കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബ്ലാക്ക് ജീനിയസിന്‍റെ മറ്റൊരു മുഖം മൂടി കൂടി" കെടി ജലീലിനെ തേച്ചൊട്ടിച്ച് കെഎം ഷാജി എംഎല്‍എ

  • By Aami Madhu
Google Oneindia Malayalam News

ബന്ധുനിമയന വിവാദത്തിന് പിന്നാലെ മന്ത്രി കെടി ജലീലിനെതിരെ പുതിയ ആരോപണം, കെഎം ഷാജി എംഎല്‍എയാണ് ജലീലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ചു ലൈസൻസ് കൊടുക്കണമെന്നു മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടെന്നാണ് എംഎല്‍എയുടെ ആരോപണം. ഇതിന്‍റെ ശബ്ദ രേഖയും സമൂഹമാധ്യമങ്ങളിലൂടെ എംഎല്‍എ പുറത്തുവിട്ടു.വിവരങ്ങള്‍ ഇങ്ങനെ

വിവാദ ബിന്ധു നിയമനം

വിവാദ ബിന്ധു നിയമനം

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ബന്ധുവിനെ ചട്ടം ലംഘിച്ച് നിയമിച്ചുവെന്നായിരുന്നു മന്ത്രിജലീലിനെതിരെ ആദ്യം ഉയര്‍ന്ന ആരോപണം. എന്നാല്‍ നിയമനം താത്കാലികമാണെന്നും അതുകൊണ്ടാണ് വിജിലന്‍സ് ക്ലിയറന്‍സും പിഎസ്എസിയും അനുമതിയും വേണ്ടാതിരുന്നതെന്നുമായിരുന്നു മന്ത്രി ഉയര്‍ത്തിയ വാദം.ആരോപണത്തെ പൂര്‍ണമായും തള്ളുകയാണെന്നും മന്ത്രി വ്യക്തമാക്കി.

എസ്ഡിപിഐക്കാര്‍ക്ക്

എസ്ഡിപിഐക്കാര്‍ക്ക്

എന്നാല്‍ വിവാദങ്ങള്‍ അതുകൊണ്ട് തീര്‍ന്നില്ല. പിന്നാലെ ജലീലിനെതിരെ മറ്റൊരു ആരോപണം ഉയര്‍ന്നു. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള തൃശ്ശൂര്‍ കിലയില്‍ എസ്ഡിപിഐക്കാരെ നിയമിച്ചെന്നായിരുന്നു അത്. എംഎല്‍എ അനില്‍ അക്കരെയായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി.

പിന്തുണ

പിന്തുണ

ഇതിനിടെ മന്ത്രി ഭാര്യയെ വളാഞ്ചേരി ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്രിന്‍സിപ്പലായി നിയമിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്ന് യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു. എന്നാല്‍ മന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ആരോപണത്തില്‍ വസ്തുതയില്ലെന്നായിരുന്നു സിപിഎം സെക്രട്ടറിയേറ്റിന്‍റെ പ്രതികരണം.

പ്രതികരിച്ചു

പ്രതികരിച്ചു

യോഗ്യതയുള്ളവര്‍ ഇല്ലാതെ വന്നപ്പോള്‍ നടത്തിയ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ പിശകുകളൊന്നുമില്ലെന്നും ജലീലിനെ മാറ്റി നിര്‍ത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ അവഗണിക്കുകയാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രേട്ടറിയേറ്റ് പ്രതികരിച്ചത്.

അഴിമതി ആരോപണം

അഴിമതി ആരോപണം

ഇതിനിടെ മന്ത്രിക്കെതിരെ മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ കെഎം ഷാജി. തന്‍റെ ഫേസ്ബുക്കില്‍ എംഎല്‍എ കുറിച്ചത് ഇങ്ങനെ-കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടുപോകും. എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നാലും, വർഗ്ഗീയതക്കും അഴിമതിക്കുമെതിരായ പോരാട്ടം തുടരും.ആ ബ്ലാക്ക് ജീനിയസിന്റെ മറ്റൊരു മുഖംമൂടി കൂടി വെളിപ്പെടുത്തുകയാണ്.

ശബ്ദരേഖ

ശബ്ദരേഖ

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖയാണിത്. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്.

തെളിവുകള്‍

തെളിവുകള്‍

ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
km shajis facebook post against kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X