വ്യവസായിയുടെ മരണത്തിന് പിന്നിലും കൊച്ചി ബ്ളാക്ക് മെയില്‍ സംഘം?
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പിരപ്പന്‍കോട് സ്വദേശിയായ വ്യവസായിയുടെ ദുരൂഹമരണത്തിന് പിന്നിലും കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ബ്ളാക്‌മെയില്‍ സംഘത്തിന് പങ്കുള്ളതായി സൂചന. വ്യവസായിയുടെ പ്രാഥമിക ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലാണ് കൊച്ചി സംഘത്തിന് പങ്കുള്ളതായി പറയുന്നത്. പിരപ്പന്‍കോട് കൃഷ്ണകൃപയില്‍ രവീന്ദ്രന്റെ മരണത്തിലാണ് കൊച്ചി സംഘത്തിന്റെ പങ്ക് സംശയിക്കപ്പെടുന്നത്.
രവീന്ദ്രന്‍ മരണപ്പെട്ട ദിവസം ഇയാളുടെ മൊബൈലില്‍ വന്ന കോളുകള്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളാണ് പൊലീസ് അന്വേഷിച്ചത്. രവീന്ദ്രന്റെ ആത്മഹത്യക്കുറിപ്പില്‍ 'ഞാനൊരു തെറ്റും ചെയ്തിട്ടില്ല' എന്ന പരമാര്‍ശത്തില്‍ നിന്നും ഇയാളെ ആരോ വേട്ടയാടിയിരുന്നെന്ന കാര്യം വ്യക്തമാണ്. ഫോണ്‍ നമ്പര്‍ പരിശോധിച്ചതില്‍ നിന്നാണ് കൊച്ചി കേന്ദ്രമായ ബ്ളാക്ക് മെയില്‍ സംഘം രവീന്ദ്രന്റെ മരണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനകള്‍ ലഭിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്.

വെഞ്ഞാറമൂട് വയ്യേറ്റിന് സമീപം വാടകകെട്ടിടത്തിന് പിന്നിലെ പേരമരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് രവീന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇയാളുടെ മരണം കൊലപാതകമാണെന്ന് ആരോപിയ്ക്കുന്ന ചിലര്‍ കേസന്വേഷണം വഴിമാറ്റാന്‍ ശ്രമിയ്ക്കുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മതി കൂടുതല്‍ അന്വേഷണമെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications