കൊച്ചിയില്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദീച്ച് അടിവസ്ത്രം വലിച്ചൂരിയ ആ പെണ്ണുങ്ങള്‍ നിസാരക്കാരല്ല, കാണൂ!!
കൊച്ചിയില്‍ പട്ടാപ്പകല്‍ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. മൂന്ന് യുവതികള്‍ ചേര്‍ന്നാണ് യുബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചതും ക്രൂരമായി അപമാനിച്ചതും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആക്രമിച്ച സ്ത്രീകള്‍ക്കെതിരെ നടപടി ഒന്നും എടുക്കുന്നില്ലെന്നാണ് പരാതി.
ഇപ്പോഴിതാ ആക്രമണത്തിന് ഇരയായ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരിക്കുന്നു. പട്ടാപ്പകല്‍ ഒരു പുരുഷന്റെ തലയ്ക്കടിച്ച് ആക്രമിക്കുകയും അടിവസ്ത്രം വരെ വലിച്ചൂരുകയും ചെയ്ത ഈ സ്ത്രീകള്‍ ആരാണ്. ഇവര്‍ക്കെതിരെ ഇതാദ്യമായിട്ടല്ല കേസുകള്‍ എന്നാണ് മംഗളം റിപ്പോര്‍ട്ട് പറയുന്നത്.

ആരാണ് ഈ സ്ത്രീകൾ?
യുബർ ടാക്സി ഡ്രൈവറായ ഷഫീഖിനെ മർദ്ദിച്ച കൂട്ടത്തിലുള്ള എയ്ഞ്ചല്‍ ബേബി, ഷീജ എം. അഫ്‌സല്‍ എന്നിവർക്കെതിരെ വേറെയും ആരോപണങ്ങളുണ്ട്. ഷെഫീഖിനെ ആക്രമിച്ച സ്ത്രീകള്‍ സിനിമ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍, പത്തനംതിട്ട സ്വദേശിനികള്‍ ആണ് ഇവര്‍.

ആ പരാതി ഇങ്ങനെ
സുഹൃത്തായ ജ്വല്ലറി ഉടമ, നാട്ടുകാരൻ തന്നെയായ സമ്പന്ന യുവാവ് എന്നിവരിൽ നിന്നും പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതി ഏയ്ഞ്ചലിനെതിരെ ഉണ്ട് പോലും. അന്ന് താന്‍ ഇടപെട്ടാണ് ജ്വല്ലറി ഉടമയുടെ ജീവന്‍ രക്ഷിച്ചതെന്ന് പൊതുപ്രവര്‍ത്തകായ അജ്മല്‍ ശ്രീകണ്ഠാപുരം വെളിപ്പെടുത്തിയതായി മംഗളം പറയുന്നു.

ഡ്രൈവര്‍ പറയുന്നത്
തന്നെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് നിലത്തിട്ട് ആഞ്ഞു ചവിട്ടിയ ശേഷം അടിവസ്ത്രം വലിച്ചൂരി നഗരമധ്യമത്തില്‍ നിര്‍ത്തി എന്നാണ് കൊച്ചിയിൽ മർദ്ദനമേറ്റ യുബർ ഡ്രൈവർ ഷഫീഖ് പറയുന്നത്. അടിവസ്ത്രം പോലും ഇല്ലാതെ താന്‍ അനുഭവിച്ച മാനസിക വേദനയ്ക്ക് ആര് സമാധാനം പറയും എന്ന ചോദ്യവും ഷഫീഖിനുണ്ട്.

നീതി കിട്ടില്ലേ
കൊച്ചി വൈറ്റിലയില്‍ ആക്രമണത്തിന് ഇരയായ യുബര്‍ ഡ്രൈവർക്കെതിരെ കേസെടുത്തു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. താനൊരു പുരുഷനായതുകൊണ്ടാണോ തനിക്ക് നിയമം പോലും കൂട്ടിനില്ലാത്തത് എന്ന ഷഫീഖിന്റെ ചോദ്യം ന്യായമാണ് എന്ന് കേൾക്കുന്നവർക്ക് പോലും ഈ കേസിന്റെ കാര്യം അറിയുമ്പോൾ തോന്നും.

ഇവരാണ് പ്രതികൾ
തന്നെ ആക്രമിച്ചവർക്കെതിരെ ദിവസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ എടുക്കുന്നില്ലെന്നാണ് ഷെഫീഖ് പറയുന്നത്. ഏയ്ഞ്ചൽ, ക്ലാര ഷിബിന്‍ കുമാര്‍, ഷീജ എം അഫ്‌സല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഏയ്ഞ്ചലും ക്ലാരയും ബന്ധുക്കളാണത്രെ. ഇവർ വിവാഹിതരുമാണ്.

പ്രശ്നം തുടങ്ങിയത്
ഷിനോജ് എന്ന ചെറുപ്പക്കാരൻ എറണാകുളം ഷേണായീസില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോകാന്‍ വിളിച്ച യുബര്‍ ഷെയര്‍ ടാക്‌സിയില്‍ ഏയ്ഞ്ചലും സുഹൃത്തുക്കളും കയറിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഷിനോജിനെ ഇറക്കി വിടണമെന്ന് ഏയ്ഞ്ചലും കൂട്ടുകാരും ആവശ്യപ്പെട്ടെങ്കിലും ഷഫീഖ് തയ്യാറായില്ല.

മർദ്ദിക്കാനുള്ള കാരണം
ഷിനോജിനെ ഇറക്കി വിടാന്‍ സാധിക്കില്ലെന്നായിരുന്നു ടാക്‌സി ഡ്രൈവർ പറഞ്ഞത്. മുന്‍ സീറ്റിലേക്ക് മാറാന്‍ ഷിനോജ് തയ്യാറായിരുന്നു. എന്നാൽ അയാളെ ഇറക്കി വിടണമെന്ന നിലപാടിലായിരുന്നു സ്ത്രീകള്‍. ഇതിന് വിസമ്മതിച്ചതോടെയാണ് ഡ്രൈവറെ ഇവർ ക്രൂരമായി മര്‍ദ്ദിച്ചത്.

ഷിനോജിന്റെ വെളിപ്പെടുത്തൽ
ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ ആക്രമിച്ച സംഭവത്തില്‍ ടാക്‌സിയില്‍ ഉണ്ടായിരുന്ന യാത്രക്കാരൻ ഷിനോജും പ്രതികരിച്ചിരുന്നു. ശരിക്കും അതിക്രമമായിരുന്നു യുവതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് ഷിനോജ് പറയുന്നത്. സംഭവത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കണ്ട ആളാണ് ഷിനോജ്.

ഷെയർ ടാക്‌സിയല്ലേ
യുവതികള്‍ വിളിച്ചത് ഷെയർ ടാക്‌സി ആയിരുന്നു. അത് പ്രകാരം പലയാത്രക്കാര്‍ വാഹനത്തില്‍ ഉണ്ടാകും. കാറില്‍ ഉണ്ടായിരുന്ന ഷിനോജിനെ ഇറക്കി വിടണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രശ്‌നം തുടങ്ങിയത്. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഷെഫീഖിന് നേരെ ആക്രമണം തുടങ്ങിയത് എന്ന് ഷിനോജ് പറയുന്നു.

ഷഫീഖ് പറഞ്ഞത് സത്യം?
തന്നെ യുവതികള്‍ കരിങ്കല്ലുകൊണ്ട് തലക്കടിച്ചു എന്നും നിലത്തിട്ട് ചവിട്ടി എന്നും ആയിരുന്നു ഷെഫീഖിന്‌റെ പരാതി. ഇത് സത്യമാണെന്ന് ഷിനോജ് വെളിപ്പെടുത്തുന്നുണ്ട്. ഷെഫീഖിനെ നടു റോഡില്‍ മര്‍ദ്ദിച്ച സ്ത്രീകള്‍, അയാളുടെ മുണ്ട് അഴിച്ചെടുത്തു എന്നും അടിവസ്ത്രം വരെ കീറി എന്നും ആണ് ഷിനോജ് പറയുന്നത്. ഷെഫീഖ് സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല എന്നും ഷിനോജ് പറയുന്നു.












Click it and Unblock the Notifications