കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളി ക്യാമറ ബ്ലാക്ക് മെയിലിംഗ്; കുടുങ്ങിയ വമ്പന്മാര്‍ പരാതി നല്‍കിയേക്കും

  • By Gokul
Google Oneindia Malayalam News

കൊച്ചി: ഒളിക്യാമറയിലൂടെ ലൈംഗികബന്ധം ചിത്രീകരിച്ചശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംഘത്തിനെതിരെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിയതോടെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തുവരാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്.

ഏകദേശം പതിനഞ്ചോളം ഉന്നതര്‍ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടതായാണ് വിവരം. വ്യവസായികളും രാഷ്ട്രീയക്കാരുമാണ് ഇവരുടെ പ്രധാന ഇരകള്‍. എന്നാല്‍ പോലീസ് കണ്ടെത്തലിന്റെ ഇരട്ടിയിലധംപേരെ ഇവര്‍ തങ്ങളുടെ വലയില്‍ വീഴ്ത്തിയതായാണ് കണക്ക്. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ പലരില്‍ നിന്നും പ്രതികള്‍ കൈക്കലാക്കയിട്ടുള്ളത്.

ernakulam-map

ഭരണ കക്ഷിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പെട്ടതുകൊണ്ടുതന്നെ കേസിന്റെ ഭാവിയെക്കുറിച്ച് പരാതിക്കാര്‍ക്ക് ആശങ്കയുണ്ട്. കേസ് വെറും സാമ്പത്തിക ഇടപാടുമാത്രമായി ഒതുക്കാനുള്ള പ്രതികളുടെ നീക്കവും ഇതിന്റെ ഭാഗമായാണ്. കേസിലെ മുഖ്യ പ്രതികളായ രുക്‌സാനയും സൂര്യയുമാണ് കെണിയില്‍ അകപ്പെടുന്നവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഇവരുടെ സമീപത്ത് സൂക്ഷിക്കുന്ന ബാഗിലും മറ്റിടങ്ങളിലും ഒളി ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും.

എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിയവെ അറസ്റ്റിലായ അഞ്ചാം പ്രതി ജയചന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ജയചന്ദ്രനുവേണ്ടി രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തിയായിട്ടുണ്ട്. ജയചന്ദ്രനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും രക്ഷപ്പെടാന്‍ സഹായിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നാണ് വിവിരം. എന്നാല്‍ ഇവര്‍ക്കെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

English summary
Kochi Blackmailing case Meet Reviews Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X