കൊച്ചിയിലേക്കാണോ? ആലുവയിൽ പാലം അടച്ചിടുന്നു..വാഹനങ്ങൾ ഇനി ഇങ്ങനെ പോകണം; 28 മുതൽ 6 വരെ ഗതാഗത നിയന്ത്രണം

അറ്റകുറ്റ പണിക്കായി ആലുവയിലെ മാർത്താണ്ഡവർമ പഴയ പാലം അടയ്ക്കുന്നു. ഒക്ടോബർ 28 മുതൽ നവംബർ 6 വരെ 10 ദിവസത്തേക്കാണ് പുൂർണമായും അടക്കുന്നത്. ഈ സാഹചര്യത്തിൽ ആലുവയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വലിയ ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിയന്ത്രണം ബാധകമായിരിക്കും. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പാലം അടച്ചിടാൻ തീരുമാനിച്ചത്. 26 മുതൽ അടയ്ക്കണമെന്നു ദേശീയപാത അതോറിറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും പൊലീസിനു ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി തീയതി നീട്ടുകയായിരുന്നു.

kochive-

മാർത്താണ്ഡവർമ പാലത്തിൽ സ്പാനുകൾക്കിടയിലെ എക്സ്പാൻഷൻ ജോയിന്റുകളിലാണ് പ്രധാനമായും അറ്റകുറ്റപ്പണി നടത്തുന്നത്. ദിവസവും ആയിരങ്ങൾ കടന്നു പോകുന്ന പാതയാണിത്. സ്കൂളുകൾ അടയ്ക്കുന്ന ഏപ്രിലിലേക്ക് അറ്റക്കുറ്റപ്പണി നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാലം അപകടാവസ്ഥയിലായതിനാൽ ഇനിയും പണി വൈകിപ്പിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

നിയന്ത്രണങ്ങൾ വിശദമായി അറിയാം

തൃശൂർ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക്‌ വരുന്ന ഭാരവാഹനങ്ങൾ (ഗ്യാസ് പെട്രോളിയം ടാങ്കറുകൾ കണ്ടെയ്നർ, ടോറസ് ഉൾപ്പെടെ) ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂർ-പറവൂർ-ചേരാനല്ലൂർ സിഗ്നൽ വഴി പോകണം

തൃശൂർ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക്‌ വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും അങ്കമാലിയിൽ - കാലടി പെരുമ്പാവൂർ റോഡ് വഴി പോകണം.

എറണാകുളം/വൈറ്റില ഭാഗത്ത നിന്നും വരുന്ന ഭാര വാഹനങ്ങൾ ഇടപ്പിള്ളിയിൽ നിന്നും ചേരാനല്ലൂർ - പറവൂർ കൊടുങ്ങല്ലൂർ വഴി തിരിഞ്ഞു പോകണം.

കളമശ്ശേരി, അങ്കമാലി ഭാഗത്ത് നിന്നുള്ള ഭാരവാഹനങ്ങൾക്ക് ആലുവ ഭാഗത്തേക്ക്‌ പ്രവേശനം ഉണ്ടാകില്ല.

വരാപ്പുഴ /കടുങ്ങല്ലുർ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടുങ്ങല്ലുർ -യുസി കോളേജ് - പറവൂർ വഴി പോകണം.

അങ്കമാലി,പറവൂർ ബസുകൾ പറവൂർ കവല-ഹൈവേ വഴി മാത്രം പോകണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം ഗതാഗത നിയന്ത്രണം നിലനിൽക്കുന്നതിനാൽ എയർപ്പോർട്ടിലേക്ക് പോകുന്ന യാത്രക്കാർ യാത്രാസമയം ക്രമീകരിക്കണമെന്ന് സിയാൽ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma