Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം; രണ്ട് സെക്കന്റ് നീണ്ടുനിന്നു, കാരണം ഇതാണ്

തൃശൂര്‍: തൃശൂരില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം. വരന്തരപ്പിള്ളി ആമ്പല്ലൂര്‍ മേഖലയില്‍ നിന്നാണ് മുഴക്കമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇവിടെ മുഴക്കമുണ്ടാകുന്നത്. രണ്ട് സെക്കന്റോളമാണ് മുഴുക്കം കേട്ടത്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും മുഴക്കം കേട്ടിരുന്നു.

കഴിഞ്ഞ മാസം കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മുഴക്കം കേട്ടിരുന്നു. ഇത് പ്രദേശ വാസികളെ ഭീതിയിലാക്കിയിരുന്നു. നെടുംകുന്നം, കറുകച്ചാല്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് രാത്രിയില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം ഉണ്ടായത്. രാത്രി 9.55 ഓടെയായിരുന്നു സംഭവം. ഇടിമുഴക്കത്തിന് സമാനമായി സെക്കന്റുകള്‍ നീണ്ടു നിന്ന മുഴക്കമാണ് കേട്ടത്.

thrissur

ഈ സമയത്ത് കാലിന് ചെറിയ തരിപ്പ് അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങിയപ്പോഴാണ് നാട്ടുകാര്‍ പരിഭ്രാന്തരായത്. ഭൂമികുലുക്കമാണെന്നാണ് പലരും കരുതിയത്. ഇതോടെ ആളുകള്‍ പലരും പുറത്തേക്കോടി. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിരവധി പേര്‍ ഇതേ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രംഗത്തെത്തിയിരുന്നു. പ്രസ്താവനയിലൂടെയാണ് ദുരന്ത നിവാരണ അതോറിറ്റി ഇതേ കുറിച്ച് പ്രതികരിച്ചത്. ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും കേള്‍ക്കുന്നതെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്.

വിശദീകരണ കുറിപ്പ് ഇങ്ങനെ

കേരളത്തിലെ കാസര്‍ഗോഡ്, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ വിവിധ സമയങ്ങളിലില്‍ ചെറിയ തോതിലുള്ള വിറയല്‍ അനുഭവപ്പെടുന്നതായും ഭൂമിക്കടിയില്‍ നിന്ന് മുഴക്കത്തിലുള്ള ശബ്ദം കേള്‍ക്കുന്നതായും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും കേള്‍ക്കുന്നത്.

ചെറിയ അളവില്‍ ഉണ്ടാകുന്ന മര്‍ദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ വിരളം ആണ്. ചെറിയ തോതിലുള്ള ചലനങ്ങള്‍ ആയതിനാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി യുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡല്‍ഹി ആസ്ഥാനമായിട്ടുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി യുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുകയാണ്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+