കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കൊച്ചി മെട്രോ പ്രണയകഥ! ഒടുവിൽ വിവാഹവും, നവദമ്പതികൾക്ക് ആശംസകളുമായി കെഎംആർഎൽ...

തിരുവനന്തപുരം സ്വദേശിയും കൊച്ചി മെട്രോയിലെ സ്റ്റേഷൻ കൺട്രോളറുമായ വിനീത് ശങ്കറും ട്രെയിൻ ഓപ്പറേറ്ററും കണ്ണൂർ സ്വദേശിനിയുമായ അഞ്ജുവും തമ്മിൽ കഴിഞ്ഞദിവസമാണ് വിവാഹിതരായത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: രണ്ടു പേരെ ജീവിതത്തിൽ ഒരുമിപ്പിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് കൊച്ചി മെട്രോ. സ്റ്റേഷൻ കൺട്രോളറായ വിനീത് ശങ്കറാണ് കൊച്ചി മെട്രോയിലെ ട്രെയിൻ ഓപ്പറേറ്ററായ അഞ്ജുവിനെ താലിച്ചാർത്തിയത്. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കെഎംആർഎൽ പ്രണണവിവാഹത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.

അവസാന ഹിന്ദുവിന്റെ ശവത്തിൽ ചവിട്ടിയിട്ടേ പള്ളി പൊളിക്കൂ! ‍ടിജി മോഹൻദാസിനെ എടുത്തെറിഞ്ഞ് രാഹുൽ ഈശ്വർഅവസാന ഹിന്ദുവിന്റെ ശവത്തിൽ ചവിട്ടിയിട്ടേ പള്ളി പൊളിക്കൂ! ‍ടിജി മോഹൻദാസിനെ എടുത്തെറിഞ്ഞ് രാഹുൽ ഈശ്വർ

മലപ്പുറത്ത് താലിബാൻ കോടതി പ്രവർത്തിക്കുന്നു! വിപിന്റെ കൊലപാതകം താലിബാൻ കോടതിയുടെ വധശിക്ഷ...മലപ്പുറത്ത് താലിബാൻ കോടതി പ്രവർത്തിക്കുന്നു! വിപിന്റെ കൊലപാതകം താലിബാൻ കോടതിയുടെ വധശിക്ഷ...

തിരുവനന്തപുരം സ്വദേശിയും കൊച്ചി മെട്രോയിലെ സ്റ്റേഷൻ കൺട്രോളറുമായ വിനീത് ശങ്കറും ട്രെയിൻ ഓപ്പറേറ്ററും കണ്ണൂർ സ്വദേശിനിയുമായ അഞ്ജുവും തമ്മിൽ കഴിഞ്ഞദിവസമാണ് വിവാഹിതരായത്. കൊച്ചി മെട്രോയിൽ
ജോലിക്ക് ചേർന്നതിന് ശേഷമാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

ജോലിക്ക് വന്നതുമുതൽ...

ജോലിക്ക് വന്നതുമുതൽ...

കൊച്ചി മെട്രോയിൽ ജോലിക്ക് ചേർന്ന സമയത്താണ് തിരുവനന്തപുരം സ്വദേശിയായ വിനീത് ശങ്കറും കണ്ണൂർ സ്വദേശിനിയായ അഞ്ജുവും തമ്മിൽ പരിചയപ്പെടുന്നത്.

ബെംഗളൂരുവിലെ ട്രെയിനിങ്...

ബെംഗളൂരുവിലെ ട്രെയിനിങ്...

മെട്രോയിൽ ജോലിക്ക് കയറിയ ശേഷം ബെംഗളൂരുവിൽ ട്രെയിനിങിനു പോയ ഇരുവരും അവിടെവെച്ചാണ് കൂടുതൽ അടുത്തത്.

ഒരുമിച്ച് ജീവിക്കാൻ...

ഒരുമിച്ച് ജീവിക്കാൻ...

ബെംഗളൂരുവിലെ ട്രെയിനിങ് കാലഘട്ടത്തിൽ പരസ്പരം കൂടുതൽ മനസിലാക്കിയ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്റ്റേഷൻ കൺട്രോളറും, ഓപ്പറേറ്ററും...

സ്റ്റേഷൻ കൺട്രോളറും, ഓപ്പറേറ്ററും...

തിരുവനന്തപുരം സ്വദേശിയായ വിനീത് ശങ്കർ കൊച്ചി മെട്രോയിലെ സ്റ്റേഷൻ കൺട്രോളറാണ്. കണ്ണൂർ സ്വദേശിനിയായ അഞ്ജു കൊച്ചി മെട്രോയിൽ ട്രെയിൻ ഓപ്പറേറ്ററായാണ് ജോലി ചെയ്യുന്നത്.

ചാരിതാർത്ഥ്യം...

ചാരിതാർത്ഥ്യം...

കേരളത്തിന്റെ രണ്ടറ്റത്തുനിന്നുമുള്ള രണ്ടുപേരെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നാണ് കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുള്ളത്.

ആശംസകളും...

ആശംസകളും...

ഇരുവരുടെയും പ്രണയവിവാഹ വാർത്ത ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട കൊച്ചി മെട്രോ, മുന്നോട്ടുള്ള യാത്രയിൽ തടസ്സങ്ങളൊന്നുമില്ലാതെ മുന്നേറാൻ നവദമ്പതികൾക്ക് സാധിക്കട്ടെയെന്നും ആശംസിച്ചു.

അനുഗ്രഹവും പ്രാർത്ഥനയും...

അനുഗ്രഹവും പ്രാർത്ഥനയും...

വധൂവരന്മാർക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് കൊച്ചി മെട്രോയുടെ വിവാഹ ആശംസകൾ നേർന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
kmrl fb post about kochi metro employees love marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X