കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ വിശ്രമം ജീവിതം നയിക്കുന്നവര്‍ക്ക് സ്‌നേഹത്തണലുമായി കെ.എംസിസി

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ വിശ്രമം ജീവിതം നയിക്കുന്നവര്‍ക്ക് സ്‌നേഹത്തണലുമായി കെഎംസിസി.

എട്ട് ലിറ്റര്‍ മദ്യവുമായി അസം സ്വദേശി അറസ്റ്റില്‍; ഓട്ടോ ഡ്രൈവര്‍ ഒളിവില്‍എട്ട് ലിറ്റര്‍ മദ്യവുമായി അസം സ്വദേശി അറസ്റ്റില്‍; ഓട്ടോ ഡ്രൈവര്‍ ഒളിവില്‍

യുഎഇകെഎംസിസി. ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷനാണ് വേറിട്ട മാതൃക സൃഷ്ടിക്കുന്നത്. നീണ്ട പ്രവാസ ജീവിതം നയിച്ച് അവസാനം ഗള്‍ഫിനോട് വിടപറഞ്ഞ് രോഗത്തിന്റെ അവശതയോടെ വീട്ടില്‍ കഴിയുന്നവരെ കണ്ടെത്തി ആശ്വാസവും കൂട്ടും നല്‍കുകയാണ് യു.എ. ഇ. കെഎംസിസി ഫൗണ്ടേഴ്‌സ് ഒരാഗനൈസേഷന്‍. ജീവിത പ്രയാസങ്ങളോട് പൊരുതാന്‍ ഗള്‍ഫിലെത്തി പണിയെടുത്തവര്‍ കിട്ടുന്ന ഒഴിവു സമയങ്ങളില്‍ കെഎംസിസി കെട്ടിപ്പടുക്കാനും നാട്ടിലെ അനേകം പേര്‍ക്ക് കാരുണ്യത്തിന്റെ കവചമാകാനും പരിശ്രമിച്ചവരില്‍ പലരുമിന്നു രോഗങ്ങളോട് പൊരുതുകയാണ്.

thangal

യു എ ഇ കെ എം സി സി ഫൌണ്ടേര്‍സ് ഓര്‍ഗനൈസേഷന്‍ സ്‌നേഹയാത്രയുടെ സംസ്ഥാനതല ഉല്‍ഘാടനം താനൂരിലെ പനങ്ങാട്ടൂരില്‍ കെ എം സി സി യുടെ പഴയ കാല പ്രവര്‍ത്തകനായ മോയില്‍ കുട്ടിക്ക് സ്‌നേഹമുദ്രനല്‍കി പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇത്തരം മുന്‍ പ്രവാസികളെ കണ്ടെത്തി ആഢംഭരങ്ങളും പ്രചാരണ കോലാഹങ്ങളുമില്ലാതെയാണ് ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ മുനുഷ്യ സ്‌നേഹത്തിന്റെ പുതുവെളിച്ചം നല്‍കുന്നതെന്ന് സംഘടനയുടെ ചെയര്‍മാന്‍ സിവിഎം വാണിമേല്‍ പറഞ്ഞു. സാധാരണക്കാരായ പ്രവാസികളുടെ വീടുകളിലേക്ക് ഇറങ്ങി ചെന്നാണ് കെഎംസിസി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്‌നേഹയാത്ര നടത്തുന്നത്. അമ്പത് വര്‍ഷം യുഎഇ യില്‍ പ്രവാസ ജീവിതം നയിച്ചു ഇപ്പോള്‍ വീട്ടില്‍ രോഗവുമായി കഴിയുന്ന താനൂര്‍ പനങ്ങാട്ടൂരിലെ മോയിന്‍ കുട്ടിയുടെ വീട്ടിലാണ് സ്‌നേഹയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. മോയിന്‍കുട്ടി യുഎഇ യില്‍ കെഎംസിസി കെട്ടിപ്പടുക്കാന്‍ ഓടി നടക്കുകയും മുടക്കമില്ലാതെ ചന്ദ്രിക പത്രം വാങ്ങുകയും വായിക്കുകയും ചെയ്തിരുന്ന സാധാരണ തൊഴിലാളിയായിരുന്നു. മോയിന്‍കുട്ടിയുടെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്‌നേഹയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സിവിഎം വാണിമേല്‍ അധ്യക്ഷത വഹിച്ചു.

ആര്‍ഭാടങ്ങളില്ലാത്ത ഇത്തരം ജീവകാരുണ്യ ചടങ്ങുകള്‍ മറ്റുള്ളവര്‍ മാതൃകയാക്കേണ്ടതാണെന്നു ഹൈദരലി തങ്ങള്‍ പറഞ്ഞു. മനുഷ്യനെ ഉല്‍മൂനനം ചെയ്യാന്‍ ചെയ്യാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുമ്പോള്‍ ഈ കാലഘട്ടത്തില്‍ മാനവികത ഉയര്‍ത്തിപ്പിടിച്ചു സമൂഹത്തിലെ നിരാലംബരെ കണ്ടെത്തി അവരെ വീടുകളില്‍ ചെന്നു ആദരിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന ഈ സംരംഭം സമൂഹം ഉള്‍ക്കൊള്ളേണ്ടതാണെന്നും വേറിട്ടൊരു പ്രവര്‍ത്തന പദ്ധതിയാണ് ഇതെന്നും തങ്ങള്‍ പറഞ്ഞു. മോയിന്കുട്ടിക്കു സ്‌നേഹമുദ്ര നല്‍കിയാണ് തങ്ങള്‍ സ്‌നേഹയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മുസ്ലിം ലീഗ്‌സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്, വൈസ് പ്രസിഡന്റ് കെ.കുട്ടി അഹമ്മദ് കുട്ടി, മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി, കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, എസ്‌കെ ഹംസഹാജി, പിഎ അബൂബക്കര്‍ ഹാജി, കെ.എന്‍ മുത്തുക്കോയ തങ്ങള്‍, എംപി.അഷറഫ്, ടിപിഎം അബ്ദുല്‍ കരീം, തെയ്യമ്പാടി ബാവഹാജി, കെ.എ ബക്കര്‍, ബീരാന്‍ ആക്കോട്, അഡ്വ.പി.പി. ഹാരിഫ്, ഈ.പി. കുഞ്ഞാവ, അഡ്വ. കെ.പി. സൈതലവി, റഷീദ് മോര്യ,

പി. നൗഷാദ്, നിസാം ഒട്ടുമ്പുറം പ്രസംഗിച്ചു. യുഎ ഇ കെഎംസിസി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാക്കളായ മലയില്‍ അബ്ദുള്ളകോയ, അഹമ്മദ് പോത്തോംകുണ്ട്, ബീരാവുണ്ണി തൃത്താല, ഹുസൈന്‍ ചെറുതിരുത്തി, പരീദ് കരെക്കാട്, കുന്നോല യൂസഫ്, റാഹീസ് മലപ്പുറം, പി. അബ്ദുസ്സമദ്, കാലടി അബുഹാജി, രാു ഇഖ്ബാല്‍, റഷീദ് തൊട്ടി എന്നിവര്‍ സ്‌നേഹയാത്രക്ക് നേതൃത്വം നല്‍കി.

English summary
KMCC is giving trust to the nri peoples now resting in home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X