വണ്ടിയിൽ പെട്രോളുണ്ടെന്ന് ഉറപ്പാക്കിക്കൊളളൂ, നാളെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ തുറക്കില്ല, കാരണമറിയാം
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന് വണ്ടിയുമെടുത്ത് ഇറങ്ങുന്നവര്‍ ആവശ്യത്തിന് പെട്രോള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കാരണം പുതുവര്‍ഷത്തലേന്ന് ആയ ഞായറാഴ്ച രാത്രി സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ തുറക്കില്ല. 31ന് രാത്രി 8 മണി മുതല്‍ ജനുവരി ഒന്ന് രാവിലെ 6 മണി വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിടാനുളള തീരുമാനം. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രൈഡേഴ്‌സ് ഭാരവാഹികള്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തില്‍ വേണമെന്നും അല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നുളള സൂചനയും അസോസിയേഷന്‍ നല്‍കുന്നു.

ഗുണ്ടാ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ വരുന്ന മാര്‍ച്ച് മുതല്‍ രാത്രി 10 മണിക്ക് ശേഷം പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം. സംസ്ഥാനത്ത് ഏകദേശം രണ്ടായിരത്തോളം പെട്രോള്‍ പമ്പുകള്‍ ആണുളളത്. പല ജില്ലകളില്‍ നിന്നും പമ്പുകളില്‍ നിന്ന് നിരന്തരമായി മോഷണവും ഗുണ്ടാ ആക്രമണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
പെട്രോള്‍ ഒഴിച്ചുളള ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പമ്പുകളില്‍ നിന്ന് കുപ്പിയില്‍ ഇന്ധനം നല്‍കുന്നത് സര്‍ക്കാര്‍ നിരോധിച്ചിച്ചുണ്ട്. കുപ്പിയില്‍ പെട്രോള്‍ നല്‍കിയാല്‍ പമ്പുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര ഏജന്‍സികളും നല്‍കിയിട്ടുളളതാണ്. എന്നാല്‍ രാത്രികളില്‍ കുപ്പിയുമായി പെട്രോള്‍ വാങ്ങാന്‍ എത്തുന്നവര്‍ ഇക്കാര്യം മനസ്സിലാക്കാതെ തര്‍ക്കത്തിലേക്കും ആക്രമണത്തിലേക്കും അടക്കം കടക്കുകയാണ് എന്നാണ് അസോസിയേഷന്‍ പറയുന്നത്. ഇത് തടയുന്നതിനായി ആശുപത്രി ജീവനക്കാരുടെ സംരക്ഷണത്തിനായുളള നിയമ നിര്‍മ്മാണത്തിന് സമാനമായ നിയമനിര്‍മ്മാണം വേണം എന്നാണ് സംഘടന ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications