Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഢാലോചന രുക്‌സാനയുടെ ഫ്ളാറ്റില്‍വെച്ച്; ജയചന്ദ്രന്റെ കുറ്റസമ്മത മൊഴി

കൊച്ചി: ഉന്നതരുടെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി അവരില്‍ നിന്നും ബ്ലാക്ക് മെയിലിംഗിലൂടെ കോടികള്‍ തട്ടാന്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ് പിടിയിലായ ജയചന്ദ്രന്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. രുക്‌സാനയുടെ കടവന്ത്രയിലെ ഫ് ളാറ്റില്‍ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് ജയചന്ദ്രന്‍ പറഞ്ഞു. ജയചന്ദ്രനെ രുക്‌സാനയുടെയും ബന്ധ്യയുടെയും ഫ് ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഫിബ്രുവരിയിലായിരുന്നു ഗൂഢാലോചന നടത്തിയത്. രണ്ടു ദിവസങ്ങളിലായി നടത്തിയ ഗൂഢാലോചനയില്‍ വീഴ്‌ത്തേണ്ട ഉന്നതരുടെ പേരും അവരെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കേണ്ട വഴികളുമെല്ലാം മറ്റു പ്രതികളുമായി ചര്‍ച്ച നടത്തിയെന്ന് ജയചന്ദ്രന്‍ പോലീസിനോട് പറഞ്ഞു. ഇയാളുടെ ലാപ്‌ടോപ്പിനുള്ളിലെ രഹസ്യങ്ങള്‍ പോലീസി തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

jayachandran

ലാപ്‌ടോപ്പില്‍ ഉന്നതരുടെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. മിക്ക ഫയലുകളും ഡിലീറ്റ് ചെയ്യുകയായിരുന്നെന്നാണ് കരുതുന്നത്. വിദഗ്ധരെ ഉപയോഗിച്ച് ഫയല്‍ തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണ്. നിര്‍ണായ തെളിവുകള്‍ ലാപ്‌ടോപ്പില്‍ നിന്നും കിട്ടുമെന്നുതന്നെയാണ് പോലീസിന്റെ പ്രതീക്ഷ.

അതിനിടെ, രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലായതോടെ രുക്‌സാനയും ബിന്ധ്യയും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി, ആലപ്പുഴയും കൊച്ചിയില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം തന്നെ ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+