പോളിങ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്‍പ്പടെ 10 പേര്‍ അറസ്റ്റില്‍
കരുനാഗപ്പള്ളി: ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വായ്മൂടിക്കെട്ടി പ്രതിഷേധിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കെഎംഎംഎല്‍ ഉദ്യോഗസ്ഥനായ വസന്തനും പത്തോളം പേരുമാണ് അറസ്റ്റിലായത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിനിയും നിയമ വിദ്യാര്‍ഥിനിയുമായ ജിഷ കൊല്ലപ്പെടുന്നത്. കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതികളെ ഇതുവരേയും ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

മാധ്യമ ശ്രദ്ധകൊണ്ട് മാത്രം വേഗത്തിലായ അന്വേഷണം പിന്നീട് ഇഴഞ്ഞ് നീങ്ങുന്ന അവസ്ഥയിലായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളി ലേയ്ക്കും അന്വേഷണം നീളുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണെന്നും തിരഞ്ഞെടുപ്പിന് മുന്പ് പ്രതിയ ഹാജരാക്കി മുഖം രക്ഷിയ്ക്കാന്‍ പൊലീസും സര്‍ക്കാരും ശ്രമിയ്ക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കൊലപാതകം കഴിഞ്ഞ് നാളുകള്‍ ഏറെയായിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.












Click it and Unblock the Notifications