താര ബാഡ്മിന്റന്‍ ശനിയാഴ്ച തുടക്കമാകും
കൊച്ചി: സിബിഎല്‍ സെലിബ്രിറ്റി ബാറ്റ്മിന്റന്‍ ലീഗിന്റെ പ്രഥമ മല്‍സരത്തിനുള്ള തിരശ്ശില എറണാകുളത്തു കടവന്ത്രയിലുള്ള രാജീവ് ഗാന്ധി (റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍) ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചു സെപ്റ്റംബര്‍ 24 ശനിയാഴ്ച കാലത്തു 9 മണിയോടെ ഉയരുകയാണ്. സിബിഎല്‍ ഈ വര്‍ഷം സൗത്ത് ഇന്ത്യയിലെ 4 ടീമുകളായ അമ്മ കേരള റോയസ്, ചെന്നൈ റോക്കേര്‍സ്, കര്‍ണാടക ആല്‍പ്സ്, ടോളിവുഡ് തണ്ടേഴ്സ് എന്നിവരാണ് പങ്കെടുക്കുന്നത്.
കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വച്ചാണ് ലീഗ് മല്‍സരങ്ങള്‍ നടക്കുക. ഫൈനല്‍ മത്സരം നവംബര്‍ 12 നു മലേഷ്യയില്‍ വെച്ച് നടക്കും. ഓരോ ടീമിനും 5 മത്സരങ്ങളാണ് ഉണ്ടാകുക. 3 മെന്‍സ് ഡബിള്‍സ്, 1 വിമന്‍സ് ഡബിള്‍സ്, 1 മിക്സഡ് ഡബിള്‍സ് എന്ന രീതിയില്‍ ആണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. കാലത്തു 9 മണിക്ക് 4 ടീം ക്യാപ്റ്റന്‍ മാരുടെയും സിബിഎല്‍ അധികാരികളുടെയും പ്രമുഖ താരങ്ങളുടെയും സാന്നിധ്യത്തില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ നടന് ഭരത് മമ്മൂട്ടി ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ രാവിലെ 10 മണിക്ക് പ്രഥമ ലീഗ് മത്സരങ്ങള്‍ ആരംഭിക്കും. പ്രവേശനം സൗജന്യ മാണെങ്കിലും പാസുകളിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. 8. 30 നു സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്കുള്ള പ്രവേശനം ആരംഭിക്കും. 5 മണിയോടെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതേ വേദിയില്‍ നടത്തപ്പെടും.

കേരള ടീം
ചെന്നൈ ആസ്ഥാനമായുള്ള രഞ്ജിത്ത് കരുണാകരന്റെ ഉടമസ്ഥതയിലുള്ള കേരള റോയല്‍സ് എന്ന കമ്പനി യാണ് സിബിഎല്ലിലെ കേരള ടീംന്റെ ഉടമ.

ഇവര്‍ ഇറങ്ങും
മലയാള സിനിമയിലെ പ്രശസ്ത താരങ്ങളായ ജയറാം ( ടീം ക്യാപ്റ്റന്‍ ), കുഞ്ചാക്കോ ബോബന് ( ടീം ഐക്കണ്‍ പ്ലേയര്‍ ), നരേന് (വൈസ് ക്യാപ്റ്റന്‍ ), ബൈജൂ, സൈജു കുറുപ്പ്, അര്ജ്ജുന് നന്ദകുമാര്‍, ശേഖര്‍ മേനോന്, റോണി, രാജീവ് പിള്ള, പാര്‍വ്വതി നമ്പ്യാര്‍, രഞ്ജിനി ഹരിദാസ്, റോസിന് ജോളി എന്നിവരാണ് 'അമ്മ കേരള റോയല്‍സിന്' വേണ്ടി കളിക്കളത്തില്‍ ഇറങ്ങുന്നത് .

മമ്തയും പേര്‍ളി മാണിയും
മമ്ത മോഹന്‍ദാസ് ടീം ബ്രാന്‍ഡ് അംബാസിഡര്‍, പേര്‍ളി മാണി ടീം മോട്ടിവേറ്റര്‍, ഇടവേള ബാബു ടീം മാനേജര്‍, ജോയ് ടി. ആന്റണി ടീം കോച്ച്, വിനീത് കുമാര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കേരള റോയല്‍സ്, മാത്യു ജെയിംസ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ എന്നിവരാണ് അണിയറയില്‍ ടീമിനോടൊപ്പം പ്രവര്‍ത്തിക്കുന്നത്.

ഉദ്ഘാടനം
സെപ്തംബര്‍ 24ന് രാവിലെ 9 മണിക്ക് പ്രശ്സ്ത സിനിമ താരം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും

സൗത്ത് ഇന്ത്യ
സിബിഎല്‍ ഈ വര്‍ഷം സൗത്ത് ഇന്ത്യയിലെ 4 ടീമുകളായ അമ്മ കേരള റോയസ്, ചെന്നൈ റോക്കേര്‍സ്, കര്‍ണാടക ആല്‍പ്സ്, ടോളിവുഡ് തണ്ടേഴ്സ് എന്നിവരാണ് പങ്കെടുക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications