Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി വിമാനത്താവളം 4 ദിവസം കഴിഞ്ഞാലും തുറക്കില്ല; ഈ മാസം 26 വരെ അടച്ചിടും

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ആഗസ്ത് 26 ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവെച്ചു. ശനി വരെ നാലു ദിവസം വിമാനത്താവളം അടച്ചിടാനാണു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ തുറക്കുന്നത് അിതിലും വൈകുമെന്നാണ് കരുതുന്നത്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ ചെങ്ങൽ തോട്ടിലൂടെയുള്ള ജലമൊഴുക്കു കൂടിയതോടെയാണു വിമാനത്താവളത്തിന്റഎ റൺവെ ഉൾപ്പെടെയുള്ള ഓപ്പറേഷൻ ഏരിയ മുങ്ങിയത്.

നാലും അഞ്ചും അടി വരെ ഉയർന്ന വെള്ളം ഒഴുക്കിക്കളയാനായി റൺവേയുടെ പടിഞ്ഞാറു ഭാഗത്തെ മതിൽ പൊളിച്ചു. ടെർമിനലിന്റെ പ്രവേശന ഭാഗത്തുവരെ വെള്ളമെത്തിയിരിക്കുകയാണ്. കാർ പാർക്കിങ് ഏരിയായും പ്രധാന സൗരോർജ പ്ലാന്റും വെള്ളത്തിൽ മുങ്ങിയ നിലയിലാണ് ഇപ്പോഴുള്ളത്. റൺവേയുടെ തെക്കുവശത്തെ മതിൽ മൂന്നു ഭാഗങ്ങളിലായി ഇടിഞ്ഞതോടെ വെള്ളം ഇരമ്പിപ്പാഞ്ഞ് റൺവേയിലെത്തുകായിരുന്നു.

Kochi airport

കൊച്ചിയിൽ നിന്നും പുറപ്പെടേണ്ട ഹജ്ജ് തീർഥാടകരുടെ വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും ഇവിടെ നിന്നാകും യാത്ര ആരംഭിക്കുകയെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി കെഎസ്ആർടിസി തിരുവനന്തപുരം, നെടുമ്പാശേരി എയർപോർട്ടുകൾ ബന്ധപ്പെടുത്തി സ്പെഷ്യൽ സർവ്വീസുകളും ആരംഭിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറും ഇടുക്കി-ചെറുതോണി അണക്കെട്ടും തുറന്ന സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിട്ടത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

Recommended Video

cmsvideo
    ഹെലികോപ്റ്റര്‍ പൂർണ്ണ ഗർഭിണിയായ സ്ത്രീയെ രക്ഷിച്ചു | Oneindia Malayalam

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+