കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ ഘാതകന് നിരുപാധികം മാപ്പുനല്‍കിയ മാതാവിന് കെഎംസിസി വീട് പണിത് നല്‍കും

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: മകന്റെ ഘാതകന് നിരുപാധികം മാപ്പുനല്‍കിയ മാതാവിന് കെഎംസിസി പ്രവര്‍ത്തകര്‍ സ്ഥലവും വീടും പണിതു നല്‍കും. മകനെ കൊലപ്പെടുത്തി സൗദി അറേബ്യയിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശിക്ക് നിരുപാധികം മാപ്പ് നല്‍കിയ ഒറ്റപ്പാലം സ്വദേശി പാലത്തിങ്കല്‍ അയിഷക്കാണു സൗദി കിഴക്കന്‍ പ്രൊവിഷ്യയിലെ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സ്ഥലം ഉള്‍പ്പെടെ വീട് നിര്‍മിച്ചു നല്‍കുന്നത്.

വീട്‌നിര്‍മാണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു ഉച്ചയ്ക്കു 12.30ന് പാണക്കാട് വെച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. അല്‍ഹസ കെ.എം.സി.സിയുടെ ഇടപെടലിലൂടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍വെച്ച് ഉത്തര്‍പ്രദേശ് സ്വദേശിയുടെ കുടുംബത്തിന് മാപ്പു നല്‍കി കൊണ്ടുള്ള രേഖകള്‍ അയിഷ കഴിഞ്ഞ ഉത്തര്‍പ്രദേശില്‍നിന്നെത്തിയ കുടുംബത്തിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

kmcc

അല്‍ഹസ്സ യില്‍ കൊലചെയ്യപ്പെട്ട ആസിഫിന്റെ ഘാതകന് മാപ്പ് കൊടുത്ത ഒറ്റപ്പാലത്തുള്ള ഉമ്മ ആയിശാബീവിയേയും കുടുബത്തേയും സൗദി കിഴക്കന്‍ പ്രൊവിഷ്യ കെഎംസിസി ഭാരവാഹികള്‍ സന്ദര്‍ശിക്കുന്നു

ആറ് വര്‍ഷം മുമ്പ് സൗദി അറേബ്യയിലായിരുന്നു ആയിഷബീവിയുടെ മകന്‍ ആസിഫിനെ ഒപ്പം മുറിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി മഹറം അലി സഫീറുള്ള(40) കൊലപ്പെടുത്തിയത്. സൗദി നിയമമനുസരിച്ച് വധശിക്ഷ കാത്ത് കഴിയുമ്പോഴാണ് സഫീറുള്ളക്ക് മാപ്പ് നല്‍കാന്‍ ആസിഫിന്റെ മാതാവ് തെയ്യറായത്.

സ്വന്തംമകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വിശുദ്ധറമദാന്‍ മാസം മാപ്പുനല്‍കിയ ഈ ഉമ്മയുടെ കാരുണ്യവും നല്ലമനസ്സും തിരിച്ചറിഞ്ഞാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ കാരണമായതെന്നു അല്‍ഹസ കെ.എം.സി.സി സെക്രട്ടറി ടി.കെ കുഞ്ഞാലസ്സന്‍ മംഗളത്തോട് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ തീര്‍ത്തും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം സഫീറുള്ളയെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. പൊറുക്കാനാകാത്ത തെറ്റിന് നിരുപാധികം മാപ്പ് ലഭിച്ചതോടെ സഫീറുള്ളയുടെ കുടുംബം ഇതോടെ കണ്ണീര്‍ കയത്തില്‍ നിന്നും കരകയറുകയാണ്.

അല്‍ഹസ്സ യില്‍ കൊലചെയ്യപ്പെട്ട ആസിഫിന്റെ ഘാതകന് മാപ്പ് കൊടുത്ത ഒറ്റപ്പാലത്തുള്ള ഉമ്മആയിശാബീവിയേയും കുടുബത്തേയും

സൗദി കിഴക്കന്‍ പ്രൊവിഷ്യ കെ.എം.സി.സി പ്രസിഡന്റ് ഖാദര്‍ ചെങ്കളയുടെ നേതൃത്വത്തില്‍ സൗദിനേഷണല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിംമുഹമ്മദ്, അല്‍ഹസ്സമുന്‍ പ്രസിഡന്റ് കുഞ്ഞിപ്പഹാജി, മുന്‍ സെക്രട്ടറി മാരായ അബൂബക്കര്‍ ഹാജി,കുഞ്ഞാലസ്സന്‍കുട്ടി അല്‍ഹസ്സന്‍, ട്രഷറര്‍ മജീദ് കൊടശ്ശേരി, വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ ദാരിമി,ഹഫൂഫ് കമ്മിറ്റി പ്രസിഡന്റ് സിപി ഗഫൂര്‍ വറ്റലൂര്‍, മുസ്ലിം ലീഗ്ഒറ്റപ്പാലം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് കാസിം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു

English summary
kmcc contribute home to the woman in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X