പഴയ എസ്എഫ്‌ഐക്കാരന്‍, ഇപ്പോള്‍ ബന്ധം കോണ്‍ഗ്രസുമായി?
കൊച്ചി: പ്രമുഖരെ ഒളിക്യാമറയില്‍ കുടുക്കി പണം തട്ടുന്ന സംഘത്തിലെ പ്രമുഖന്‍ ജയചന്ദ്രന്‍ പഴയ എസ്എഫ്‌ഐക്കാരന്‍. ഡിവൈഎഫ്‌ഐയിലും ഇയാള്‍ പണ്ട് സജീവമായിരുന്നത്രെ.
എന്നാല്‍ തട്ടിപ്പും വെട്ടിപ്പും തുടങ്ങിയതോടെ കൂട്ട് കോണ്‍ഗ്രസ് നേതാക്കളോടായി എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ കോണ്ഡഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദിന്റെപേരില്‍ മുറിയെടുത്താണ് ജയചന്ദ്രന്‍ ഒളിച്ച് താമസിച്ചിരുന്നത്.

പോലീസ് അന്വേഷണം എംഎല്‍എ ഹോസ്റ്റല്‍ വരെ എത്തിയെന്നറിഞ്ഞപ്പോള്‍ രക്ഷപ്പെടുത്താന്‍ വഴിയൊരുക്കിയതും കോണ്‍ഗ്രസ്സുകാര്‍ തന്നെ. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സ്‌കോര്‍പ്പിയോ കാറിലാണ് ഇയാള്‍ രക്ഷപ്പെട്ടാന്‍ ശ്രമിച്ചത്.
പാറശ്ശാലയിലെ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജെഎസ് ജോഷിയുടെ വാഹനത്തിലായിരുന്നു ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു.
മുന്‍ എംഎല്‍എയും കെപിസിസി സെക്രട്ടറിയും ആയ ശരത്ചന്ദ്ര പ്രസാദിനെ അറിയാമെന്ന് ജയചന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കൊട്ടാരക്കര സ്വദേശിയായ സിനിമ പ്രവര്‍ത്തകന്‍ വഴിയാണ് തന്റെ പേരില്‍ ജയചന്ദ്രന്‍ മുറിയെടുത്തതെന്നാണ് ശരത്ചന്ദ്ര പ്രസാദിന്റെ ന്യായം.
റുക്‌സാന, ബിന്ധ്യ എന്നീ സ്ത്രീകള്‍ക്കൊപ്പമായിരുന്നു ജയചന്ദ്രന്റെ തട്ടിപ്പ്. പ്രമുഖരുടെ പട്ടിക തയ്യാറാക്കിയാണ് ഇവര്‍ അവരെ ഒളിക്യാമറയില്‍ കുടുക്കിയിരുന്നത്.












Click it and Unblock the Notifications