കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം മതം നിഷ്കര്‍ഷിക്കുന്നില്ല: എംഇഎസിന് പിന്തുണയേറുന്നു

Google Oneindia Malayalam News

കോഴിക്കോട്: അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള എംഇഎസ് കോളേജിലെ സര്‍ക്കുലറിന് പിന്തുണയുമായി കേരള നദുവത്തുല്‍ മുജാഹിദ്ദീന്‍. സ്ത്രീകള്‍ മുഖം മറക്കണമെന്ന് ഇസ്ലാം മതം നിഷ്കർഷിക്കുന്നില്ല. ഇപ്പോഴത്തേത് അനാവശ്യ വിവാദമാണെന്നും നദുവത്തുല്‍ മുജാഹിദ്ദിന്‍ പ്രസിഡണ്ട് ടി പി അബ്ദുള്ള കോയ മദനി പറഞ്ഞു.

<strong>നൂറ് കണക്കിന് വൈറസില്‍ നിന്ന് സംരക്ഷിക്കുന്ന ബുര്‍ഖ നിരോധിക്കണോ: ബുര്‍ഖയില്‍ മറയില്ലാത്ത ട്രോളുകള്‍</strong>നൂറ് കണക്കിന് വൈറസില്‍ നിന്ന് സംരക്ഷിക്കുന്ന ബുര്‍ഖ നിരോധിക്കണോ: ബുര്‍ഖയില്‍ മറയില്ലാത്ത ട്രോളുകള്‍

ഹജ്ജ് കർമ്മം നടത്തുമ്പോൾ പോലും സ്ത്രീകൾ മുഖം മറക്കാറക്കരുതെന്നാണ് ഇസ്ലാമിക നിയമമെന്നും ടി പി അബ്ദൂള്ള കോയ മദനി കൂട്ടിച്ചേർത്തു. വിഷയത്തില്‍ എംഇഎസിന് പിന്തുണയുമായി മന്ത്രി കെ ടി ജലീലൂം രംഗത്ത് എത്തിയിട്ടുണ്ട്.

<strong> 2021 ല്‍ കേരളം പിടിക്കാന്‍ വന്‍ പദ്ധതികളുമായി ബിജെപി: കെ സുരേന്ദ്രന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക്</strong> 2021 ല്‍ കേരളം പിടിക്കാന്‍ വന്‍ പദ്ധതികളുമായി ബിജെപി: കെ സുരേന്ദ്രന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക്

ഹജ് ചെയ്യുമ്പോഴും നിസ്കരിക്കുമ്പോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുമുണ്ട്. ഇങ്ങനെയെല്ലാമായിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.

burqa

അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസിന് കീഴിലുള്ള കോളേജുകളില്‍ ബുര്‍ഖ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

English summary
knm supports mes on veil prohibition circular
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X