കൊച്ചി എയർപോർട്ടിലേക്ക് മെട്രോ വേണ്ട, പകരം റോപ്പ്‌വേ, 2250 കോടി ലാഭിക്കാം'; പുതിയ ആവശ്യം

കൊച്ചി മെട്രോയുടെ മൂന്നാംഘട്ടവുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെ ബദൽ നിർദേശം മുന്നോട്ട് വെച്ച് കാരിയാട് നിവാസികൾ. അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ കൊച്ചി വിമാനത്താവളത്തിലേക്ക് ഒരു 'അർബൻ റോപ്പ്‌വേ' വേണമെന്നാണ് ഇവർ ഉയർത്തുന്നത്. ഇത് സംബന്ധിച്ച് സാങ്കേതിക, സാമ്പത്തിക, പ്രവർത്തന സാധ്യതകൾ വിശദമായി പഠിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 30-35 നിവാസികൾ അടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രി വിഡി സതീശന് നിവേദനം നൽകിയത്.

മെട്രോ പദ്ധതിയേയോ അങ്കമാലിയിലേക്ക് പാത നീട്ടുന്നതിനേയോ ഇവർ എതിർക്കുന്നില്ല.. മറിച്ച് വിമാനത്താവളത്തിലേക്ക് വളരെ എളുപ്പത്തിലുള്ള കണക്ടിവിറ്റി സാധ്യമാക്കണമെന്നാണ് ആവശ്യം. താജ് ഹോട്ടലിന് സമീപത്തോ അല്ലെങ്കിൽ എയർപോർട്ട് റൌണ്ട് എബൌട്ടിന് സമീപത്തോ ആണ് മെട്രോ സ്റ്റേഷൻ വരുന്നതെങ്കിൽ ടെർമിനലിലേക്ക് നേരിട്ടുള്ള പ്രവേശനം സാധ്യമാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

kochiairport-

അത്താണി മുതൽ എയർപോർട്ട് വരെയുള്ള പാതയ്ക്ക് നാല് കിമിയാണ് നീളം. ഒരു റോപ് വേ ഇവിടെ സ്ഥാപിച്ചാൽ കുറഞ്ഞ ചെലവിൽ തന്നെ കണക്ടിവിറ്റി സാധ്യമാകം. മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുൻപ് ആ സാധ്യത പരിശോധിക്കണം', നിവാസിയായ മനോജ് കെ വർഗീസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വാരണാസി അർബൻ റോപ് വേ ഇത്തരത്തിലുള്ള മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. വെറും 600 കോടി ചെലവിലാണ് ഈ റോപ് വേ നിർമ്മിച്ചത്. അതേസമയം മെട്രോയുടെ ഒരു കിമി പാതക്ക് തന്നെ 350 കോടി നിർമ്മാണ ചെലവ് വരുമെന്നും ഇവർ പറയുന്നു.

എയർപോർട്ടിലെ സോളാർ സംവിധാനങ്ങളിലൂടെ ഈ റോപ് വേയ്ക്ക് ആവശ്യമായ ഊർജം കണ്ടെത്താനാകും. ബൊളീവിയയിലും മെക്സിക്കോയിലും ലക്ഷക്കണക്കിന് ആളുകളാണ് പ്രതിദിനം ഇത്തരത്തിലുള്ള അർബൻ റോപ്പ്‌വേ ശൃംഖലകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റോപ് വേ സംവിധാനങ്ങൾ പൊതുഗാതഗത ആവശ്യങ്ങൾക്കായി മികച്ച രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പദ്ധതി ഇവിടെ നടപ്പാക്കുന്നതോടെ 18.09 കിമി പാതയുടെ നീളം 10കിമിയായി കുറക്കാനാകും. മാത്രമല്ല എയർപോർട്ട് കണക്ടിവിറ്റി തടസപ്പെടുകയും ചെയ്യില്ല. അത്താണിയിൽ നിന്നും ദേശീയപാതയിലൂടെ തന്നെ അങ്കമാലിയിലേക്ക് പോകാനും സാധിക്കും', മനോജ് പറഞ്ഞു. റോപ് വേ നടപ്പാക്കുന്നതോടെ സർക്കാരിന് കുറഞ്ഞത് 2250 കോടി ലഭിക്കാനകുമെന്നും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ എയർപോർട്ടിനായി ഭൂമിയേറ്റെടുത്തപ്പോൾ അവണവക്കോഡിലുള്ള പലർക്കും തങ്ങളുടെ ഭൂമി നഷ്ടമായി. ചിലർ കാരിയാടിലേക്ക് താമസം മാറി. വികസനത്തെ എതിർക്കുകയല്ല, മറിച്ച് എത്രനാൾ ഇങ്ങനെ വികസനത്തിന് വേണ്ടി ജനങ്ങൾ സഹിക്കണം. കരിയാട് എയർപോർട്ട് ഇടനാഴിയിൽ നടപ്പാക്കാനൊരുങ്ങുന്ന ഏതൊരു വികസവും വീണ്ടും നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കും', മനോജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+