ള ഇഡിയുടെ തീരുമാനത്തിന് പിന്നില്‍ കെ എം ഷാജിക്കെതിരായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ആണെന്നും ആശാ ഷാജി ഉന്നയിക്കും. എന്നാല്‍ ഈ രണ്ടു അതോറിറ്റിയില്‍ നിന്നും തിരിച്ചടി നേരിട്ടാല്‍ വീട് ജപ്തി ചെയ്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയാകും നിയമനടപടി. ഈ സമയത്ത് തന്നെ ആശാ ഷാജിക്ക് ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങിയവയെ സമീപിക്കാനാകും.

1

കഴിഞ്ഞ ദിവസമാണ് മുസ്ലീം ലീഗ് നേതാവായ കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയത്. 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. പ്ലസ് ടു കോഴക്കേസിലാണ് ഇഡിയുടെ ഈ നടപടി. ആശാ ഷാജിയുടെ പേരില്‍ വേങ്ങേരി വില്ലേജില്‍ നിര്‍മിച്ച ഒരു വീട് ഉള്‍പ്പടെയുള്ള സ്വത്ത് വകകളാണ് ഇഡി കണ്ടുകെട്ടിയത്. 2020 ലാണ് കെ എം ഷാജിക്കെതിരെ കോഴക്കേസ് ഉയരുന്നത്. അഴീക്കോട് ഒരു സ്‌കൂളില്‍ പ്ലസ് ടു കോഴ്സ് ആരംഭിക്കാനായി കെ എം ഷാജി കോഴ വാങ്ങിയെന്നാണ് ആരോപണം. 25 ലക്ഷത്തോളം രൂപ കോഴയായി കൈപ്പറ്റിയാണ് പരാതി ഉയര്‍ന്നത്.

2

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ 2020 ഏപ്രിലിലാണ് കണ്ണൂര്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസില്‍ അന്വേഷണം ആരംഭിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ കോഴയായി കിട്ടിയ പണം കൊണ്ടാണ് ഷാജി വീടുണ്ടാക്കിയതെന്ന് വിലയിരുത്തലുണ്ട്. തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് ഇ ഡി കടന്നത്. കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നാണ് ഇഡി അറിയിച്ചിട്ടുള്ളത്.

3

കെ എം ഷാജി കോഴ കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ ആണ് വിജിലന്‍സിന് പരാതി നല്‍കിയത്. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്നാണ് പത്മനാഭന്‍ പരാതിപ്പെട്ടത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട്ടെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. സ്വത്ത് കണ്ടുകെട്ടിയ കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇ ഡി വിശദീകരിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയെ ചോദ്യം ചെയ്തിരുന്നു. ഫെബ്രുവരി 15നാണ് കെ എം ഷാജിയെ ചോദ്യം ചെയ്തത്. കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയില്‍ നിന്ന് ഇഡി മുമ്പ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നും ഇഡി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ആരോപണം സത്യമാണെന്ന് വ്യക്തമായെന്ന് വിജിലന്‍സ് എഫ്‌ഐആറില്‍ നല്‍കിയിരുന്നു.സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുകയും ഈ വിലയിരുത്തലിലും സാക്ഷി മൊഴികളില്‍ നിന്നും വ്യക്തമായെന്നും ഇക്കാര്യം വ്യക്തമായെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നു.

4

കെ എം ഷാജിക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ വിജിലന്‍സ് പരാമര്‍ശിച്ചിട്ടുണ്ട്. രാഷ്ടീയ പ്രേരിതമാണ് കേസെന്നും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും കെ എം ഷാജി വിശദീകരിക്കുന്നു. കോഴിക്കോട് മാലൂര്‍കുന്നിലെ കെ എം ഷാജിയുടെ വീട് ഇ ഡി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോര്‍പ്പറേഷന്‍ ഇ ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ തുക എവിടെ നിന്ന് ലഭിച്ചുവെന്നും ഇഡി കെ എം ഷാജിയോട് ചോദിച്ചിരുന്നു.

മുന്‍ സിപിഎം സൗഹൃദങ്ങള്‍ ചൂണ്ടിക്കാട്ടും, ആന്റണിയുടെ പ്രസംഗം തുറപ്പുചീട്ട് : കെ വി തോമസിന്റെ മറുപടിമുന്‍ സിപിഎം സൗഹൃദങ്ങള്‍ ചൂണ്ടിക്കാട്ടും, ആന്റണിയുടെ പ്രസംഗം തുറപ്പുചീട്ട് : കെ വി തോമസിന്റെ മറുപടി

cmsvideo
  വിഷുക്കൈനീട്ട തുക സ്വീകരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കി | Oneindia Malayalam
  English summary
  km shaji wife Asha shaji take legal action against seizing of assets by ed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X