കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം പണത്തിൽ ടിക്കറ്റ് എടുത്താണവർ വന്നത്, സഹതാപ നോട്ടവും പുരോഗമന ബുജികളുടെ ബ്രാന്‍ഡിംഗും നിർത്തണം

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ ദിവസം നിരവധി പ്രവാസികളാണ് കടല്‍കടന്ന് ഇന്ത്യയിലെത്തിയത്. വിദേശത്തുള്ള .92 ലക്ഷം. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് എന്നാണ് പേരിട്ടിരിക്കുന്നത്. ദൗത്യത്തിന്റെ ആദ്യവിമാനം വ്യാഴാഴ്ച രാത്രി അബുദാബിയില്‍ നിന്ന് കൊച്ചിയിലാണ് എത്തിയത്. രണ്ടാമത്തെ വിമാനം ദുബായില്‍ നിന്നും കരിപ്പൂരിലേക്കുമാണ് എത്തിയത്. എന്നാല്‍ ഓപ്പറേഷന്‍ വന്ദേ ഭാരതിനെ പലരും വിമര്‍ശിക്കുന്നുണ്ട്.

പ്രവാസികള്‍ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ' ഓപ്പറേഷന്‍ എന്നതാണ് എല്ലാവരുടെയും ചോദ്യം. ഇപ്പോഴിതാ പ്രവാസികള്‍ക്കു നേര്‍ക്കുള്ള നിങ്ങളുടെ സഹതാപത്തിന്റെ നോട്ടവും പുരോഗമന ബു:ജികള്‍ എന്നവകാശപ്പെടുന്നവരടക്കമുള്ളവര്‍ നടത്തുന്ന 'കോവിഡ് വാഹകര്‍' എന്ന ബ്രാന്‍ഡിങ്ങും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കെ എം ഷാജി എംഎല്‍എ. അവര്‍ തിരിച്ചുപോകാന്‍ വരുന്നവരാണ്. അവര്‍ക്കവിടെ പിടിപ്പതു പണിയുണ്ട് 2021 ലെ എക്‌സ്‌പോയും 2022 ലെ ലോകകപ്പിന്റെയും ബഹളത്തിലേക്ക് അവര്‍ക്ക് തിരിച്ചെത്തേണ്ടതുണ്ട്. അവര്‍ വരുന്നത് പേടിച്ചൊഴിഞ്ഞു വീടുകളില്‍ കയറിയ നമ്മളെ കണ്ടല്ലെന്നും കെഎം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

തിരിച്ചുപോകാന്‍ വന്നവരാണ്

തിരിച്ചുപോകാന്‍ വന്നവരാണ്

പ്രവാസികള്‍ തിരിച്ചു വരുന്നേ എന്ന മുറവിളിയാണു എവിടെയും; എന്നാല്‍, അവര്‍, വരികയാണ്, മുമ്പൊക്കെ അവര്‍ വന്നത് പോലെ തന്നെ അവര്‍ തിരിച്ചു പോകാന്‍ വരുന്നവരാണ്. അവര്‍ക്കവിടെ പിടിപ്പതു പണിയുണ്ട് 2021 ലെ എക്‌സ്‌പോയും 2022 ലെ ലോകകപ്പിന്റെയും ബഹളത്തിലേക്ക് അവര്‍ക്ക് തിരിച്ചെത്തേണ്ടതുണ്ട്. അവര്‍ വരുന്നത് പേടിച്ചൊഴിഞ്ഞു വീടുകളില്‍ കയറിയ നമ്മളെ കണ്ടല്ല; കോവിഡ് രോഗികള്‍ക്കിടയില്‍ സാന്ത്വന സഹായവുമായി ഓടി നടന്ന് രോഗം ഏറ്റുവാങ്ങിയ കെഎംസിസി അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരെ കണ്ടാണവര്‍ വരുന്നത് !

പ്രവാസവും സാഹസവും

പ്രവാസവും സാഹസവും

ഇതിനു മുന്‍പും ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തവരാണവര്‍ .ഗള്‍ഫ് യുദ്ധവും ആഗോള സാമ്പത്തിക മാന്ദ്യവും നിതാഖാത്തും യൂറോപ്യന്‍ രാജ്യങ്ങളിലെ മാന്ദ്യവും ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും കയറിയും ഇറങ്ങിയും വന്നവരാണവര്‍ പക്ഷെ, പിന്നെയും പ്രവാസ ഭൂമികകള്‍ അവരെ തിരിച്ചു വിളിച്ചു പ്രവാസവും സാഹസവും രക്തതില്‍ അലിഞ്ഞവരാണവര്‍ നഷ്ടപെട്ടതെല്ലാം ആ മണ്ണവര്‍ക്കു തിരിച്ചു കൊടുത്തിട്ടുമുണ്ട്.

ഹൃദയം കവര്‍ന്നവരാണ് അവര്‍

ഹൃദയം കവര്‍ന്നവരാണ് അവര്‍

നമ്മെ എന്തെല്ലാം പഠിപ്പിച്ചവരാണവര്‍?! ത്യാഗം എന്താണെന്ന്; വിരഹത്തിന്റെ ദുഖമെന്തെന്ന്; അതിന്റെ സുഖമെന്തെന്ന്;പിറന്ന മണ്ണിനോടുള്ള കരുതല്‍ എന്തെന്ന്; എത്ര ദൂരെ പോയാലും സ്വന്തം നാടാണു വലുതെന്ന്; തനിക്കെന്തു സങ്കടമുണ്ടായാലും നാടും കുടുംബവും സങ്കടപ്പെടരുതെന്ന്; അങ്ങിനെ അങ്ങിനെ എന്തെല്ലാംകരള്‍ വിറക്കാതെ മറ്റുള്ളവന് കയ്യയച്ചു കൊടുത്ത് നമ്മുടെ ഹൃദയം കവര്‍ന്നവരാണ് അവര്‍; നമ്മളെ സുഗന്ധം പൂശിയവരാണവര്‍ (അവരെ തന്നെയാണു നാം ബിഎസ്എന്‍എല്‍ സിം കാര്‍ഡ് സമ്മാനം കൊടുത്ത് അവരോടുള്ള നമ്മുടെ 'കരുതല്‍' പ്രഖ്യാപിക്കുന്നത്) ഈ നാട് ഭരിക്കുന്നവര്‍ അവര്‍ക്ക് കൊടുത്ത വലിയ ഔദാര്യം അവര്‍ക്ക് അവരുടെ സ്വന്തം നാട്ടില്‍ വന്നിറങ്ങാനുള്ള അനുമതി മാത്രമാണ്

 ഉപദേശങ്ങളുടെ ഗൈഡുമായി

ഉപദേശങ്ങളുടെ ഗൈഡുമായി

സ്വന്തം പണം കൊടുത്ത് ടിക്കറ്റ് എടുത്താണവര്‍ വന്നത് (പത്ത് ഉറുപ്പിക പോലും ടിക്കറ്റ് റേറ്റില്‍ നമ്മള്‍ കുറച്ചു കൊടുത്തിട്ടില്ല)നമ്മള്‍ അവര്‍ക്കിവിടെ ക്വറന്റൈന്‍ ഒരുക്കുന്നതാവട്ടെ നമ്മുടെ സുരക്ഷിതത്വത്തിനും അതു തന്നെ അവരെല്ലാവരും വന്നിട്ടുമില്ല ; വന്നത്, വരാന്‍ അത്യാവശ്യം ഉള്ളവര്‍, വരേണ്ടവര്‍ മുന്‍പും അവര്‍ വന്നതുപൊലെ അവരുടെ ചിലവില്‍ തന്നെ ഇവര്‍ക്കായിട്ടാണു നാം ഫ്രീ ഉപദേശങ്ങളുടെ ഗൈഡുമായി നടക്കുന്നത്

കോവിഡ് വാഹകര്‍

കോവിഡ് വാഹകര്‍

ദയവ് ചെയ്തു പ്രവാസികള്‍ക്കു നേര്‍ക്കുള്ള നിങ്ങളുടെ സഹതാപത്തിന്റെ നോട്ടവും , പുരോഗമന ബു:ജികള്‍ എന്നവകാശപ്പെടുന്നവരടക്കമുള്ളവര്‍ നടത്തുന്ന 'കോവിഡ് വാഹകര്‍' എന്ന ബ്രാന്‍ഡിങ്ങും നിര്‍ത്തണം വേണമെങ്കില്‍ ഈ പ്രതിസന്ധികളെ എങ്ങിനെ അതിജീവിക്കാം എന്ന് അവരോട് ചോദിച്ചോളൂ; എങ്ങിനെ തളരാതെ പിടിച്ചു നില്‍ക്കാമെന്നും:അവര്‍ പറഞ്ഞു തരുംകാരണം, അവര്‍ വിത്തെറിഞു വിതച്ചവരാണ്; വിത്തെടുത്ത് തിന്നുന്നവരല്ല.

English summary
KM Shaji's Facebook post about the return of expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X