കൊച്ചി വിമാനത്താവളത്തിൽ രണ്ടാമതൊരു റണ്‍വേ കൂടി? വരുന്നത് ചില്ലറ വികസനമല്ല..വമ്പൻ പദ്ധതികൾ
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വികസനക്കുതിപ്പിന് വഴിയൊരുങ്ങുന്നു. ആഗോള-ദേശീയ വ്യോമയാന രംഗത്ത് വൻ വളർച്ച ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങളായിരിക്കും അടുത്ത 25 വർഷത്തിനുള്ളിൽ നടപ്പാക്കുക. ഇതിനുവേണ്ടിയുള്ള വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് സിയാൽ.
എയർപോർട്ടിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന രണ്ടാമത്തെ റണ്‍വേയുടെ അലൈൻമെൻ്റ്, റണ്‍വേയുടെ നീളം, നിലവിലുള്ള റണ്‍വേയിൽ നിന്നുള്ള അകലം എന്നിവ സിയാൽ പഠനവിധേയമാക്കും. കൂടാതെ ടാക്സി നെറ്റ്വർ്ക്, റണ്‍വേ ക്രോസിംഗ് ലൊക്കേഷൻ, ഓവുചാലുകൾ, അധിക ഏപ്രണ്‍ (വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം, ടെർമിനൽ ലൊക്കേഷൻ , ഇതിന് ആവശ്യമായ ഭൂമി കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളും വിശദമായി പരിശോധിക്കും.

അടുത്ത 25 വർഷത്തേക്കുള്ള വ്യോമയാന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന തരത്തിലാണ് പഠനം നടത്തുകയെന്ന് സിയാൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. 'വിശദമായ പഠനത്തിനായി കണ്‍സൾട്ടൻ്റിനെ നിയമിച്ചിട്ടുണ്ട്. ചരിത്രപരമായ വ്യോമയാന ആവശ്യകത, യാത്രക്കാരുടെ തിരക്ക്, എയർലൈൻസ്, ലക്ഷ്യസ്ഥാനങ്ങൾ, എയർക്രാഫ്റ്റ് ഫ്ലീറ്റ് മിക്സ്, കാർഗോ പ്രവർത്തനങ്ങൾ തുടങ്ങിയ കാരങ്ങളായിരിക്കും അവർ പഠിക്കുക', അദ്ദേഹം പറഞ്ഞു. സിയാലുമായി മത്സരമുള്ള മറ്റ് എയർപോർട്ടുകൾ, വിനോദസഞ്ചാര സാധ്യതകൾ, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, മറ്റ് ഗതാഗത സൌകര്യങ്ങൾ എന്നിവയും പഠനവിധേയമാക്കും.
പഠനത്തിനായി ജാക്കബ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവെറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്. നടപടികൾ കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അടുത്ത 10 മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി കമ്പനി റിപ്പോർട്ട് സമർപ്പിക്കും. ഉപരിതല ഗതാഗത സാധ്യതകളാണ് പഠനവിധേയമാക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന്. സ്വകാര്യ വാഹനങ്ങൾ, ടാക്സി, ബസുകൾ, റെയിൽ സംവിധാനം, മറ്റ് സൌകര്യങ്ങൾ, ഭാവി റോഡ് സൌകര്യങ്ങൾ, റെയിൽ ഓഗ്മെൻ്റേഷൻ, പുതിയ സ്റ്റേഷനുകൾ, മെട്രോ കണക്ടിവിറ്റി, ജലഗതാഗത സൌകര്യങ്ങൾ, നഗര ഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം കണ്‍സൾട്ടൻസി പരിശോധിക്കും.
എയർപോർട്ടിൻ്റെ ശേഷി വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സിയാൽ. 6 ലക്ഷം സ്ക്വയർ ഫീറ്റായാണ് അന്ത്രാഷ്ട്ര ടെർമിനൽ വികസിപ്പിക്കുന്നത്. ഇതിൻ്റെ ഫൌണ്ടേഷൻ പ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു. 2029 ഓടെ പ്രവൃത്തികളോടെ പണികൾ പൂഡത്തിയാക്കാനാണ് ലകഷ്യം വെയ്ക്കുന്നത്. അന്താരാഷ്ട്ര ഏപ്രണ്‍ ഏകദേശം 11 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വികസിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications
