Get Updates
Get notified of breaking news, exclusive insights, and must-see stories!

ശീമാട്ടിയുടെ ഭൂമി പൊന്നുവിലയ്ക്ക് കെഎംആര്‍എല്‍ ഏറ്റെടുക്കുന്നു

കൊച്ചി: എംജി റോഡിലെ ശീമാട്ടി ടെക്‌സ്‌റ്റൈല്‍സിന്റെ 32.072 സെന്റ് ഭൂമി കൊച്ചി മെട്രോ റെയിലിന് വേണ്ടി പൊന്നും വിലയ്ക്ക് ഏറ്റെടുക്കാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചു. ഏറെ നാളായി തര്‍ക്കിത്തിലായിരുന്ന ഭൂമിയാണ് ശീമാട്ടിയുടേത്.ശീമാട്ടി ഉടമ ബീന കണ്ണനുമായി കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് എത്രയും വേഗം സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. നീക്കത്തിനെതിരെ കോടതിയെ സമീപിയ്ക്കുമെന്നാണ് ബീന കണ്ണന്‍ പറയുന്നത്.

ജില്ല കളക്ടര്‍ നോട്ടീസ് പുറപ്പെടുവിയ്ക്കുന്നതോടെ ശീമാട്ടിയുടെ ഭൂമി 48 മണിയ്ക്കൂറിനകം കെഎംആര്‍എല്ലിന് ഏറ്റെടുക്കാന്‍ സാധിയ്ക്കും. മെട്രോ റെയിലിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ആരംഭത്തിലെ ശീമാട്ടിയിലെ ഭൂമി ഏറ്റെടുക്കുന്നതില്‍ തര്‍ക്കം നിലനിന്നരുന്നു. 20ലേറെ തവണ കെഎംആര്‍എല്‍ പ്രതിനിധികള്‍ ബീന കണ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു.

Seematti

ബീനയുടെ വ്യവസ്ഥകള്‍ കെഎംആര്‍എല്ലിനും കെഎംആര്‍എല്ലിന്റെ വ്യവസ്ഥകള്‍ ബീനയ്ക്കും അംഗീകരിയ്ക്കാന്‍ കഴിയാതിരുന്നതാണ് ഭൂമി ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തിലാകാന്‍ കാരണമായത്.നഷ്ടപരിഹാരം നല്‍കാതെയും മെട്രോ റെയില്‍ വയഡക്ടിന്റെ തൂണുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തിന്റെ ഉപയോഗം അടിസ്ഥാനമാക്കിയുമാണ് കെഎംആര്‍എല്‍ ധാരണ പത്രത്തിലെ വ്യവസ്ഥകള്‍ക്ക് രൂപം നല്‍കയിത്.ഈ ഭാഗത്ത് ശീമാട്ടിയ്ക്ക് പാര്‍ക്കിംഗ് സൗകര്യം നല്‍കാം എന്നായിരുന്നു വ്യവസ്ഥ.

എന്നാല്‍ തൂണുകളില്‍ പരസ്യം നല്‍കുന്നതിനുള്ള പൂര്‍ണ അവകാശം ശീമാട്ടിയ്ക്ക് നല്‍കണമെന്ന് ബീന കണ്ണന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തൂണുകള്‍ നിര്‍മ്മിയ്ക്കുന്ന ഭൂമിയ്ക്ക് വില നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഭൂമി പൊന്നും വില നല്‍കി ഏറ്റെടുക്കാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+