കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും തിരിഞ്ഞുനോക്കിയില്ലെന്ന വാർത്തകൾ തെറ്റ്... രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അഭിഭാഷക മാത്രമല്ല...

മലയാളിയുടെ മനുഷ്യത്വം നഷ്ടപ്പെട്ടെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾക്കെതിരെയാണ് സംഭവത്തിന് ദൃക്സാക്ഷികളായവർ രംഗത്തെത്തിയിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: നഗരമദ്ധ്യത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ യുവാവിനെ ആരും തിരിഞ്ഞുനോക്കിയില്ലെന്ന വാർത്തകൾ തെറ്റെന്ന് ദൃക്സാക്ഷികൾ. മലയാളിയുടെ മനുഷ്യത്വം നഷ്ടപ്പെട്ടെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾക്കെതിരെയാണ് സംഭവത്തിന് ദൃക്സാക്ഷികളായവർ രംഗത്തെത്തിയിരിക്കുന്നത്. മീഡിയവൺ ടിവിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

കോഴിക്കോട് 'ഉദയനാണ് താരം' മോഡൽ മോഷണം! സിനിമയുടെ തിരക്കഥ മോഷ്ടിച്ചു, ഷൂട്ടിങ് മുടങ്ങി...കോഴിക്കോട് 'ഉദയനാണ് താരം' മോഡൽ മോഷണം! സിനിമയുടെ തിരക്കഥ മോഷ്ടിച്ചു, ഷൂട്ടിങ് മുടങ്ങി...

അപകടം സംഭവിച്ച് ഒൻപത് മിനിറ്റിനകം തന്നെ പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകാനായെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൺമുന്നിൽ അപകടം കണ്ടയുടൻ അൽപനേരം പകച്ചുനിന്നെങ്കിലും മിനിറ്റുകൾക്കകം തന്നെ യുവാവിനെ കാറിൽ കയറ്റി. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ അഭിഭാഷക മാത്രമാണ് ഇടപെട്ടതെന്ന വാദവും തെറ്റാണെന്നാണ് ദൃക്സാക്ഷികളുടെ ആരോപണം.

ഒമ്പതു മിനിറ്റിനകം...

ഒമ്പതു മിനിറ്റിനകം...

കെട്ടിടത്തിൽ നിന്നും താഴെ വീണ് പരിക്കേറ്റയാളെ ഒമ്പത് മിനിറ്റിനകം കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അക്കാര്യം മനസിലാകുമെന്നും ഇവർ പറയുന്നു.

ആശുപത്രിയിലേക്ക്...

ആശുപത്രിയിലേക്ക്...

കൺമുന്നിൽ അപകടം കണ്ടപ്പോൾ ആദ്യമെല്ലാവരും പകച്ചുനിന്നു. എന്നാൽ നിമിഷങ്ങൾക്കും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കൊച്ചിയിലെ സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ ജൂഡി ഫെർണാണ്ടസും, ഭർത്താവ് ചാൾസ് ഫെർണാണ്ടസുമാണ് അപകടത്തിൽപ്പെട്ട സജിയെ ആശുപത്രിയിലെത്തിച്ചത്.

ചികിത്സ കിട്ടിയില്ല...

ചികിത്സ കിട്ടിയില്ല...

പരിക്കേറ്റയാളെ ആദ്യമെത്തിച്ചത് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു. എന്നാൽ അവിടെനിന്ന് മതിയായ ചികിത്സ ലഭിച്ചില്ല. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെനിന്നാണ് ചികിത്സ ലഭിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

സിസിടിവി...

സിസിടിവി...

അപകടം കണ്ട് ചിലരെല്ലാം മാറിനിന്നെങ്കിലും അഭിഭാഷക ഒഴികെ മറ്റാരും രക്ഷാപ്രവർത്തനം നടത്തിയില്ലെന്ന പ്രചരണം തെറ്റാണെന്നാണ് ഇവർ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും ഇവർ വ്യക്തമാക്കി. മീഡിയവൺ ടിവിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

 ഞായറാഴ്ച വൈകീട്ട്...

ഞായറാഴ്ച വൈകീട്ട്...

എറണാകുളം പത്മ ജങ്ഷനിൽ ജനുവരി 28 ഞായറാഴ്ച വൈകീട്ടാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭമുണ്ടായത്. ബഹുനില കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും താഴെ വീണ സജിയെ ഒരാൾപോലും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്.

രക്ഷാപ്രവർത്തനം...

രക്ഷാപ്രവർത്തനം...

അതുവഴി എത്തിയ ഹൈക്കോടതി അഭിഭാഷക ര‍ഞ്ജിനിയാണ് പിന്നീട് സജിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചത്. സമീപത്തുണ്ടായിരുന്ന പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും അഭിഭാഷക പറഞ്ഞിരുന്നു.

കാറിൽ കയറ്റി...

കാറിൽ കയറ്റി...

ആശുപത്രിയിൽ വിളിച്ച് ആംബുലൻസ് ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും, പിന്നീട് ഒരു കാറുകാരനെ സംഘടിപ്പിച്ചാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചതെന്നും അഭിഭാഷക പറഞ്ഞിരുന്നു.

 നിയമസഭയിലും...

നിയമസഭയിലും...

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ര‍ഞ്ജിനിയെ മുഖ്യമന്ത്രി അടക്കമുള്ളവർ അഭിനന്ദിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അഭിഭാഷക മാത്രമാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതെന്ന വാർത്ത തെറ്റാണെന്ന് പറഞ്ഞ് ഒരു സംഘം രംഗത്തെത്തിയിരിക്കുന്നത്.

ബന്ധുനിയമനം മുതൽ കണ്ണട വരെ! നേതാക്കളുടെ ക്വട്ടേഷൻ കേസും, പീഡനക്കേസും! സിപിഎം പരുങ്ങിയ വിവാദങ്ങൾബന്ധുനിയമനം മുതൽ കണ്ണട വരെ! നേതാക്കളുടെ ക്വട്ടേഷൻ കേസും, പീഡനക്കേസും! സിപിഎം പരുങ്ങിയ വിവാദങ്ങൾ

ബ്രൂണൈ മന്ത്രിമാരായി മലപ്പുറത്തിന്റെ മകളും മരുമകനും! അതിസമ്പന്ന രാജ്യത്തെ മന്ത്രിമാർ...ബ്രൂണൈ മന്ത്രിമാരായി മലപ്പുറത്തിന്റെ മകളും മരുമകനും! അതിസമ്പന്ന രാജ്യത്തെ മന്ത്രിമാർ...

English summary
kochi accident; a group of people giving more explanations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X