Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിക്കാരിയായ തമിഴ് നടിയെ ഉപയോഗിച്ച് പണം തട്ടല്‍, ഗുണ്ടാ നേതാവ് അറസ്റ്റില്‍, നടി മുങ്ങി?

കൊച്ചി: കൊച്ചി സ്വദേശിയായ തമിഴ് നടിയെ ഉപയോഗിച്ച് ആളുകളില്‍ നിന്നും പണം തട്ടുകയും പിന്നീട് മര്‍ദ്ദിച്ചവശരാക്കുകയും ചെയ്ത ഗുണ്ട നേതാവ് അറസ്റ്റില്‍. ആലുവ എരുമത്തല കടവില്‍ അംജിത് (35) ആണ് അറസ്റ്റിലായത്. സംവിധാന മോഹവുമായി ചെന്നൈയില്‍ എത്തിയ കൊല്ലം സ്വദേശിയായ യുവാവില്‍ നിന്നും നടിയുടെ സഹായത്തോടെ ഏഴ് ലക്ഷത്തോളം രൂപയാണ് അംജിത് തട്ടിയത്.

ചെന്നൈയില്‍ വച്ചാണ് യുവാവില്‍ നിന്ന് നടിയും ഗുണ്ടാനേതാവും കൂടി ആദ്യം പണം തട്ടുന്നത്. ചതി മനസിലാക്കിയ യുവാവ് എറണാകുളത്തെ താമസസ്ഥലത്തേയ്ക്ക് മടങ്ങി. എന്നാല്‍ മറ്റൊരു യുവതി മുഖേന ഫേസ്ബുക്കില്‍ ബന്ധം സ്ഥാപിച്ച് യുവാവിനെ ഒരു മാളിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു പ്രതി. മാളില്‍ നിന്നും യുവാവിനെ ഒരു ഫ്ളാറ്റിലേയ്ക്ക് കൊണ്ടുപോകാന്‍ യുവതി ശ്രമിച്ചെങ്കിലും യുവാവ് വിസമ്മതിച്ചു. ഇതോടെ യുവതി അംജിതിനെ വിവരം അറിയിക്കുകയും ഇയാളെത്തി യുവാവിനെ മര്‍ദ്ദിയ്ക്കുകയും ചെയ്തു.

Amjith

ശേഷം എറണാകുളം റേഞ്ച് ഐജിയുടെ ഓഫീസിലെത്തി യുവതിയെക്കൊണ്ട് യുവാവിനെതിരെ പരാതി കൊടുപ്പിച്ചു. ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് യുവതികളെക്കൊണ്ട് ബഌക്ക്‌മെയില്‍ ചെയ്യിക്കുന്ന അംജിതിന്റെ സ്ഥിരം പരിപാടിയാണെന്ന് മനസിലായത്. കേസില്‍ നടിയും യുവതിയും പ്രതികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+