'ആശയ ദാരിദ്ര്യമുള്ളവർ സംവാദങ്ങളെ ഭയപ്പെടും;കെഎൻഎ ഖാദർ ആശയപരമായി ഉറപ്പുള്ളവൻ';എംടി രമേശ്
കൊച്ചി; മുസ്ലീം ലീഗ് നേതാവ് കെഎൻഎ ഖാദർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് ബി ജെ പി നേതാവ് എംടി രമേശ്.കേസരി ഒരു മാധ്യമ സ്ഥാപനമാണ്. മാധ്യമ സ്ഥാപനങ്ങളുടെ പ്രധാന ധർമ്മങ്ങളിലൊന്ന് ജനാധിപത്യത്തിന്റെ സംവദ വേദികളാവുകയെന്നത്, വിവിധ ആശയങ്ങൾ അവിടെ തമ്മിൽ ആശയപരമായി കോർക്കുമ്പോഴാണ് പുതിയ ആശയധാരകൾ സൃഷ്ടിക്കപ്പെടുന്നത്.ആശയ ദാരിദ്ര്യമുള്ളവർ സംവാദങ്ങളെ ഭയപ്പെടും, രമേശ് പറഞ്ഞു.
'സ്വന്തം ആദർശത്തിൽ സംശയമുള്ളവർ മറ്റ് പ്രത്യയശാസ്ത്രങ്ങളെ കേൾക്കാൻ പോലും ഭയപ്പെടും.കെ.എൻ.എ ഖാദർ പറയാനും കേൾക്കാനും കെൽപ്പുള്ളവനാണ്. ആദർശപരമായി ഉറപ്പുള്ളവനാണ്',രമേശ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കെ എൻ എ ഖാദറിന് സങ്കി ചാപ്പകുത്തി ക്രൂശിക്കുന്ന സാംസ്കാരിക കേരളത്തിന് ഇതെന്തുപറ്റി ? അറിയാനും അറിയിക്കാനും പ്രചരിപ്പിയ്ക്കാനും സ്വാതന്ത്ര്യമുള്ള സംവാദ സൗഹൃദ കേരളത്തിന് ഇതെന്തുപറ്റി ? ഏതു വേദിയയിൽ എന്നതല്ല എന്തുപറയുന്നുവെന്നതല്ലെ പ്രധാനം ?
ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിലും മാസികയിലും എഴുതുന്ന കേരളത്തിലെ സാംസ്കാരിക നായകന്മാരും രാഷ്ട്രീയക്കാരും അവരുടെ ആശയധാര പിൻപറ്റുന്നവരാണോ ? ഒരിക്കൽകൂടി പറയട്ടെ ഏതു പ്രസ്ഥാനമെന്നതോ ഏതു വേദിയെന്നതോ അല്ല എന്തുപറയുന്നുവെന്നതാണ് പ്രശ്നം ? മാർക്സിയൻ ആചാര്യനായ ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടും ആർഎസ്എസ്സ് ആചാര്യനായിരുന്ന പി.പരമേശ്വരനും ഒരേ വേദിയിൽ എത്രയേറെ സംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. പരസ്പരം സംവദിക്കുന്ന തുറസ്സല്ലെ ജനാധിപത്യം. ആശയപരമായി ഉറപ്പുള്ളവർക്ക് അത് ഏതുവേദിയിലും ഉറച്ച് പറയാൻ സാധിക്കണം.
സോളിഡാരിറ്റിയുടെയും ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വേദിയിൽ പങ്കെടുത്ത് ഭാരതീയ ജനതാ പാർട്ടിയുടെ ആശയം വ്യക്തതയോടെ അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ഒന്നും എന്റെ പ്രസ്ഥാനം എന്നെ വിലക്കിയിട്ടില്ല.കേസരി ഒരു മാധ്യമ സ്ഥാപനമാണ്.മാധ്യമസ്ഥാപനങ്ങളുടെ പ്രധാന ധർമ്മങ്ങളിലൊന്ന് ജനാധിപത്യത്തിന്റെ സംവദ വേദികളാവുകയെന്നത്, വിവിധ ആശയങ്ങൾ അവിടെ തമ്മിൽ ആശയപരമായി കോർക്കുമ്പോഴാണ് പുതിയ ആശയധാരകൾ സൃഷ്ടിക്കപ്പെടുന്നത്.ആശയ ദാരിദ്ര്യമുള്ളവർ സംവാദങ്ങളെ ഭയപ്പെടും.
സ്വന്തം ആദർശത്തിൽ സംശയമുള്ളവർ മറ്റ് പ്രത്യയശാസ്ത്രങ്ങളെ കേൾക്കാൻ പോലും ഭയപ്പെടും.കെ.എൻ.എ ഖാദർ പറയാനും കേൾക്കാനും കെൽപ്പുള്ളവനാണ്. ആദർശപരമായി ഉറപ്പുള്ളവനാണ്. ജെ നന്ദകുമാർ ബുദ്ധനെ കുറിച്ചാണ് സംസാരിച്ചത് ബുദ്ധൻ വെറുക്കപ്പെടേണ്ടവൻ അല്ലാത്തതുകൊണ്ട് ആ പ്രസംഗം ഖാദറിന് രസിച്ചു.
കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം
പലമതസാരവുമേകമെന്ന ശ്രീനാരായണ ദർശനമാണ് ഖാദർ കേസരിയുടെ വേദിയിൽ സംസാരിച്ചത്. സംശയമുള്ളവർക്ക് കേൾക്കാം. എന്നിട്ടും ക്രൂശിക്കാനാണ് ഭാവമെങ്കിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആശയ സംവാദങ്ങൾക്കും സംരക്ഷണമൊരുക്കാൻ പൊതുസമൂഹം ഒന്നിച്ചിറങ്ങേണ്ടിയിരിക്കുന്നു.
-
ഗൾഫിൽ സിബിഎസ്ഇ പരീക്ഷകൾ മുടങ്ങി; വിദ്യാർത്ഥികൾ ആശങ്കയിൽ! -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ്












Click it and Unblock the Notifications