കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടലിനെതിരെ ബഹ്‌റൈന്‍ കെ.എം.സി.സിയും

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവുമധികം പ്രവാസികളുള്ള മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രവാസിസംഘടനകളും രംഗത്ത്. നടപടി പുനപരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും രംഗത്തിറങ്ങി ശക്തമായി പ്രതികരിക്കണമെന്നും ബഹ്‌റൈന്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

നഗരസഭാ കൗണ്‍സിലര്‍ രാജിവച്ചു, സ്ഥാനമൊഴിഞ്ഞത് വനിതാ ലീഗ് നേതാവ്... ഉന്നയിച്ചത് ഗുരുതര ആരോപണം
മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് പൂട്ടിയാല്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും പഴയത് പുതുക്കാനും കോഴിക്കോട് പോകേണ്ടി വരും. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസ് ഇപ്പോള്‍ തന്നെ നാല് ജില്ലകളെ ഉള്‍ക്കൊള്ളുന്നതാണ്. പുതിയ സാഹചര്യത്തില്‍ നിലവിലുള്ള ഓഫീസിനുമേല്‍ അധികഭാരം ചുമത്തലാകും അത്. മാത്രവുല്ല, സ്ത്രീകളടക്കമുള്ള അപേക്ഷകര്‍ കൂടുതലുള്ള ജില്ലയാണ് മലപ്പുറം.

kmcc
ജില്ലയില്‍ നിന്നും വര്‍ഷം തോറും രണ്ടരലക്ഷത്തോളം അപേക്ഷകര്‍ ഈ ഓഫീസിലെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
passport-malappuram

എങ്ങിനെ നോക്കിയാലും മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളേയും പാസ്പോര്‍ട്ട് അപേക്ഷകരായ ഉദ്യോഗാര്‍ഥികളേയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുന്ന കടുത്ത കേന്ദ്ര സര്‍ക്കാരിന്‍രെ കടുത്ത ജനദ്രോഹ നടപടിയാണിത്.

ദിലീപിനെ വിടാതെ ജയിൽ ദിനങ്ങൾ.. പ്രമുഖർ വന്നത് ചട്ടം ലംഘിച്ച്.. ഗണേഷ് കുമാർ വന്നത് കേസ് ചർച്ച ചെയ്യാൻ

ഗള്‍ഫ് വിമാനങ്ങള്‍ വെട്ടിക്കുറച്ചും വലിയ വിമാനങ്ങള്‍ക്ക് പോകാനാകാതെയും കരിപ്പൂര്‍ വിമാനത്താവളത്തിനോടും ഇതേ ജനദ്രോഹ നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇത്തരം ജന ദ്രോഹ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടണമെന്നും അവ പുന:പരിശോധിക്കാനുള്ള സമ്മര്‍ദ്ധങ്ങളുണ്ടാകണമെന്നും ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
English summary
kmcc baharin is also opposing the shut down of passport office malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X