കണ്ണൂരേക്ക് വെറും ഏഴരമണിക്കൂർ?, 6 സ്റ്റോപ്പുകൾ, ടിക്കറ്റ് നിരക്ക് ഇങ്ങനെ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!
തിരുവനന്തപുരം: കേരളം കാത്തു കാത്തിരുന്നു വന്ദേഭാരത് എക്‌സ്പ്രസ് സംസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ഇന്ന് രാവിലെ 11.40 ഓടെ പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ എത്തി. ഈ മാസം തന്നെ പരീക്ഷണ ഓട്ടം നടത്തി 25ന് പ്രധാനമന്ത്ര് തിരുവനന്തപുരത്ത് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നിന്ന് ഷോര്‍ണൂര്‍ വരെ പരീക്ഷണ ഓട്ടം നടത്തും. ഇതിന് ശേഷമാണ് കണ്ണൂരേക്ക് സര്‍വീസ് നടത്തുക.
തിരുവനന്തപുരത്ത് നിന്ന് വിടുന്ന ട്രെയിന്‍ ഏഴര മണിക്കൂര്‍ കൊണ്ട് കണ്ണൂരേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചിന് മുമ്പ് പുറപ്പെട്ടില്ലെങ്കില്‍ മറ്റ് ട്രെയിനുകള്‍ വന്ദേഭാരതിന വേണ്ടി വഴിയില്‍ പിടിച്ചിടേണ്ടിവരും. അതുകൊണ്ട് അതിരാവിലെ പുറപ്പെട്ട് രാത്രിയോടെ തലസ്ഥാനത്തേക്ക് മടങ്ങി എത്തുന്ന തരത്തിലായിരിക്കും വന്ദേഭാരത് സര്‍വീസ് നടത്തുക.

തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്. ഇനി ഭാവിയില്‍ കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ എട്ട് കോച്ചായിരുന്നു നിശ്ചയിച്ചതെങ്കില്‍ 16 കോച്ചുകളാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്.
വന്ദേഭാരതില്‍ രണ്ട് ക്ലാസുകളാണ് ഉണ്ടായിരിക്കുക. ചെയര്‍ കാര്‍, എക്കണോമി എന്നിങ്ങനെയാണ് ക്ലാസുകള്‍. തിരുവനന്തപുരത്ത് കണ്ണൂരേക്ക് 1400 രൂപ ചെയര്‍കാറിന് വേണ്ടി വന്നേക്കുമെന്നാണ് സൂചന. എക്കണോമി ക്ലാസിന് 2500 രൂപയോളം വേണ്ടി വരുമമെന്നും കരുതുന്നു. എന്നാല്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തേിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിന് മുമ്പായി പുറപ്പെടുന്ന രീതിയുള്ള സമയക്രമമാണ് പരിഗണിക്കുന്നത്.
അതേസമയം, കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് നിയന്ത്രിക്കുക തിരുവനന്തപുരം ഡിവിഷനാണ്. തിരുവനന്തപുരത്തും കായംകുളത്തിനുമിടയില്‍ 100 കിലോ മീറ്റര്‍ വേഗത്തിലാണ് പോകാന്‍ സാധിക്കുക. കോട്ടയം വഴി പോകുന്ന വന്ദേഭാരതിന് കായംകുളം മുതല്‍ എറണാകുളം വരെ 90 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ.
എറണാകുളം- ഷോര്‍ണൂര്‍ റൂട്ടില്‍ 80 കിലോ മീറ്റര്‍ വേഗതയിലും ഷോര്‍ണൂര്‍ പിന്നിട്ടാല്‍ 100 മുതല്‍ 110 കിലോ മീറ്റര്‍ വേഗതയിലും സഞ്ചരിക്കാം. വെറും 52 സെക്കന്റിന്‍ 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്ക് 500 കിലോ മീറ്ററാണ് ദൂരം.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസുകള്‍ യാത്ര പൂര്‍ത്തിയാക്കാനെടുക്കുന്ന സമയവും കേരളത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന വേഗവും കണക്കാക്കമ്പോള്‍, ഈ ദൂരം പിന്നിടാന്‍ ആറര മണിക്കൂറിനുള്ളില്‍ എത്താനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നാല്‍ പരീക്ഷണ ഓട്ടം നടത്തിയാല്‍ മാത്രമേ ഇതേ കുറിച്ച് വ്യക്തത വരുകയുള്ളൂ.












Click it and Unblock the Notifications