പിണറായി സര്‍ക്കാര്‍ പരാജയം; ആഞ്ഞടിച്ച് കെഎന്‍എ ഖാദര്‍, എല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും
മലപ്പുറം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍. പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന് ഖാദര്‍ പറഞ്ഞു. മതേതര വിരുദ്ധ, ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ചെറുവിരലനക്കാന്‍ കേരളത്തിലെ പിണറായി സര്‍ക്കാരിന് ആകുന്നില്ലെന്ന് ഖാദര്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷ സംരക്ഷകരെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ഇപ്പോള്‍ ന്യൂനപക്ഷത്തിന്റെ പീഡകരായി മാറിയിരിക്കുകയാണെന്നും ഖാദര്‍.
തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ യൂത്ത് ലീഗിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ ഖാദര്‍ തള്ളി. മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് അതെന്നാണ് ഖാദര്‍ പറയുന്നത്. വേങ്ങര തിരഞ്ഞെടുപ്പില്‍ തനിക്ക് താഴേ തട്ടുമുതല്‍ മികച്ച പിന്തുണ ഉണ്ടെന്ന് ഖാദര്‍ പറയുന്നു.

ചെറുവിരലനക്കാന്‍
പിണറായി സര്‍ക്കാരിനെ കെഎന്‍എ ഖാദര്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. മതേതര വിരുദ്ധ, ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ചെറുവിരലനക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് വിമര്‍ശനം.

ന്യൂനപക്ഷ സംരക്ഷകര്‍
ന്യൂനപക്ഷ സംരക്ഷരെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ന്യൂനപക്ഷ പീഡകരായി മാറിയിരിക്കുകയാണെന്ന് ഖാദര്‍ പറയുന്നു.

എല്ലാം പ്രതിഫലിക്കും
ഇടതു പക്ഷത്തിന്റെ ഒന്നര വര്‍ഷത്തെ കേരളത്തിലെ ഭരണവും ബിജെപി സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ ഭരണവും വേങ്ങര തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ലക്ഷ്യം ഇതാണ്
വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും പൂര്ത്തികരണുമായിരിക്കും തന്റെ മുന്നിലുള്ള ലക്ഷ്യമെന്ന് ഖാദര്‍ വ്യക്തമാക്കുന്നു.

ഇടതുപക്ഷത്തിന്റെ കപടത
ഇടതുപക്ഷത്തിന്റെ കപടമുഖത്തിന് തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്ന് ഖാദര്‍ പറയുന്നു. ഇക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം.

വാര്‍ത്തകള്‍ തള്ളി
തന്നെ സ്ഥാനാര്‍ഥിയാക്കിയതില്‍ യൂത്ത് ലീഗിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ ഖാദര്‍ തള്ളി. മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തയാണതെന്നും താഴേതട്ടുമുതല്‍ മികച്ച പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം. യുവാക്കളുടെ പിന്തുണയാണ് കൂടുതലുളളതെന്നും ഖാദര്‍ പറയുന്നു.

അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം
ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് വേങ്ങര തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ലീഗ് കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഖാദറിനു പുറമെ കെപിഎ മജീദിന്റെ പേരും പരിഗണണനയിലുണ്ടായിരുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications