'ഗവർണ്ണറുടെ പത്രസമ്മേളനം മല എലിയെ പ്രസവിച്ച പോലെയായി, വധശ്രമം ഉണ്ടായെന്ന് വിശ്വസിക്കുന്നില്ല'; കെഎൻഎ ഖാദർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎൻഎ ഖാദർ.ഗവർണ്ണറുടെ പത്രസമ്മേളനം മല എലിയെ പ്രസവിച്ച പോലെയായെന്ന് ഖാദർ പരിഹസിച്ചു. ഗവർണർ പുറത്തുവിട്ട ചരിത്ര കോൺഗ്രസിലെ വീഡിയോ കണ്ടാൽ അദ്ദേഹത്തിനെതിരെ ഒരു വധശ്രമവും ഗൂഢാലോചനയും ഉണ്ടായിരുന്നുവെന്ന് വിശ്വാസിക്കാനാവുന്നില്ല.അതിശയോക്തി നിറഞ്ഞ ഒരു ആരോപണമാണിത്. കണ്ണൂരിലെ യൂത്ത് കോൺഗ്രസ്സുകാർ, വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന ആരോപണം പോലെ ഒന്നാണ് ഈ വധശ്രമ ആരോപണം. രണ്ടും ആ നിലയ്ക്ക് കാണാൻ കഴിയില്ല.സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളോടൊ, ബന്ധു നിയമനങ്ങളോടൊ,അനർഹരെ നിയമിക്കുന്നതിനോടൊ ഒരിക്കലും യോജിക്കാൻ കഴിയില്ല.അതെ സമയം ഗവർണ്ണർമാർ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളോട് ഈ വിധം ഏറ്റുമുട്ടുന്നത് നല്ല കീഴ് വഴക്കം അല്ലെന്നും കെഎൻഎ ഖാദർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഗവർണ്ണറുടെ പത്രസമ്മേളനം മല എലിയെ പ്രസവിച്ച പോലെയായി.എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന മട്ടിൽ ഈ പത്ര സമ്മേളനത്തിനു പരസ്യം നൽകിയതും മീഡിയ തന്നെ.സർവ്വകലാശാല, ലോകായുക്ത ബില്ലുകളിൽ അദ്ദേഹം ഒപ്പിടാൻ തയ്യാറില്ലന്നു നേരത്തെ വ്യക്തമാക്കിയതാണല്ലൊ.ആ രണ്ടു ബില്ലുകൾ പാസ്സാക്കുന്നതിനെ പ്രതിപക്ഷം ശക്തമായി എതിർത്തു പോന്നിട്ടുള്ളതാണ്.ഗവർണ്ണർ അവയിൽ ഒപ്പു വെക്കരുതെന്ന നിലപാടിനു മാറ്റമില്ല.

2019ലെ കണ്ണൂർ ചരിത്ര കോൺഗ്രസ്സിൽ ചില ബഹളങ്ങളും പ്രതിഷേധവുമൊക്കെ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അതിന്റെ നേർചിത്രം വീഡിയോ പ്രദർശനം വഴി ഇപ്പോൾ കണ്ടു. അദ്ദേഹത്തിനെതിരെ ഒരു വധശ്രമവും ഗൂഢാലോചനയും ഉണ്ടായിരുന്നുവെന്ന് വിശ്വാസിക്കാനാവുന്നില്ല.അതിശയോക്തി നിറഞ്ഞ ഒരു ആരോപണമാണിത്. പ്രത്യക്ഷത്തിൽ അങ്ങിനെ തോന്നിയില്ല.ഇർഫാൻ ഹബീബ്, വിസി എന്നിവർ ആ സമയത്ത് വേദിയിൽ അകാരണമായി ഉലാത്തുന്നത് എന്തിനാണെന്ന് മാത്രം മനസ്സിലായില്ല.അവർ ശാന്തരായി അവരവരുടെ സീറ്റുകളിൽ ഇരിക്കേണ്ടതായിരുന്നു.

സദസ്സിലെ ബഹളവും ഒഴിവാക്കാമായിരുന്നു.രാഗേഷ് താഴെ ഇറങ്ങി പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചതായിട്ടാണ് തോന്നിയത്.സുരക്ഷ നൽകാൻ ആവശ്യാനുസരണം പോലീസ് ഉണ്ടായിരുന്നുവല്ലോ. സർക്കാരും ഗവർണ്ണറും തമ്മിൽ കൈമാറിയ കത്തുകൾ പുറത്തു വിടത്തക്ക പ്രാധാന്യം ഉള്ളവയല്ല. അദ്ദേഹം എന്തായാലും അന്വേഷണം ആവശ്യപ്പെട്ട് കണ്ടില്ല. പത്രക്കാരോട് അന്വേഷണം നടത്താൻ പറയുന്നത് കേട്ടു. അതിൽ എന്ത് അർഥമാണുള്ളത്.തമാശയായി തോന്നി.

കണ്ണൂരിലെ യൂത്ത് കോൺഗ്രസ്സുകാർ, വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന ആരോപണം പോലെ ഒന്നാണ് ഈ വധശ്രമ ആരോപണവും. രണ്ടും ആ നിലയ്ക്ക് കാണാൻ കഴിയില്ല.അല്ലെങ്കിലും ഇർഫാൻ ഹബീബിനു ചേർന്ന പണിയാണ് അതെന്നു തോന്നുന്നില്ല. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളോടൊ, ബന്ധു നിയമനങ്ങളോടൊ,അനർഹരെ നിയമിക്കുന്നതിനോടൊ ഒരിക്കലും യോജിക്കാൻ കഴിയില്ല.അതെ സമയം ഗവർണ്ണർമാർ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളോട് ഈ വിധം ഏറ്റുമുട്ടുന്നത് നല്ല കീഴ് വഴക്കം അല്ല.സർക്കാർ മാറി വരുമല്ലോ.

സഹകരണം രണ്ട് കൂട്ടർക്കും ആവശ്യമുള്ളതാണ്. ഗവർണ്ണർ ഒരക്ഷരം പരസ്യമായി പ്രതികരിക്കാതെ, ആ രണ്ട് ബില്ലുകളോട് വിയോജിച്ച് ഒപ്പിടാതെ മാറ്റിവെച്ചുവെങ്കിൽ കൂടുതൽ നന്നായേനെ. ഗവർണ്ണർ പദവി അല്ലെങ്കിലും ആവശ്യമായ ഒന്ന് അല്ലെന്ന് ഞാൻ മുമ്പ് എഴുതിയതാണ്.അത് ഇപ്പോഴത്തെ സംഭവങ്ങൾ കൊണ്ട് അല്ല.ആ പദവി നിലവിൽ വന്ന സാഹചര്യം ഇപ്പോൾ ഇല്ല.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications