Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട രാത്രി റിമി കാവ്യയെയും ദിലീപിനെയും വിളിച്ചു? അന്ന് പറഞ്ഞതെന്ത്?? നടിമാർ പെടും??

കേസിൽ കാവ്യയ്ക്കും റിമിക്കും കൂടുതൽ റോളുള്ളതായാണ് പോലീസ് സംശയിക്കുന്നത്

കൊച്ചി: പ്രമുഖ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ തീരുന്നില്ല. കേസുമായി ബന്ധപ്പെട്ട് ജനപ്രിയ നായകൻ ദിലീപ് ജയിലിൽ കഴിയുകയാണ്. കൂടുതൽ പ്രമുഖർ കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ചോദ്യം ചെയ്യപ്പെടും എന്ന് സൂചനകളുണ്ട്.

ദിലീപ് ജയിലിൽ, കാവ്യ മാധവൻ 4 മാസം ഗർഭീണി, ചിരിക്കണോ കരയണോ എന്നറിയാതെ താരകുടുംബം.. കരുതലോടെ പോലീസ്!!

ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തു. ഇതിനിടയിലാണ് ഗായികയും നടിയുമായ റിമി ടോമിയിൽ നിന്നും പോലീസ് മൊഴിയെടുത്തു എന്ന് വാർത്ത വരുന്നത്. കേസിൽ കാവ്യയ്ക്കും റിമിക്കും കൂടുതൽ റോളുള്ളതായാണ് പോലീസ് സംശയിക്കുന്നത്. ആ സംശയങ്ങള്‍ക്ക് കാരണങ്ങൾ ഇങ്ങനെ..

റിമി ടോമിയുടെ ഫോൺ കോളുകൾ

റിമി ടോമിയുടെ ഫോൺ കോളുകൾ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രമുഖ ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു എന്നായിരുന്നു വാർത്തകള്‍. ഇക്കാര്യം പോലീസും റിമി ടോമിയും നിഷേധിച്ചിരുന്നു. എന്നാൽ റിമിയുടെ ശബ്ദസാംപിളുകൾ പോലീസ് ഫോൺ ചെയ്ത് ശേഖരിച്ചിട്ടുണ്ട്. റിമി ടോമിയുടെ ചില ഫോൺ വിളി രഹസ്യങ്ങളാണത്രെ ഇതിന് പിന്നിൽ.

അന്ന് റിമി വിളിച്ചിരുന്നു?

അന്ന് റിമി വിളിച്ചിരുന്നു?

ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഒരു ഷൂട്ടിങ് ആവശ്യത്തിന് വരുന്ന വഴി പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട ഇതേ രാത്രിയിൽ റിമി ടോമി ദിലീപിനെ ഫോണിൽ വിളിച്ചിരുന്നു എന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. ദിലീപിനെ മാത്രമല്ല ഭാര്യയായ കാവ്യ മാധവനെയും റിമി ടോമി ഈ ദിവസം രാത്രി വിളിച്ചിരുന്നു എന്നാണ് പറയുന്നത്.

ഇതിലെന്താണ് പ്രശ്നം

ഇതിലെന്താണ് പ്രശ്നം

സിനിമാ ഫീല്‍ഡിലുള്ള ആളുകളാണ് ദിലീപും കാവ്യ മാധവനും ഈ പറയുന്ന റിമി ടോമിയും എല്ലാം. അതുകൊണ്ട് തന്നെ ഒരു ഇവർ തമ്മിൽ ഫോൺ വിളികളുണ്ടായാൽ സംശയിക്കേണ്ട കാര്യമൊന്നും ഇല്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ട ദിവസം റിമി ദിലീപിനെയും കാവ്യയെയും വിളിച്ചതിൽ അസ്വഭാവികതയുണ്ടെന്നാണ് പോലീസ് കരുതുന്നത്.

വിവരം നേരത്തെ അറിഞ്ഞിരുന്നോ

വിവരം നേരത്തെ അറിഞ്ഞിരുന്നോ

ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറം ലോകം അറിയുന്നത് 18ന് രാവിലെ. 18നാണ് താൻ ഇക്കാര്യം അറിഞ്ഞത് എന്ന തരത്തിൽ ദിലീപ് പോലീസിനോട് പറഞ്ഞിട്ടുണ്ടത്രെ. എന്നാൽ 17ന് രാത്രി റിമി ടോമി വിളിച്ചെങ്കിൽ ദിലീപ് ഇക്കാര്യം അറിഞ്ഞിരിക്കില്ലേ എന്നാണ് പോലീസ് സംശയിക്കുന്നത്. അതിന് റിമി ഇക്കാര്യം അറിഞ്ഞിരുന്നോ എന്നാണ് ആദ്യം സ്ഥിരീകരിക്കേണ്ടത്.

റിമി ടോമി വിളിച്ചത് എപ്പോൾ

റിമി ടോമി വിളിച്ചത് എപ്പോൾ

രാത്രി 9 മണിക്കും 11 മണിക്കും ഇടയിലാണ് റിമി ടോമി കാവ്യ മാധവനെ വിളിച്ചത്. അത് പോലെ തന്നെ വൈകിട്ട് അഞ്ചരയ്ക്കും രാത്രി 12.30നും ഇടയിൽ ദീലിപിനെ വിളിച്ചതായി മംഗളം റിപ്പോർട്ട് പറയുന്നു. ഈ ഫോൺ കോളുകളെക്കുറിച്ച് പോലീസ് റിമി ടോമിയോട് ചോദിച്ചിരുന്നത്രെ. എന്നാൽ ഇതിന് തൃപ്തികരമായ മറുപടി കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ടുകള്‍.

ദിലിപ് കുടുങ്ങിയ വഴി

ദിലിപ് കുടുങ്ങിയ വഴി

പതിനെട്ടാം തീയതി ആന്റോ ജോസഫ് വിളിച്ചപ്പോഴാണ് താൻ വിവരം അറിഞ്ഞത് എന്നാണത്രെ പോലീസിനോട് ദിലീപ് പറഞ്ഞത്. ദിലീപ് ഈ ഫോൺ കോളിൽ 12 സെക്കൻഡ് മാത്രമാണ് സംസാരിച്ചത്. ഇത് ദിലീപിനെതിരെ സംശയം തോന്നാൻ പ്രധാനപ്പെട്ട കാരണമായിരുന്നു. മാത്രമല്ല ഈ ദിവസങ്ങളില്‍ ദിലീപിന്റെ പെരുമാറ്റത്തിലും പ്രകടമായ മാറ്റങ്ങളുള്ളതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

പോലീസ് നടത്തിയത് ശബ്ദപരിശോധന

പോലീസ് നടത്തിയത് ശബ്ദപരിശോധന

റിമി ടോമി ദിലീപിനെയും കാവ്യ മാധവനെയും വിളിച്ച് സംസാരിച്ചു എന്ന വിവരം കിട്ടിയതിന് പിന്നാലെയാണ് പോലീസ് റിമി ടോമിയെ വിളിച്ചത്. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപിനെയും കാവ്യയെയും വിളിച്ചത് റിമി തന്നെയാണോ എന്ന് പരിശോധിക്കാൻ വേണ്ടിയാണത്രെ പോലീസ് റിമിയെ വിളിച്ച് സംസാരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കാവ്യ പറഞ്ഞത് പരസ്പരവിരുദ്ധം

കാവ്യ പറഞ്ഞത് പരസ്പരവിരുദ്ധം

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം ഭാര്യയായ കാവ്യ മാധവനിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ദിലീപിന് പിന്നാലെ അന്വേഷണം കാവ്യ മാധവനിലേക്കും കുടുംബത്തിലേക്കും നീളുന്ന പശ്ചാത്തലത്തിലാണ് ഇത്. കഴിഞ്ഞ ദിവസം കാവ്യ മാധവനെ പോലീസ് ആറ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എന്നാൽ കാവ്യയുടെ മൊഴി പരസ്പര വിരുദ്ധമായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.

കാവ്യ ഗർഭിണിയോ?

കാവ്യ ഗർഭിണിയോ?

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്യുമ്പോൾ കാവ്യ ഗർഭിണിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.ആദ്യഘട്ടം ചോദ്യം ചെയ്യൽ നടക്കുമ്പോൾ കാവ്യ മാധവൻ ഗർഭിണിയാണ് എന്ന കാര്യം പോലീസിന് അറിയുമായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ആലുവയിലുള്ള ദിലീപിന്റെ തറവാട്ട് വീട്ടിൽ വെച്ചാണ് പോലീസ് കാവ്യ മാധവന്റെ മൊഴിയെടുത്തത്. ആലുവ പോലീസ് ക്ലബിൽ എത്താൻ കാവ്യ വിസമ്മതിച്ചതിനെ തുടർന്നാണ് ഇത്.

പൾസർ സുനിയെ അറിയില്ല

പൾസർ സുനിയെ അറിയില്ല

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ എന്ന പൾസർ സുനിയെ അറിയില്ല എന്നാണത്രെ കാവ്യ പോലീസിനോട് പറഞ്ഞത്. എന്നാൽ സുനി ഓടിച്ച കാറിൽ കാവ്യ യാത്ര ചെയ്തതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട് എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. കാവ്യയുടെ സിനിമയുടെ സെറ്റിലും പൾസർ സുനി ഉണ്ടായിരുന്നത്രെ.

കാവ്യ കള്ളം പറഞ്ഞോ?

കാവ്യ കള്ളം പറഞ്ഞോ?

പോലീസ് ചോദ്യം ചെയ്യലിനോട് കാവ്യ മാധവൻ സഹകരിച്ചു എന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ അതായിരുന്നോ സത്യം. അല്ല എന്ന് വേണം കരുതാൻ. അന്വേഷണ സംഘത്തോട് കാവ്യ കള്ളം പറഞ്ഞു എന്ന റിപ്പോർട്ടുകളാണ് പിന്നീട് പുറത്ത് വന്നത്. ദിലീപ് കളിച്ച അതേ കളിയാണ് കാവ്യയും പോലീസിന് മുന്നിൽ കളിച്ചത് എന്ന് പറയപ്പെടുന്നു.

ആറ് മണിക്കൂർ ചോദ്യം ചെയ്തു

ആറ് മണിക്കൂർ ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആറ് മണിക്കൂറാണ് കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തത്. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ഇത് വൈകിട്ട് അഞ്ചു മണിക്കാണ് അവസാനിച്ചത്. എന്തൊക്കെയാണ് പോലീസ് കാവ്യ മാധവനോട് ചോദിച്ചത്. അതിന് കാവ്യ നൽകിയ ഉത്തരങ്ങൾ എന്തൊക്കെയാണ്.

പോലീസ് നിർബന്ധം കാരണം?

പോലീസ് നിർബന്ധം കാരണം?

പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് കാവ്യ മാധവൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. ദിലീപിനെതിരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്ന് പോലീസിന് ഉണ്ടായിരുന്നു. പോലീസ് ക്ലബിൽ വരാൻ കാവ്യ വിസമ്മതിച്ചു. ഇതിന് പിന്നാലെ ആലുവയിലുള്ള ദിലീപിന്റെ തറവാട്ടിലെത്തിയാണ് പോലീസ് കാവ്യയെ ചോദ്യം ചെയ്തത്.

മാഡത്തിന് കൈമാറി എന്ന്

മാഡത്തിന് കൈമാറി എന്ന്

കൊച്ചിയിൽ വെച്ച് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പൾസർ സുനിയിൽ നിന്നും കണ്ടെടുക്കാൻ ഇനിയും പോലീസിന് പറ്റിയിട്ടില്ല. ഈ ദൃശ്യങ്ങൾ കിട്ടിയാലേ കേസ് അന്വേഷണം മുന്നോട്ടുപോകൂ എന്നതാണ് സ്ഥിതി. ദൃശ്യങ്ങൾ പെൻ ഡ്രൈവിലാക്കി മാഡത്തിന് നൽകിയെന്ന് പൾസർ സുനി മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മാഡത്തെ തേടി പോലീസ് എത്തിയത്.

ഒന്നും അറിയില്ല എന്ന് കാവ്യ

ഒന്നും അറിയില്ല എന്ന് കാവ്യ

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെയും ഫോണിന്റെയും വിവരങ്ങളാണ് കാവ്യ മാധവനില്‍ നിന്നും അന്വേഷണ സംഘത്തിന് അറിയേണ്ടിയിരുന്നത്. ചോദ്യം ചെയ്യലിനോട് നടി പൂർണമായും സഹകരിച്ചു എങ്കിലും പോലീസിന് വേണ്ട വിവരങ്ങൾ ഒന്നും കിട്ടിയില്ല - എങ്ങനെയുണ്ട്. അതെ, തനിക്ക് ഒന്നും അറിയില്ല എന്നാണത്രേ കാവ്യ പോലീസിനോട് ആവർത്തിച്ചത്.

സുനിയെ അറിയില്ലെന്ന്

സുനിയെ അറിയില്ലെന്ന്

പള്‍സര്‍ സുനിയെപ്പറ്റിയുളള ചോദ്യങ്ങളിലും പൂര്‍ണതയില്ലാത്ത ഉത്തരങ്ങളാണ് കാവ്യ പോലീസിന് നൽകിയത്. കേസില്‍ കാവ്യാ മാധവന്റെ പങ്കിനു വ്യക്തമായ സൂചന ഇല്ലാത്ത സാഹതര്യത്തിൽ ഇതിനപ്പുറം ചെയ്യാൻ തൽക്കാലം പോലീസിനും കഴിയില്ല. എന്നാൽ പൾസർ സുനിയെ അറിയില്ല എന്ന് കാവ്യ മാധവൻ നൽകിയ മൊഴി പൂർണമായും ശരിയല്ല.

പറഞ്ഞത് പരസ്പര വിരുദ്ധമോ?

പറഞ്ഞത് പരസ്പര വിരുദ്ധമോ?

പള്‍സര്‍ സുനിയെ അറിയില്ല എന്നാണ് കാവ്യ മാധവനും പോലീസിനോട് പറഞ്ഞിട്ടുള്ളത്. ദിലീപ് നേരത്തേ പറഞ്ഞതും ഇപ്പോള്‍ ആവര്‍ത്തിക്കുന്നതും ഇതേ കാര്യം തന്നെയാണ്. എന്ന് വെച്ചാൽ ദിലീപും കാവ്യയും പറയുന്നത് ഒരേ കാര്യം തന്നെ. എന്നാൽ രണ്ടുപേരും പറ‍ഞ്ഞതിൽ സത്യമുണ്ടോ. ദീലീപിന് മാത്രമല്ല കാവ്യ മാധവനും സുനിയെ അറിയാം എന്നതാണ് കാര്യം.

സുനിയെ മുമ്പ് കണ്ടിട്ടുണ്ടോ

സുനിയെ മുമ്പ് കണ്ടിട്ടുണ്ടോ

സുനിയെ പത്രത്തില്‍ ചിത്രം കണ്ടിട്ടുള്ള പരിചയം മാത്രമാണെന്നാണത്രെ പറഞ്ഞത്. എന്നാല്‍ പള്‍സര്‍ സുനി കാവ്യ മാധവന്റെ വസ്ത്രവ്യാപാര കേന്ദ്രത്തില്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഈ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ കാവ്യ കുഴങ്ങി എന്നും റിപ്പോർട്ടുണ്ട്.

അടൂരിന്റെ സിനിമാ സെറ്റിൽ

അടൂരിന്റെ സിനിമാ സെറ്റിൽ

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ ദിലീപും കാവ്യ മാധവനും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത് അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ ആണ്. അവിടേയും പള്‍സര്‍ സുനി അടൂരിന്റെ സിനിമ സെറ്റിലും പള്‍സര്‍ സുനി പലതവണ എത്തിയിരുന്നു എന്നാണ് ഇപ്പോള്‍ പോലീസിന് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ കാവ്യ മാധവന്‍ നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല.

പോലീസിന് മുന്നിൽ കരഞ്ഞു

പോലീസിന് മുന്നിൽ കരഞ്ഞു

ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കാവ്യ കരയുകയായിരുന്നത്രെ. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള കക്കനാടുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പിച്ചു എന്നാണ് സുനിയുടെ മൊഴി. ഷോപ്പിലേക്ക് സുനി കയറി പോകുന്ന സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വീണ്ടും ചോദ്യം ചെയ്യുമോ?

വീണ്ടും ചോദ്യം ചെയ്യുമോ?

പോലീസിന്റെ ചോദ്യങ്ങള്‍ക്ക് അറിയില്ല എന്നായിരുന്നുവത്രെ കാവ്യയുടെ മറുപടി. വ്യക്തമായ തെളിവുകളുള്ള കാര്യങ്ങള്‍ക്ക് പോലും തെറ്റായ മറുപടി നല്‍കി എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും ലക്ഷ്യയില്‍ വന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന് ഒറ്റവാക്കില്‍ ഉത്തരം നല്‍കി. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+